കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ തൂക്കുമന്ത്രിസഭ!! സംസ്ഥാനത്തെ കാത്തിരിക്കുന്നത് പുതിയ വിധിയെഴുത്ത്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ തൂക്ക് മന്ത്രിസഭയായിരിക്കുമെന്ന എക്സിറ്റ് ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സൂചന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും കര്‍ണാടകത്തില്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് മുന്നോട്ടുവച്ചത്. കോണ്‍ഗ്രസും ബിജെപിയ്ക്കും വ്യക്തമായ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെടുമെന്നായിരുന്നു പ്രഖ്യാപനം. മുന്‍ കര്‍ണാടക പ്രധാനമന്ത്രിയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡയായിരിക്കും കിംഗ് മേക്കറെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. മെയ് 12ന് നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
Karnataka Elections 2018 : കര്‍ണാടക തൂക്കുസഭയിലേക്ക്?

കര്‍ണാടകത്തിലെ 222 നിയമസഭാ മണ്ഡലങ്ങളിലാണ് ജനങ്ങള്‍ വിധിയെഴുതിയത്. വോട്ടര്‍ ഐഡി തട്ടിപ്പിനെ തുട ര്‍ന്ന് രാജരാജേശ്വരി നഗറിലും ബിജെപി എംഎല്‍എ ബിഎന്‍ വിജയകുമാറിന്റെ മരണത്തോടെ ജയനഗര്‍ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കര്‍ണാടകത്തില്‍ തൂക്ക് മന്ത്രിസഭ വരുമെന്ന പ്രഖ്യാപനങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു.

karnataka-election-result
English summary
The big day that all of us were waiting for is here. Who is set to win Karnataka? Will it be a clear mandate of will it result in a hung assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X