സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് എംഎൽഎ; വേദിയിൽ സംഘർഷം
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശക്തമായ വടംവലിയാണ് മുൻ മുഖ്യമന്ത്രി സിദ്ധരമായ്യയും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും നടത്തുന്നത്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും പിന്തുണയ്ക്കരുതെന്ന ഹൈക്കമാന്റ് നിർദ്ദേശം നിലനിൽക്കെ പരസ്യമായി വേദിയിൽ വെച്ച് സിദ്ധരമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎ. യെൽബർഗയിൽ നടന്ന പൊതുപരിപാടിക്കിടെ എംഎൽഎയായ ബൈരതി സുരേഷ് ആണ് സിദ്ധരാമയ്യയെ പുകഴ്ത്തിയത്. അതേസമയം സുരേഷിന്റെ പ്രസംഗത്തിനിടെ ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയത് സ്റ്റേജിൽ വാക്ക് തർക്കത്തിന് കാരണമായി.
യെല്‍ബുര്‍ഗയിലെ സങ്കൊല്ലി രായണ്ണ പ്രതിമയുടെ അനാച്ഛാദന വേളയിലാണ് സിദ്ധരാമയ്യയെ പുകഴ്ത്തി എംഎല്‍എ രംഗത്തെത്തിയത്. സിദ്ധരമായ്യ തന്നെയാകണം അടുത്ത മുഖ്യമന്ത്രി എന്നായിരുന്നു സുരേഷിന്റെ പ്രതികരണം.'സിദ്ധരാമയ്യയെ പുകഴ്ത്തുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും കഴിയില്ല. കുറച്ചുപേർക്ക് ഇതിനെ എതിർക്കാൻ കഴിയുമായിരിക്കും, പക്ഷേ ഞാൻ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് മാറി നടക്കാം. സിദ്ധരാമയ്യ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണം', സുരേഷ് പറഞ്ഞു. കുറുബ സമുദായത്തിന് സിദ്ധരാമയ്യ നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.
അതേസമയം എംഎൽഎയുടെ പ്രതികരണത്തിന് പിന്നാലെ ഇക്കാര്യം ചോദ്യം ചെയ്ത് ചില പ്രവർത്തകർ വേദിയിൽ കയറിയതോടെ സാഹചര്യം സംഘർഷത്തിലേക്ക് നീങ്ങി. ഇതോടെ പോലീസ് എത്തി പ്രവർത്തകരെ പിന്തിരിപ്പുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശക്തമായ വടംവലിയാണ് മുൻ മുഖ്യമന്ത്രി സിദ്ധരമായ്യയും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും നടത്തുന്നത്. കോൺഗ്രസ് വിജയിച്ചാൽ വീണ്ടും തനിക്ക് കേസര ലഭിക്കുമെന്ന സിദ്ധരമായ്യ. സിദ്ധരാമയ്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കളും വലിയ രീതിയിൽ സമ്മർദ്ദങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡികെ ശിവകുമാറും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുള്ള ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്.
ലിംഗായത്ത് കഴിഞ്ഞാൽ സംസ്ഥാനത്ത് സ്വാധീന ശക്തിയുള്ള സമുദായമായ വൊക്കാലിഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ഡികെ ശിവകുമാർ. മാത്രമല്ല ഡികെയെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ എന്ന് കൂടിയാണ് അറിയിപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷനായി ഡികെ ചുമതലയേറ്റെടുത്തത് മുതൽ മികച്ച നിലയിലാണ് പ്രതിപക്ഷ പ്രവർത്തനങ്ങളെന്ന വിലയിരുത്തലും ഉണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കമാന്റിന്റെ പിന്തുണ തനിക്ക് ആകുമെന്നാണ് ഡികെ ശിവകുമാർ കരുതുന്നത്.
അതേസമയം നേതാക്കൾ വടംവലി ശക്തമാക്കിയതോടെ വിഷയത്തിൽ ഹൈക്കമാന്റും ഇടപെട്ടു. അധികാരത്തിന് വേണ്ടിയാകണം നേതാക്കൾ പ്രഥമ പരിഗണന നൽകുന്നതെന്നാണ് ഹൈക്കമാന്റ് വ്യക്തമാക്കിയത്.












Click it and Unblock the Notifications