Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഞെട്ടിച്ച് രാഹുല്‍; ഡെലിവറി ബോയിയുടെ ബൈക്കില്‍ നഗരപ്രദക്ഷിണം, വൈറല്‍ വീഡിയോ

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. വാശിയേറിയ പ്രചാരണങ്ങള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്നത്. ബി ജെ പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമാണ്. ഇത്തവണ ഏതുവിധേനയും സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്ന വാശിയിലാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വമ്പന്‍ പ്രചാരണമാണ് കര്‍ണാടകയില്‍ നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണം ഡെലിവറി ചെയ്യുന്ന യുവാവിന്റെ പിറകില്‍ ഇരുന്ന് നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

rahul

ഡെലിവറി ബോയിയുടെ സ്‌കൂട്ടറില്‍ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ എത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗാന്ധി നഗരത്തില്‍ എത്തി പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ എല്ലാ തന്ത്രങ്ങളും രാഷ്ട്രീ. പാര്‍ട്ടികള്‍ കര്‍ണാടകയില്‍ പയറ്റുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കര്‍ണാടകയില്‍ വമ്പന്‍ റോഡ് ഷോ നടത്തിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തില്‍ ഏകദേശം 13 മണ്ഡലങ്ങളില്‍ 26 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തിയിരുന്നു.

ന്യൂ തിപ്പസാന്ദ്ര റോഡിലെ കെംപഗൗഡ പ്രതിമയില്‍ നിന്ന് രാവിലെ 10 മണിക്കായിരുന്നു റോഡ് ഷോ തുടങ്ങിയത്. 11.30ന് ട്രിനിറ്റി സര്‍ക്കിളിലാണ് യാത്ര സമാപിച്ചത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാന്‍ നഗര പ്രദേശങ്ങളില്‍ തടിച്ച് കൂടിയത്. റോഡ് ഷോയ്ക്കിടയില്‍ ജനങ്ങള്‍ വളരെ അധികം ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ചുവെന്നും ഇത്തരമൊരു അനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മേയ് പത്തിനാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടുകള്‍ മെയ് 13 ന് എണ്ണും. ഇത്തവണയും മോദി പ്രഭാവം ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. അധികാരത്തുടര്‍ച്ച നേടാന്‍ തങ്ങളെ സഹായിക്കുമെന്നുമാണ് ബി ജെ പി നേതൃത്വം കരുതുന്നത്. എന്നാല്‍ അഴിമതി ആരോപണം അടക്കമുള്ള ഭരണ വിരുദ്ധ വികാരങ്ങള്‍ ബി ജെ പി ഭരണത്തെ താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളും കോണ്‍ഗ്രസ് പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+