Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസവരാജ് ബൊമ്മൈയടക്കം ബിജെപിയിലെ 'വൻമരങ്ങൾ' വീഴുമോ? കർണാടകയിൽ തന്ത്രം മെനഞ്ഞ് കോൺഗ്രസ്

മുഖ്യമന്ത്രി ബസവരാജ് ബൊമ്മി മത്സരിക്കുന്ന ഷിഗോൺ മണ്ഡലത്തിൽ ഉൾപ്പെടെ കോൺഗ്രസ് തന്ത്രം മാറ്റി കഴിഞ്ഞു.

Karnataka Assembly Election

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനുള്ളിലുള്ള തീവ്ര ഒരുക്കത്തിലാണ് കർണാടകയിൽ കോൺഗ്രസ്. ഇത്തവണ ഏത് വിധേനയും ഭരണം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം ആയിട്ടില്ലെങ്കിലും ബി ജെ പിയിലെ പ്രമുഖരെ അടക്കം വീഴ്ത്താൻ ലക്ഷ്യം വെച്ച് അതിശക്തരെ തന്നെ മത്സരത്തിന് ഇറക്കാനാണ് കോൺഗ്രസിലെ ചർച്ചകൾ.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മി മത്സരിക്കുന്ന ഷിഗോൺ മണ്ഡലത്തിൽ ഉൾപ്പെടെ കോൺഗ്രസ് തന്ത്രം മാറ്റി കഴിഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരെ

മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരെ

ബി ജെ പിയുടെ സിറ്റുംഗ് മണ്ഡലമായ ഷിഗ്ഗോണിൽ ലിംഗായത്ത് വിഭാഗത്തിലെ ഉപവിഭാഗമായ പഞ്ചമസാലി സമുദായത്തിന് വലിയ സ്വാധീനമുണ്ട്. ബി ജെ പിക്കെതിരായ സമുദാത്തിന്റെ അതൃപ്തികൾ മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. വിദ്യാഭ്യാസം, തൊഴിൽ മേഖലയിൽ കൂടുതൽ സംവരണമാവശ്യപ്പെട്ട് പഞ്ചമശാലി സുമദായം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ സർക്കാർ അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് സമുദായാംഗങ്ങളെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയാൽ ബസവരാജ് ബൊമ്മിയെ വീഴ്ത്താമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മുൻ മന്ത്രിയായ വിനയ് കുൽക്കർണിയെ ആണ് കോൺഗ്രസ് പരിഗണിക്കുന്നത്.

മുസ്ലീം സമുദായത്തിനാണ് ഇവിടെ സ്വാധീനം

മുസ്ലീം സമുദായത്തിനാണ് ഇവിടെ സ്വാധീനം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സയീദ് അസീം പീർ ഖദ്രിയെ ആണ് ബി ജെ പി ഇവിടെ മത്സരിപ്പിച്ചത്. പഞ്ചമശാലി കഴിഞ്ഞാൽ മുസ്ലീം സമുദായത്തിനാണ് ഇവിടെ സ്വാധീനം. എന്നാൽ കുൽക്കർണിയിലൂടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതേസമയം ഖാദിറിനെ ദ്വാരക റൂറലിൽ നിന്നാകും ബി ജെ പി മത്സരിപ്പിച്ചേക്കുക. മണ്ഡലത്തിൽ നിന്നും മൂന്ന് തവണ തുടർച്ചയായി ഖാദിർ വിജയിച്ചിട്ടുണ്ട്. അതേസമയം കുൽക്കർണി ഷിഗോണിൽ മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ കുറുബ സമുദായാംഗം കൂടിയായ മുൻ ബ്യാദഗി എംഎൽഎബസവരാജ് ശിവണ്ണവറിനെയാകും കോൺഗ്രസ് മത്സരിപ്പിച്ചേക്കുക.

മറാത്ത സമുദായത്തിന്റെ വോട്ടുകളാണ്

മറാത്ത സമുദായത്തിന്റെ വോട്ടുകളാണ്

കോൺഗ്രസ് കനത്ത മത്സരം പുറത്തെടുക്കാൻ ഒരുങ്ങുന്ന മറ്റൊരു മണ്ഡലമാണ് ദ്വാരക വെസ്റ്റ്. ബി ജെ പിയിലെ പ്രമുഖ നേതാവായ അരവിന്ദ് ബെല്ലാഡിന്റെ മണ്ഡലമാണിത്. മറാത്ത സമുദായത്തിന്റെ വോട്ടുകളാണ് കോൺഗ്രസ് ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്. മറാത്ത നേതാവായ എസ് ആർ മോറിനെയാണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിച്ചേക്കുക. അതേസമയം തൻറെ മുൻ മണ്ഡലമാണ് കലഗടഗിയിൽ മത്സരിക്കാനുള്ള താത്പര്യത്തിലാണ് മോർ.കലഗടഗിയിൽ കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിലുള്ള തർക്കം സ്ഥാനാർത്ഥി നിർണയത്തിന് തട തീർക്കുന്നുണ്ടെന്നാണ് സൂചന. ലാഡിനെ മത്സരിപ്പിക്കണമെന്നാണ് സിദ്ധരാമയ്യുടെ താത്പര്യം. എന്നാൽ ശിവകുമാർ നാഗരാജ് ചബ്ബിയെ ആണ് പിന്തുണയ്ക്കുന്നത്.

ചിക്കമംഗളൂരുവിൽ നേരിടുക എളുപ്പമല്ലെന്നാണ്

ചിക്കമംഗളൂരുവിൽ നേരിടുക എളുപ്പമല്ലെന്നാണ്

രാജാജി നഗർ മണ്ഡലത്തിൽ നിന്നും ബി ജെ പി എം എൽ എസി പുട്ടണ്ണയെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കങ്ങൾ പാർട്ടി നത്തുന്നുണ്ട്. നിലവിൽ ബി ജെ പിയുടെ എസ് സുരേഷ് ആണ് മണ്ഡലത്തിൽ നിന്നുള്ള എം എൽ. 1994 മുതൽ രാജാജിനഗറിൽ നിന്ന് കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ 2004-ൽ മാത്രമാണ് സുരേഷ് പരാജയപ്പെട്ടത്.
ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയായ സി ടി രവിയുടെ മണ്ഡലത്തിൽ ലിംഗായത്ത് സ്ഥാനാർത്ഥിയെ ഇറക്കാനാണ് കോൺഗ്രസിലെ ആലോചന. മുൻ ബി ജെ പി നേതാവായ എച്ച് ഡി തിമ്മയ്യയെയായിരിക്കും കോൺഗ്രസ് ഇവിടെ മത്സരിപ്പിച്ചേക്കുക. ആർ എസ് എസിന്റെ ശക്തമായ പിൻബലമുള്ള രവിയെ പോലൊരു നേതാവിനെ ചിക്കമംഗളൂരുവിൽ നേരിടുക എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+