ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അബദ്ധത്തിന് ഉദാഹരണമെന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്. ഹനുമാന് ചലിസ നമ്മള് എപ്പോഴും ചൊല്ലാറുണ്ട്. കോണ്‍ഗ്രസിന് ഇത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ചൊല്ലുന്ന കാര്യമാണെന്നും ധനമന്ത്രി പറഞ്ഞു
May 10, 2023, 4:49 pm IST
കുര്ളഗിണ്ടി ഗ്രാമത്തിലെ പോളിംഗ് ബൂത്തില്‍ പ്രസവിച്ച് സ്ത്രീ. ബൂത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് പ്രസവം നടത്താന്‍ ഇവരെ സഹായിച്ചത്.
May 10, 2023, 4:35 pm IST
തിരഞ്ഞെടുപ്പ് ഓഫീസറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ 23 പേര് അറസ്റ്റില്‍. വിജയപുര ജില്ലയിലെ മസബിനലയിലാണ് സംഭവം. ഇവിടെയുള്ളവര്‍ ഇവിഎം മെഷീനുമായി വന്ന വാഹനങ്ങള്‍ തടയുകയും, ബാലറ്റ് യൂണിറ്റുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു
May 10, 2023, 4:16 pm IST
ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, ശോഭ കരന്തലജെ എന്നിവ ഹുബ്ബള്ളിയിലും ബെംഗളൂരുവിലുമായി വോട്ട് രേഖപ്പെടുത്തി
Karnataka Assembly polls: Union Minister Pralhad Joshi, Shobha Karandlaje cast vote in Hubballi, Bengaluru
ചാംനൂര് ഗ്രാമത്തിലെ 178ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഇയാള്‍ ആളുകളെ പ്രേരിപ്പിച്ചുവെന്നാണ് പരാതി
May 10, 2023, 12:29 pm IST
കന്നഡ നടൻ ഡാലി ധനഞ്ജയയും കുടുംബവും അർസികെരെയിലെ കലേനഹള്ളി വില്ലേജിൽ വോട്ട് രേഖപ്പെടുത്തി.
ശരിയായ വികസനം ലഭിക്കാൻ ജെഡിഎസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി
READ MORE
12:05 AM, 10 May
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും എന്ന് കർണാടക കമ്മീഷൻ അറിയിച്ചു
12:06 AM, 10 May
113 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമുള്ള ഭൂരിപക്ഷം
12:09 AM, 10 May
പോളിംഗ് ഏരിയയ്ക്ക് പുറത്ത് സോഷ്യസ്മീഡിയയിൽ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത് നിയമത്തിന്റെ പരിധിയിലല്ലെന്ന് ഇസി വൃത്തങ്ങൾ. പ്രധാനമന്ത്രിക്ക് എതിരായ കോൺഗ്രസിന്റെ പരാതിയിലാണ് പ്രതികരണം
6:23 AM, 10 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്തെ ബിജെപിയുടെ പ്രചരണങ്ങള്‍
കർണാടകയിൽ 52,282 പോളിങ് ബൂത്തുകൾ ആണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്.
6:39 AM, 10 May
അഞ്ച് കോടി 24 ലക്ഷം വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം ഉപയോഗിക്കുക.
6:40 AM, 10 May
ആകെയുള്ള വോട്ടർമാരില്‍ 2. 59 കോടി സ്ത്രീ വോട്ടർമാരാണ് ഉള്ളത്. 2.62 കോടിയാണ് പുരുഷ വോട്ടർമാർ.
6:42 AM, 10 May
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് പാർട്ടിയുടെ പ്രചരണങ്ങള്‍
6:44 AM, 10 May
ജാതിസമവാക്യത്തിന് നിർണ്ണായക പങ്കുള്ള സംസ്ഥാനമാണ് കർണാടക. കാലങ്ങളായി ലിംഗായത്ത്, വൊക്കലിഗ വോട്ടർമാർ തെരഞ്ഞെടുപ്പിൽ നിർണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
6:45 AM, 10 May
ലിംഗായത്തുകൾ ജനസംഖ്യയുടെ 17 ശതമാനവും വൊക്കലിഗകൾ 11 ശതമാനവുമാണ്
6:48 AM, 10 May
വരുണ, കനകപുര, ഷിഗ്ഗാവ്, ഹുബ്ലി-ദാർവാദ്, ചന്നപട്ടണ, ശിക്കാരിപുര, ചിറ്റാപൂർ, രാമനഗര, ചിക്കമംഗളൂരു തുടങ്ങിയവയാണ് ഇത്തവണ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍
6:49 AM, 10 May
224 സ്ഥാനാർത്ഥി പട്ടികയിൽ 50 പുതുമുഖങ്ങള്‍ക്കാണ് ബി ജെ പി ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്.
