കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി എല്ലാ കണ്ണുകളും കര്‍ണാടകയിലേയ്ക്ക്: കലാശക്കൊട്ടിന് നാളുകള്‍ മാത്രം, അങ്കം കുറിച്ച് പാര്‍ട്ടികള്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. വിജയപ്രതീക്ഷയിലാണ് ബിജെപിയും കോണ്‍ഗ്രസുമെങ്കിലും ഒരു വന്‍ വിജയത്തിനുള്ള സാധ്യതകുറവാണെന്നും കാര്യങ്ങള്‍ തൂക്കgസഭയിലേയ്ക്കാണ് പോകുന്നതെന്നും അഭിപ്രായ സര്‍വേകള്‍ പറയുന്നു. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.

ജാതീയതയും പ്രാദേശികവാദവുമായിരുന്നു എക്കാലത്തേയും പോലെ ഈ തിരഞ്ഞെടുപ്പിലും കര്‍ണാടകയില്‍ വിഷയമായത്. ഹിന്ദു ധ്രുവീകരണം ഉറപ്പാക്കുന്ന പ്രകടന പത്രികയാണ് ബിജെപി ഇറക്കിയത്. ഗോവധ നിരോധനം പ്രകടന പത്രികയില്‍ വിഷയമായതും അതുകൊണ്ട് തന്നെയാണ്. സത്യപ്രതിഞ്ജ ചടങ്ങ് മുന്‍കൂട്ടി പ്രവചിച്ചാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാല്‍ ദളിത് പിന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ പോന്ന പ്രകടന പത്രികയാണ് കോണ്‍ഗ്രസ് ഇറക്കിയത്.

cm-

തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്. വര്‍ഷാവസാനം നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിലും ഇതിന്റെ അലയൊലിയുണ്ടാകും. കര്‍ണാടക കോണ്‍ഗ്രസിനൊപ്പം നിന്നില്ലെങ്കില്‍ പ്രധാനമന്ത്രി പരിഹസിച്ചപോലെ കോണ്‍ഗ്രസ് പഞ്ചാബ് പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി മാറും. മറിച്ച് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് പുതുജീവന്‍ നല്‍കും. ഗുജറാത്തില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തോടെ അണികള്‍ക്കിടയിലുണ്ടായ ആത്മവിശ്വാസം നിലനിര്‍ത്താന്‍ ഈ വിജയം ഉപകരിക്കും

bjp-04

10 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.അതിനാല്‍ തന്നെ കേന്ദ്ര സംസ്ഥാന നേതൃത്വം വിജയമുറപ്പാക്കാന്‍ രാപ്പകല്‍ ഓടിനടക്കുന്നു. കോണ്‍ഗ്രസും ബിജെപിയും പരസ്പരം മല്‍സരിക്കുമ്പോള്‍ ജനതാദള്‍ എസിനിത് പ്രതാപകാലത്തേയക്ക് തിരിച്ച് വരാനുള്ള ഒരു ഏണിപ്പടിയാണ്. ബിജെപി- ദള്‍ സഖ്യമെന്ന കോണ്‍ഗ്രസ് ആരോപണം ഇടയ്ക്ക് ദളിനെ ഉലച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ പാര്‍ട്ടി ശക്തി തെളിയിക്കുന്നുണ്ട്. പ്രചരണ രംഗത്ത് ഇടയ്ക്ക് കോണ്‍ഗ്രസ്സും ബിജെപിയും എന്നത് മാറി സിദ്ധരാമയ്യയും മോദിയുമായി. വാദപ്രതിവാദങ്ങളുടെ നാളുകളായിരുന്നു പിന്നീട്... മാത്രല്ല സിദ്ധരാമയ്യയ്‌ക്കെതിരെ ബിജെപി മല്‍സരരംഗത്ത് കൊണ്ട് വന്നതും കടുത്ത എതിരാളികളെയാണ്.

bjp-03-

എങ്കിലും കോണ്‍ഗ്രസ്സും സിദ്ധരാമയ്യയും ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിദ്ധരാമയ്യ തൊടുത്തുവിട്ട അസ്ത്രങ്ങളെല്ലാം ലക്ഷ്യംകണ്ടു. ജാതീയതയിലൂടെയും പ്രാദേശികവാദത്തിലൂടെയും ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണത്തെ തടയുകയും ജനക്ഷേമപദ്ധതികളിലൂടെ ഗ്രാമങ്ങളില്‍ സ്വാധീനമുണ്ടാക്കാനും സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞു. അതേസമയം ബിജെപി- ദള്‍ സഖ്യം എന്ന ആരോപണത്തില്‍ ഉറച്ച് നിന്ന് ജനതാദളിനേയും ബിജെപിയേയും ഒരുപോലെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ സത്യപ്രതിഞ്ജ ചടങ്ങ് തിയതി വരെ പ്രഖ്യാപിച്ച ബിജെപി അവരുടെ ആത്മവിശ്വാസം വെളിവാക്കുന്നു. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമ്പോഴും ബിജെപി പ്രതീക്ഷയിലാണ്. ഉത്തര്‍പ്രദേശിലും ത്രിപുരയിലും സര്‍വേഫലം തെറ്റിയതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയില്‍ ബിജെപി തരംഗമാണെന്നും പാര്‍ട്ടി വൃത്തം പറയുന്നു. അതേസമയം ഇത്തവണ ഞങ്ങളില്ലാതെ സര്‍ക്കാരുണ്ടാകില്ല എന്ന നിലപാടിലാണ് ജനതാദള്‍. 113 സീറ്റ് നേടുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

English summary
karnataka assembly election countdown started.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X