കര്‍ണാടകയില്‍ വീണ്ടും 'വിഷ'പ്രയോഗം; സോണിയയെ വിഷകന്യക എന്ന് വിശേഷിപ്പിച്ച് ബിജെപി എംഎല്‍എ
ബെംഗളരൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ 'വിഷ പാമ്പ്' പരാമര്‍ശത്തിന് മറുപടിയായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിഷകന്യക എന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബി ജെ പി എം എ ല്‍എ ബസനഗൗഡ. യത്‌നാലിലെ കൊപ്പലില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ബസനഗൗഡയുടെ പ്രതികരണം.
ലോകം മുഴുവന്‍ അംഗീകരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ അമേരിക്ക അദ്ദേഹത്തിന് വിസ നല്‍കാന്‍ വിസമ്മതിച്ചു. പിന്നീട് അതേ അമേരിക്കക്കാര്‍ തന്നെ നരേന്ദ്ര മോദിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. ഇപ്പോള്‍, കോണ്‍ഗ്രസ് മോദിയെ മൂര്‍ഖന്‍ പാമ്പിനോട് ഉപമിച്ച് വിഷം ചീറ്റുമെന്ന് പറയുന്നു. അങ്ങനെ എങ്കില്‍ സോണിയ ഗാന്ധി ഒരു വിഷകന്യയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

സോണിയ ഗാന്ധി ചൈനയുടേയും പാക്കിസ്ഥാന്റേയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണ് എന്നും ബസനഗൗഡ ആരോപിച്ചു. പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിഷപാമ്പ് പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ഇത്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ് എന്നും അദ്ദേഹത്തില്‍ വിഷം ഉണ്ടോ ഇല്ലയോ എന്ന് നോക്കാന്‍ നക്കിയില്‍ മരിച്ച് വീഴും എന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ ഖാര്‍ഗെ താന്‍ ബി ജെ പിയെ ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞിരുന്നു. ബി ജെ പി ഒരു പാമ്പിനെപ്പോലെയാണ്. നക്കാന്‍ ശ്രമിച്ചാല്‍ ആത്യന്തികമായി നിങ്ങള്‍ മരിക്കും. ഞാന്‍ മോദിയെ അല്ല ഉദ്ദേശിച്ചത്. വ്യക്തിപരമായ പ്രസ്താവനകള്‍ നടത്തുന്നില്ല എന്നും ൂബി ജെ പിയുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണ് എന്നാണ് താന്‍ പറഞ്ഞത് എന്നുമാണ് ഖാര്‍ഗെ പിന്നീട് പറഞ്ഞത്.
അതേസമയം ബസനഗൗഡുവിന്റെ സോണിയ ഗാന്ധിക്ക് എതിരായ പ്രസ്താവനക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്തെത്തി. കര്‍ണാടക ബി ജെ പി എം എല്‍ എ സോണിയാ ഗാന്ധിയെ വിഷ കന്യ എന്ന് വിളിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എന്താണ് പറയാനുള്ളത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട് എന്ന് ഭൂപേഷ് ഭാഗല്‍ കൂട്ടിച്ചേര്‍ത്തു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം


Click it and Unblock the Notifications