6:54 AM, 10 May
കർണാടകയിലെ നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടി വോട്ട് ചെയ്യാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
7:03 AM, 10 May
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു
7:08 AM, 10 May
നടൻ പ്രകാശ് രാജ് വോട്ട് ചെയ്യാൻ ബെംഗളൂരു ശാന്തി നഗറിലെ സെന്റ് ജോസഫ് സ്കൂളിലെ പോളിംഗ് ബൂത്തിൽ എത്തുന്നു
ഹൂബ്ലി-ദാർവാഡ് വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ മുന്‍ ബിജെപി മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് ഇത്തവണ മത്സരിക്കുന്നത്
7:32 AM, 10 May
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ 2008 മുതൽ തുടർച്ചയായി വിജയിക്കുന്ന വരുണയിൽ നിന്നും ഇത്തവണയും മത്സരിക്കുന്നു
7:35 AM, 10 May
ബിജെപി ഒരു ജനകീയ പാർട്ടിയാണ്, അത് എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും സംസ്ഥാന മന്ത്രിയും മല്ലേശ്വരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സി എൻ അശ്വത്നാരായണൻ. ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രതിനിധീകരിക്കാൻ കരുത്തുള്ള ഒരു പാർട്ടി നമുക്കുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
7:36 AM, 10 May
സിദ്ധഗംഗ മഠത്തിലെ സിദ്ധലിംഗ സ്വാമി വോട്ട് രേഖപ്പെടുത്തുന്നു
വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തെന്ന് നടന് പ്രകാശ് രാജ്. മനസാക്ഷി ഉപയോഗിച്ച് ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും താരം
7:42 AM, 10 May
വോട്ടിംഗ് ദിനത്തില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ പുരോഗമന കര്‍ണാടകയ്ക്ക് വോട്ട് ചെയ്യണമെന്നും രാഹുല്‍
7:43 AM, 10 May
വോട്ട് രേഖപ്പെടുത്തും മുമ്പ് ക്ഷേത്ര ദര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ. കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്
7:49 AM, 10 May
പിതാവ് ബിഎസ് യെദ്യൂരപ്പയുടെ കോട്ടയായ ശിക്കാരിപുരയിൽ നിന്നാണ് ബി വൈ വിജയേന്ദ്ര ഇത്തവണ മത്സരിക്കുന്നത്.
8:04 AM, 10 May
"എല്ലാ ജനങ്ങളും എത്രയും വേഗം വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്. 75-80% ത്തിലധികം പേർ ബിജെപിയെ പിന്തുണയ്ക്കും. ഞങ്ങൾ 130-135 സീറ്റുകൾ നേടും," മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പ പറയുന്നു
#WATCH | "I request all people to cast their votes as early as possible. I am 100% sure they will vote in favour of the BJP. More than 75-80% will support BJP. We will win 130-135 seats," says Former Karnataka CM and senior BJP leader BS Yediyurappa#KarnatakaElectionspic.twitter.com/PckMSr7jLC
ഞങ്ങളുടെ പാർട്ടി പ്രചാരണം നടത്തിയ രീതിയിലും ആളുകൾ പ്രതികരിച്ച രീതിയിലും ഞാൻ വളരെ സന്തുഷ്ടനാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയുടെ വികസനത്തിനായി വന്ന് വോട്ടുചെയ്യാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി
8:43 AM, 10 May
യുവ വോട്ടര്‍മാരോട് നേരത്തെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് സുധാ മൂര്‍ത്തി. ഞങ്ങളെ നോക്കൂ. പ്രായമായ ഞങ്ങള്‍ 6 മണിക്ക് വന്ന് വോട്ട് ചെയ്യുന്നു. ദയവായി ഞങ്ങളെ കണ്ട് പഠിക്കൂവെന്നും സുധാ മൂര്‍ത്തി
#WATCH | Jayanagar, Bengaluru | Sudha Murty gives a message to young voters after casting her vote; says, "Please look at us. We are oldies but we get up at 6 o'clock, come here and vote. Please learn from us. Voting is a sacred part of democracy..."#KarnatakaElectionspic.twitter.com/B1ecZCH93M
യുവവോട്ടര്‍മാരെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്നി വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകണം എന്ന് മോദി പറഞ്ഞു
READ MORE
ആവേശം നിറഞ്ഞ പ്രചാരണത്തിന് ശേഷം, കർണാടക പോളിംഗ് ബൂത്തുകളിലേക്ക് എത്തുകയാണ്. 224 അംഗ നിയമസഭയിലേക്കാണ് പോരാട്ടം നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് 6 മണി വരെയാണ്. ബിജെപിയും കോൺഗ്രസും ജെഡിഎസും അവരുടെ സ്ഥാനാർത്ഥികൾക്കായി മികച്ച പ്രചാരണം തന്നെയായിരുന്നു നടത്തിയത്. ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ആവേശപ്പോരാട്ടവും അഭിമാനപ്പോരാട്ടവുമാണ് ഇത്. ആരാണ് ഈ പോരാട്ടിത്തിൽ വിജയിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് എല്ലാവരും.
സംസ്ഥാനത്തുടനീളമുള്ള 58,545 പോളിംഗ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക, 2,615 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരിക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളാണ് സുരക്ഷ ഒരുക്കുന്നത്. പകുതി ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.