Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: ബെംഗളൂരുവില്‍ ആവേശമായി മോദിയുടെ റോഡ് ഷോ, സാക്ഷിയായി പതിനായിരങ്ങള്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരുവില്‍ ആണ് നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബെംഗളൂരു നഗരത്തിന്റെ തെക്കന്‍ മേഖലയില്‍ 17 ഇടങ്ങളിലൂടെയാണ് റോഡ് ഷോ. 26 കിലോമീറ്റര്‍ ദൂരത്തോളം ഏകദേശം മൂന്നര മണിക്കൂര്‍ നീളുന്നതാണ് റോഡ് ഷോ. റോഡ്ഷോ നേരത്തെ മെയ് 7 ന് ആയിരുന്നു ആലോചിച്ചിരുന്നത്.

എന്നാല്‍ നീറ്റ് പരീക്ഷ ( നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ) കണക്കിലെടുത്ത് സമയക്രമം മാറ്റുകയായിരുന്നു. സോമേശ്വര ഭവന്‍ ആര്‍ബിഐ ഗ്രൗണ്ടില്‍ നിന്ന് ആണ് റോഡ് ഷോ ആരംഭിച്ചത്. കടു മല്ലേശ്വര ക്ഷേത്രത്തില്‍ ആണ് റോഡ് ഷോ സമാപിക്കുന്നത്. ബല്ലാരിയിലേയും തുംകുരുവിലേയും പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് ആണ് മോദി ബെംഗളൂരുവിലെത്തിയത്.

NARENDRA MODI

ബെംഗളൂരുവും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആദ്യകാലം മുതല്‍ ഈ നഗരം തങ്ങളുടെ പാര്‍ട്ടിയെ പിന്തുണച്ചിരുന്നു എന്നും ബെംഗളൂരുവിന്റെ വളര്‍ച്ചയ്ക്കായി തങ്ങളും നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. ഞങ്ങളുടെ ട്രാക്ക് റെക്കോഡ് മുന്നോട്ട് വെച്ചാണ് ബെംഗളൂരുവിലെ ജനങ്ങളെ ഞങ്ങള്‍ സമീപിക്കുന്നത്.

കൂടാതെ ഇതുവരെ നേടിയ നേട്ടങ്ങളില്‍ കൂടുതല്‍ കെട്ടിപ്പടുക്കുമെന്ന വാഗ്ദാനവും ബി ജെ പി അവര്‍ക്ക് മുന്നില്‍ വെക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കാനും ബെംഗളൂരുവിന്റെ വളര്‍ച്ചാ പാതയില്‍ സമാനതകളില്ലാത്ത ആക്കം കൂട്ടാനുമാണ് തങ്ങളുടെ ശ്രമം എന്നും നരേന്ദ്ര മോദി വ്യക്തമാക്കി. മേയ് 10 ന് ആണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മേയ് 8 ന് പരസ്യ പ്രചരണം അവസാനിക്കുന്നതിനാല്‍ ദേശീയ നേതാക്കളെ എല്ലാം സംസ്ഥാനത്ത് എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തും.

Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ക്രമീകതരിച്ച ഷെഡ്യൂള്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചിരിക്കുകയാണ്. എന്നാലും അവസാന ദിവസങ്ങളില്‍ പ്രചരണത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, ബിഎസ് യെദ്യൂരപ്പ എന്നിവരുള്‍പ്പെടെയുള്ള വരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. മേയ് 13 നാണ് കര്‍ണാടകയില്‍ ഫല പ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+