കർണാടക ജെഡിഎസ് പിടിക്കും: കോണ്‍ഗ്രസിന്റേത് വ്യാജ സർവ്വേ,അവർ 70 സീറ്റുകളിലേക്ക് ഒതുങ്ങും: കുമാരസ്വാമി
കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത് 120 അല്ലെങ്കിൽ 140 സീറ്റുകൾ നേടുമെന്നാണ്.

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കമാണ് ജെ ഡി എസ് നടത്തി വരുന്നത്. ഒരുക്കങ്ങളില്‍ ഏറ്റവും പ്രധാനം എന്നത് സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചരത്‌ന യാത്രയാണ്. കോണ്‍ഗ്രസും ബി ജെ പിയും യാത്രകള്‍ നടത്തുന്നുണ്ടെങ്കിലും ജെ ഡി എസ് യാത്ര അതില്‍ നിന്നും തീർത്തും വ്യത്യസ്തമാണെന്നാണ് എച്ച് ഡി കുമാരസ്വാമി തന്നെ അവകാശപ്പെടുന്നത്.
ബി ജെ പിയും കോണ്‍ഗ്രസും യാത്രകൾ സംഘടിപ്പിച്ചതും ഞാനത് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അവർ ജില്ലാ ആസ്ഥാനങ്ങളിലോ താലൂക്ക് ആസ്ഥാനങ്ങളിലോ യാത്രകൾ സംഘടിപ്പിച്ച് പ്രസംഗങ്ങൾ നടത്തി പിരിഞ്ഞുപോകുന്നു. പഞ്ചരത്‌ന യാത്രയിൽ ഞങ്ങൾ ദിവസവും ഒരു മണ്ഡലം മാത്രമാണ് സന്ദർശിക്കുന്നത്. ഞാൻ 60-70 ഗ്രാമങ്ങൾ കവർ ചെയ്യുകയും 100 മുതൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നുമാണ് ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കുമാരസ്വാമി വ്യക്തമാക്കുന്നത്.

സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ
ഞങ്ങള്‍ സംസ്ഥാനത്ത് ചില സർവ്വേകള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് ഞങ്ങള്‍ സർവ്വേ നടത്തിയത്. 2008 മുതലുള്ള മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വലിയ വ്യത്യാസമുണ്ട്. ജനങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ കാര്യം വരുമ്പോൾ മറ്റുള്ളവരെ അപേക്ഷിച്ച് റേറ്റിംഗിൽ ഞാൻ തന്നെയാണ് മുന്നിൽ.
ചില ബെൽറ്റുകളിൽ കോൺഗ്രസിനും ബി.ജെ.പിക്കും മേലെ ജെ.ഡി.എസ്സിന് മുൻതൂക്കമുണ്ട്. 15-20 സീറ്റുകൾ കടക്കില്ല എന്ന് പറഞ്ഞ് നേരത്തെ ഇരു പാർട്ടികളും ഞങ്ങളെ പരിഹസിച്ചിരുന്നു. ഇപ്പോൾ, ആഭ്യന്തരമായി ചർച്ച ചെയ്യുമ്പോൾ ജെഡി (എസ്) 45-50 സീറ്റുകള്‍ ലഭിക്കുമെന്നാണ് അവർ തന്നെ പറയുന്നതെന്നും കുമാരസ്വാമി അവകാശപ്പെടുന്നു.

ഇപ്പോൾ 78 മണ്ഡലങ്ങളിലേക്കാണ് പഞ്ചരത്‌ന യാത്ര പോയിരിക്കുന്നത്. ഇതിൽ 60 മണ്ഡലങ്ങൾ ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നതാണ്. മാണ്ഡ്യ, മൈസൂരു ജില്ലകളിലേക്കും പാർട്ടിക്ക് വലിയ സാധ്യതയുള്ള ബെംഗളൂരുവിലെ ചില മണ്ഡലങ്ങളിലേക്കും യാത്ര സഞ്ചരിച്ചിട്ടില്ലെന്ന വസ്തുത നിലനിൽക്കെയാണിത്. അവിടെ ജെഡി(എസ്) ശക്തമായ 30-40 മണ്ഡലങ്ങളുണ്ട്. യാത്ര അങ്ങോട്ട് പോവുന്നതേയുള്ളു.

