'കർണാടക കൈവിടരുത്'; സാഹചര്യം വിലയിരുത്താൻ മൂന്ന് സമിതിയെ നിയോഗിച്ച് ബിജെപി
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങാൻ ബി ജെ പി. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ മൂന്ന് സമിതികളെ ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും അവലോകനവും സമിതി നിർവഹിക്കും.

ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, കർണാടക മുഖ്യമന്ത്രി ബി.എസ്. ബൊമ്മി, സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീൽ എന്നിവരുടെ നേതൃത്വത്തിലാണ് സമിതികൾ. അരുൺ സിംഗ് നയിക്കുന്ന എട്ടംഗ സംഘത്തിൽ ഗോവിന്ദ് കൽസോർ, ആർ അശോക്, ദേശീയ ജനറൽ സെക്രട്ടറി സി ടി രവി തുടങ്ങിയ നേതാക്കളാണ് ഉൾപ്പെടുന്നത്. കട്ടീലിന് കീഴിൽ അശ്വത് നാരായൺ, വി. സോമണ്ണ എന്നിവർക്കൊപ്പം യെദ്യൂരപ്പയും ഉണ്ട്. 12 മുതൽ സമിതി അംഗങ്ങൾ വിവിധ മേഖലകളിൽ പര്യടനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തും.
'ഭാവന, എങ്ങനെയാണ് ഇങ്ങനെ സുന്ദരിയായിട്ടിരിക്കാൻ കഴിയുന്നത്';കിടിലൻ ചിത്രങ്ങളുമായി നടി,വൻ വൈറൽ
ബി ജെ പി ശക്തികേന്ദ്രമായ വടക്കൻ കർണാടകയുടെ ചുമതലയാണ് അരുൺ സിംഗിന് നൽകിയിരുക്കുന്നത്. ധർവാഡ്, ബെല്ലാരി മേഖലകളുടെ ചുമതല കട്ടീലിനാണ്. മംഗളൂരു, ശിവമോഗ, കലബുർഗി എന്നിവിടങ്ങളിൽ ബൊമ്മിയുടെ നേതൃത്വത്തിലുള്ള സമിതി അംഗങ്ങളാണ് പര്യടനം നടത്തുക. ഓരോ മേഖലകളിലും രണ്ട് ദിവസം സമിതി അംഗങ്ങൾ ചെലവഴിക്കും.
ഹലാൽ, ഹിജാബ് വിഷയങ്ങൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്. എന്നാൽ ഭരണം നിലനിർത്തണമെങ്കിൽ അതുമാത്രം പോരെന്ന് ദേശീയ നേതൃത്വം പറയുന്നു. വികസന വിഷയങ്ങൾ ചർച്ചയാക്കണമെന്നതാണ് നേതൃത്വം നിർദ്ദേശിക്കുന്നത്. അതേസമയം മറുവശത്ത് കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.മലനാട്, തീരദേശം, കല്യാൺ കർണാടക, കിറ്റൂർ കർണാടക എന്നിവിടങ്ങളിലക്കായി പ്രത്യേക കർമ്മ പദ്ധതി തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടപ്പാക്കുമെന്ന് പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാർ അറിയിച്ചിരുന്നു.
2018 ൽ കർണാടകത്തിൽ 104 സീറ്റുമായി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ബി ജെ പിയെ പുറത്താക്കാൻ കോൺഗ്രസ് ജെ ഡി എസുമായി സഖ്യമുണ്ടാക്കുകയും ഭരണം പിടിക്കുകയുമായിയിരുന്നു. ഒരുവർഷത്തിനിപ്പുറം സഖ്യത്തിലെ അതൃപ്തി മുതലെടുത്ത് ബി ജെ പി ഭരണം പിടിച്ചെടുത്തു. ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബി ജെ പി ഭരണം പിടിച്ചത്.
Recommended Video
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications