Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെയും ബിജെപി വിട്ടത് 3 എംഎല്‍എമാർ: പക്ഷെ പാർട്ടിയില്‍ ഒരു പ്രശ്നവും ഇല്ലെന്ന് നേതാക്കള്‍

ബെംഗളൂരു: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കർണാടക ബി ജെ പിയില്‍ ആരംഭിച്ച കലാപം ഇന്നലെയും കെട്ടടങ്ങിയില്ല. സ്ഥാനാർത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച വ്യാഴാഴ്ച മാത്രം പാർട്ടിയില്‍ നിന്നും രാജിവെച്ചത് മൂന്ന് എം എല്‍ എമാരാ. എംപി കുമാരസ്വാമി, നെഹ്‌റു ഒലേക്കർ, ഗൂളിഹട്ടി ശേഖർ എന്നിവർ ബുധനാഴ്ച വൈകി പുറത്തുവിട്ട 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ പേരില്ലാത്തതിനെ കഴിഞ്ഞ ദിവസം രാജിവെച്ചത്.

"ഞാനും ഹൈക്കമാൻഡും അസംതൃപ്തരായ സ്ഥാനാർത്ഥികളുമായി സംസാരിക്കുന്നു, കാര്യങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടും എന്നാണ് വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തോട് പ്രതികരിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പ്രതികരിച്ചത്. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഹാരവും ആയില്ലെന്ന് വ്യക്തമാക്കി എം എല്‍ എമാർ പാർട്ടി വിടുകയായിരുന്നു.

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് എം എല്‍ എമാർ പാർട്ടി വിട്ടത്. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സി ടി രവി കാരണമാണ് തനിക്ക് മുടിഗെരെ സീറ്റിൽ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ടതെന്ന് മൂന്ന് തവണ എംഎൽഎയായ കുമാരസ്വാമി കുറ്റപ്പെടുത്തിയത്. ദളിത് നേതാവായ കുമാരസ്വാമി ജെഡിഎസിൽ ചേരുമെന്നും അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.

 bommai

തന്റെ സീറ്റായ ഹവേരിയിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിന് ബൊമ്മൈയെയാണ് ഒലേക്കർ കുറ്റപ്പെടുത്തിയത്. ഹവേരിയിൽ അടുത്തിടെ ആരംഭിച്ച 1500 കോടി രൂപയുടെ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിൽ ബൊമ്മൈ കൈക്കൂലി വാങ്ങിയെന്നും ഗുരുതര ആരോപണവും മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഉന്നയിച്ചു. "നെഹ്‌റു ഒലേക്കർ എന്തെങ്കിലും ആരോപണങ്ങൾ ഉന്നയിക്കട്ടെ, പക്ഷേ തെളിവുകൾ സഹിതം അത് ചെയ്യണം. തന്റെ ആരോപണത്തെ ന്യായീകരിക്കാൻ രേഖകൾ നൽകട്ടെ" എന്നായിരുന്നു ഇതിനോടുള്ള ബൊമ്മെയുടെ പ്രതികരണം.

തന്റെ സീറ്റായ ഹൊസദുർഗയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അല്ലെങ്കിൽ മുൻ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജി ജനാർദ്ദന റെഡ്ഡിയുടെ പാർട്ടിയായ കല്യാണ രാജ്യ പ്രഗതി പക്ഷയില്‍ ചേരുമെന്നും ശേഖർ പറഞ്ഞു. ആകെയുള്ള 224 സീറ്റുകളിൽ 212 സീറ്റുകളിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം

ഈ സീറ്റുകളിൽ 7-8 സീറ്റുകളിൽ മാത്രമാണ് വിമതർ ബിജെപിയുടെ സാധ്യതകളെ തകർക്കാൻ സാധ്യതയുള്ളതെന്നാണ് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് കേവല ഭൂരിപക്ഷം (113 സീറ്റുകൾ) നേടാനായിട്ടില്ലാത്തതിനാൽ ഇത് ഇപ്പോഴും നിർണായകമാണ്. ടിക്കറ്റ് നിഷേധിക്കപ്പെടുമ്പോൾ മോഹിക്കുന്നവർ കലാപം ഉയർത്തുന്നതെന്ന് അസാധാരണമല്ലെങ്കിലും, കർണാടക ബിജെപി ഇത്രയും വലിയ തോതിലുള്ള കലാപം നേരിടുന്നത് ഇതാദ്യമാണ്.

 yediyurapa

അതേസമയം, കർണാടകയിൽ പാർട്ടിയെ സംബന്ധിച്ച് ഭരണാനുകൂല തരംഗമുണ്ടെന്നും അത് ചരിത്രപരമായ വിജയം സമ്മാനിക്കുമെന്നുമാണ് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വ്യാഴാഴ്ച പറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രഖ്യാപിച്ച 212 സ്ഥാനാർത്ഥികളിൽ 66 പേരും പുതുമുഖങ്ങളാണെന്നതാണ്. പഴയ പാർട്ടി പ്രവർത്തകരെ ബഹുമാനിക്കുമ്പോൾ തന്നെ പുതുമുഖങ്ങൾക്കും ഞങ്ങൾ അവസരം നൽകിയിട്ടുണ്ട്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന വ്യത്യസ്തതയുള്ള പാർട്ടിയാണ് ബിജെപിയെന്ന പ്രതീതിയാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഭരണ വിരുദ്ധതയുണ്ട് എന്നത് ഒരു തെറ്റിദ്ധാരണയാണ്. സർക്കാരിനെതിരെയോ എംഎൽഎമാർക്കെതിരെയോ ഭരണവിരുദ്ധതയില്ല. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിച്ചത്. 11 ലക്ഷം കർഷകർക്കാണ് കർഷക വിദ്യാ നിധിയുടെ പ്രയോജനം ലഭിക്കുന്നത്. 52 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള മറ്റ് പദ്ധതികളും നിലവിലുണ്ട്. അതിനാൽ, യഥാർത്ഥത്തിൽ അധികാരത്തിന് അനുകൂലമായ വികാരമാണ് ഉള്ളതെന്നും അരുണ്‍ സിങ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+