കര്‍ണാടക തിരഞ്ഞെടുപ്പ്; നടന്‍ ഉപേന്ദ്രയുടെ പാര്‍ട്ടി മല്‍സരിക്കും, ചിഹ്നം അനുവദിച്ച് കമ്മീഷന്‍
2018ലാണ് ഉപേന്ദ്ര റാവു സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു എങ്കിലും ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നടന്‍ ഉപേന്ദ്ര റാവുവിന്റെ പാര്‍ട്ടിയും. ഉത്തമ പ്രജാകീയ പാര്‍ട്ടിക്ക് ഓട്ടോ റിക്ഷ ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ച കാര്യം നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കെപിജെപി എന്ന പാര്‍ട്ടിയില്‍ അംഗമായിരുന്നു ഉപന്ദ്ര റാവു. മറ്റു നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉത്തമ പ്രജാകീയ പാര്‍ട്ടി മല്‍സരിച്ചിരുന്നു എങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്.
യുവജനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഉപേന്ദ്ര റാവു മുന്നോട്ട് വെക്കുന്നത്. ഇതുവരെ ഔദ്യോഗിക ചിഹ്നം ഉപേന്ദ്ര റാവുവിന്റെ പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ ഓട്ടോ റിക്ഷ ചിഹ്നം അനുവദിച്ചു. ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ചിഹ്നത്തിലാകും പാര്‍ട്ടി ജനവിധി തേടുക. ആന്ധ്രയിലും തെലങ്കാനയിലും ഒഴിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഓട്ടോ റിക്ഷ ചിഹ്നമാണ് പാര്‍ട്ടിക്കുണ്ടാകുക എന്ന് നടന്‍ ഉപേന്ദ്ര റാവു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പ്രഖ്യാപിച്ച പിന്നാലെ ഒട്ടേറെ ആരാധകരാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തുന്നത്.

2017ലാണ് ഉപേന്ദ്ര റാവു കെപിജെപി വിട്ടത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ജനങ്ങളോട് ഉത്തരവാദിത്തവും കടപ്പാടുമുള്ളതും സുതാര്യവുമായ ഭരണം എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. കന്നഡ സിനിമാ രംഗത്ത് ജനകീയനായ നടനാണ് ഉപേന്ദ്ര റാവു. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, നടന്‍ എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. തെലുഗ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
കഥാകൃത്ത് ആയിട്ടാണ് സിനിമാ രംഗത്തെത്തിയത്. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി. 1992ല്‍ ഇറങ്ങിയ തരളി നന്‍ മഗ ആണ് ആദ്യ സിനിമ. സൂപ്പര്‍ സ്റ്റാര്‍, കുതുമ്പ, ഗോകര്‍ണ, ഐശ്വര്യ, സൂപ്പര്‍, ഗോഡ് ഫാദര്‍, കല്‍പ്പന, ഉപ്പി 2 തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമായിരുന്നു ഉപേന്ദ്ര റാവു.
ആഴ്ചകള്‍ മാത്രമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളത്. ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ് പ്രധാന മല്‍സരം. എഎപിയും ഇത്തവണ മല്‍സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ജെഡിഎസ് പതിവ് പോലെ കറുത്ത കുതിരയാകാനുള്ള സാധ്യതയുമുണ്ട്. കോണ്‍ഗ്രസും ബിജെപിയും വാശിയേറിയ മല്‍സരം നടക്കുമ്പോള്‍ ജെഡിഎസ് പിന്തുണയ്്ക്കുന്നവര്‍ക്ക് ഭരണം എന്ന അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയമുണ്ട്.












Click it and Unblock the Notifications