കോണ്‍ഗ്രസ് ഹിന്ദു വിദ്വേഷ പാര്‍ട്ടി... ഹനുമാന്‍ ഭക്തരെ നിങ്ങള്‍ അറസ്റ്റ് ചെയ്യുമോ? സ്മൃതി ഇറാനി
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യും എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് ഒരു ഹിന്ദു വിദ്വേഷിയായ പാര്‍ട്ടിയാണ് എന്നും സ്മൃതി ഇറാനി പറഞ്ഞു. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിനെ ഹിന്ദു വിദ്വേഷമുള്ള പാര്‍ട്ടിയെന്ന് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ ഏതൊരു എതിരാളിക്കും എതിരെ ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോണ്‍ഗ്രസ് ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയില്‍ വ്യക്തമാണ് എന്നും മന്ത്രി ആരോപിച്ചു.

ഒരു ഹിന്ദു സംഘടനയെ തീവ്രവാദ സംഘടനയുമായി കോണ്‍ഗ്രസ് താരതമ്യം ചെയ്യുന്നു എന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ആരെങ്കിലും ജയ് ബജ്റംഗ് ബാലി വിളിച്ചതിന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമോ എന്നും മന്ത്രി ചോദിച്ചു. ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ഒരു ഹിന്ദു ദൈവത്തിന് മുന്നില്‍ മാപ്പ് ചോദിക്കുമോ. അവരുടെ പ്രകടനപത്രിക കള്ളമായിരുന്നോ എന്നും സ്മൃതി ഇറാനി ആരാഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയെ ആക്രമിക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും പ്രതിരോധിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അവര്‍ പറഞ്ഞു. ഹനുമാന്റെ ഭക്തരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി അനായാസം വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
ഞാന്‍ ഒരു ജ്യോതിഷിയല്ല, പക്ഷേ ബിജെപി ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും, മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണെന്നും പൊതുജനമധ്യത്തില്‍ സംസാരിക്കാന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പരിഹസിച്ചു. രാഷ്ട്രീയ വാറന്റി ഇല്ലാത്തവരാണ് കര്‍ണാടകയില്‍ ഗ്യാരണ്ടി നല്‍കുന്നത് എന്നും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ പരിഹസിച്ച് കൊണ്ട് സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം പല സംസ്ഥാനങ്ങളും തീവ്രവാദ ആരോപണങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ പിഎഫ്‌ഐയെ നിരോധിച്ച സാഹചര്യത്തില്‍ ബജ്‌റംഗ്ദളിനെയും പിഎഫ്‌ഐയെയും നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മേയ് 10 ന് ആണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് ഫലമറിയാം.












Click it and Unblock the Notifications