70-80 സീറ്റുകളാണ് ഞങ്ങളുടെ യഥാർത്ഥ ശക്തി
70-80 സീറ്റുകളാണ് ഞങ്ങളുടെ യഥാർത്ഥ ശക്തി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി 224 സീറ്റുകളിലും വിജയിക്കാൻ ശ്രമിച്ചതുകൊണ്ട് ഞങ്ങളുടെ ചില രാഷ്ട്രീയ തന്ത്രങ്ങളിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾ അത് വിശകലനം ചെയ്യുകയും ഇത്തവണ മുഴുവന്‍ സീറ്റുകളും ലക്ഷ്യം വെക്കേണ്ടതില്ലെന്ന നിലപാടില്‍ എത്തുകയും ചെയ്തു. എന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, ജെഡി (എസ്) നിലവിൽ കുറഞ്ഞത് 80-85 സീറ്റുകൾ നേടാനാകും. 120-121 സീറ്റുകളാണ് എന്റെ ലക്ഷ്യം. ഇനി, കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, മറ്റ് 15-20 സീറ്റുകളിലെ സാധ്യതകൾ എങ്ങനെ മാറുമെന്ന് ഞാൻ നിങ്ങളോട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

95 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഞങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഞങ്ങളുടെ പാർട്ടിയിൽ ഇപ്പോൾ അതൃപ്തിയുടെ പ്രശ്നം ഉദിക്കുന്നേയില്ല. മറ്റ് 35 മണ്ഡലങ്ങളുണ്ട് (അവയിൽ സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനുണ്ട്), അതിൽ അഞ്ച്-ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അത് ഉടൻ പരിഹരിക്കപ്പെടും. ഇതൊക്കെ ചെയ്താൽ 120 സീറ്റിൽ എത്താനാകുമെന്ന് ഉറപ്പാണ്.

കോൺഗ്രസിന്റെ ശക്തി കുറഞ്ഞ് വരികയാണ്
കോൺഗ്രസിന്റെ ശക്തി കുറഞ്ഞ് വരികയാണ്. 1994-ൽ അഞ്ച് വർഷത്തെ ഭരണത്തിന് ശേഷം കോൺഗ്രസ് 38 സീറ്റിലേക്ക് ചുരുങ്ങി. അന്ന് ബിജെപിക്ക് 40 ആയിരുന്നു. 1999ൽ ജനതാദൾ പിളർപ്പാണ് കോൺഗ്രസിന് നേട്ടമായത്. ഞങ്ങളുടെ പരിശ്രമവും ബിജെപി സർക്കാരിലെ ക്രമക്കേടുകളെക്കുറിച്ചുള്ള രേഖകളും കാരണം 2013 ൽ കോൺഗ്രസ് വിജയിക്കുകയും ബിഎസ് യെദ്യൂരപ്പയ്ക്ക് ബിജെപി വിടേണ്ടി വരികയും ചെയ്തു. ഇല്ലെങ്കിൽ കോൺഗ്രസിന് 70-80 സീറ്റുകൾ മാത്രമേ നേടാനാകൂമായിരുന്നുള്ള. ആ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ 40 സീറ്റുകള്‍ നേടിയെന്നും അദ്ദേഹം പറുന്നു.

ഇപ്പോൾ, കോണ്‍ഗ്രസ് അവകാശപ്പെടുന്നത് 120 അല്ലെങ്കിൽ 140 സീറ്റുകൾ നേടുമെന്നാണ്. അവരുടെ വ്യാജവും കൃത്രിമവുമായ സർവേ റിപ്പോർട്ടുകളിൽ ഞാൻ അസ്വസ്ഥനല്ല. അവർക്ക് പരമാവധി ലഭിക്കാവുന്ന സീറ്റുകള്‍ എഴുപത് മുതല്‍ 80 സീറ്റുകളാണ്. ബിദാർ, കലബുറഗി, റായ്ച്ചൂർ, വിജയപൂർ ജില്ലകളില്‍ ഞങ്ങള്‍ക്ക് മികച്ച മുന്നേറ്റം നടത്താനാവും. റായ്ച്ചൂരിൽ ഞങ്ങൾ പരമാവധി സീറ്റുകൾ നേടും. വിജയപ്പൂരിലും പാർട്ടിക്ക് രണ്ട് എം.എൽ.എമാരുണ്ടായിരുന്നു, ഇത്തവണ കൂടുതൽ വിജയിക്കാൻ കഴിയും. ഉത്തര കന്നഡ ജില്ലയിൽ ഞങ്ങൾ മൂന്ന് സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications