കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രഭാവം കർണാടകയിൽ വിലപ്പോവില്ല..49 ശതമാനം വോട്ട് നേടി കോണ്ഗ്രസ് ജയിക്കും

കർണാടക നിയമസഭ തിരഞ്ഞെടുപ്പില 49% പേർ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് സർവ്വെ ഫലം.

Google Oneindia Malayalam News

ബെംഗലുരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 49 ശതമാനം പേർ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് സർവ്വെ ഫലം.ലോക്നീതി- സ്എസ് ഡിഎസ് നടത്തിയ സർവ്വെയിൽ 27 ശതമാനം പേർ ബിജെപിക്കും 20 ശതമാനം പേർ ജെഡിഎസിനും വോട്ടുചെയ്യുമെന്ന് പ്രവചിക്കുന്നു.
സിദ്ധരാമയ്യ സർക്കാറിന്റെ നിലവിലുള്ള ഭരണത്തിന്‍റെ നാലു മേഖലകളെ കേന്ദ്രീകരിച്ചാണ് സർവ്വെ നടത്തിയത് .ലോക്നീതിയുടെ ദേശീയകോർഡിനേറ്റർ ഡോ സന്ദീപ് ശാസ്ത്രിയുടെ നേതൃത്വത്തിലാണ് സർവ്വെ നടത്തിയത്.
ഗവൺമെൻറിനോട് ബെഗലൂരു നല്ല പ്രതികരണമല്ല നല്കിയത്. 55 ശതമാനം പേർ ഭരണത്തിൽ സംതൃപ്തരല്ല.വെറും 11 ശതമാനം പേർ മാത്രമാണ് സിദ്ധരാമയ്യ സർക്കാറിന് മുഴുവന്‍ മാര്‍ക്കും നല്കുന്നത്.

congress

കോൺഗ്രസ് ചെറുനഗരങ്ങളില്‍ നല്ല പ്രതിച്ഛായ നിലനിർത്തുന്നതായി സർവ്വെയിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും എസ് സി എസ് ടി വിഭാഗങ്ങൾക്കിടയിലും കോൺഗ്രസ്സ് അനുഭാവം കൂടുതലാണ്. ദക്ഷിണ കര്‍ണാടകയിലും,മുംബൈയിലും,ഹൈദരാബാദ് കർണ്ണാടകയിലും ജനങ്ങള്‍ കോൺഗ്രസ് ഭരണത്തിൽ പൂർണ്ണ തൃപ്തരാണ്.

കണ്ണൂരിന്റെ ചെഞ്ചോരപ്പൊൻകതിരിനെ പാർട്ടി തള്ളുമോ? സിപിഎം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാകും! കണ്ണൂരിന്റെ ചെഞ്ചോരപ്പൊൻകതിരിനെ പാർട്ടി തള്ളുമോ? സിപിഎം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാകും!

ഇക്കഴിഞ്ഞ ജനുവരി 10 നും 15 നും ഇടയിൽ 878 അഭിമുഖങ്ങളാണ് സർവ്വെ സംസ്ഥാനത്തുടനീളം നടത്തിയത്.വീടുകൾ കേന്ദ്രീകരിച്ചാണ് സർവ്വെ നടത്തിയത്. നഗരങ്ങളിൽ 9 ശതമാനം പേർ ഭരണത്തിൽ പൂർണ്ണ തൃപ്തരാണ്.59 ശതമാനം പേര്‍ ഒരു പരിധി വരെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തി.19 ശതമാനം പേർ അസംതൃപ്തരാണ്. എന്നാൽ 6 ശതമാനം പേർ ഭരണത്തിൽ പൂർണമായും അസംതൃപ്തി രേഖപ്പെടുത്തി.
പിന്നോക്ക വിഭാഗത്തിൽ 14 ശതമാനം പേര്‍ സിദ്ധരാമയ്യ സർക്കാറിനൊപ്പമാണ്. 49 ശതമാനം ഏറെക്കുറെ തൃപ്തരാകുമ്പോൾ 25 ശതമാനം പേർ സർക്കാറിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നില്ല. ഒബിസിയിൽ 6 ശതമാനം പേർ ഭരണം പരാജയമാണെന്ന് പറയുന്നവരാണ്.
ഗ്രാമങ്ങളിൽ 11 ശതമാനം സംതൃപ്തരും 4 ശതമാനംഅസംതൃപ്തരുമാണ്.

English summary
49 per cent would chose the Congress in the Karnataka Assembly Elections 2018, a survey has stated. The survey conducted by Lokniti-CSDS states that the BJP comes second with 27 per cent and the JD(S) would bag 20 per cent of votes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X