കർണാടകയിൽ ബിജെപിക്ക് വീണ്ടും ഞെട്ടൽ; മുതിർന്ന നേതാവ് കോൺഗ്രസിലേക്ക്..കൂടുതൽ പേർ എത്തും

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട് മാറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലായി ബി ജെ പി നിയമസഭാംഗമായ ബാബു റാവു ചിഞ്ചൻസുർ ആണ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച ചിഞ്ചൻസുർ രാജി സമർപ്പിച്ചു. ചിഞ്ചൻസുറിൻറെ രാജി സ്വീകരിച്ചതായി ഹോട്ടാരി അറിയിച്ചു.

കോൺഗ്രസിൽ ഔദ്യോഗികമായി ചേരുമെന്നാണ്
ഗുർമിത്കലിൽ നിന്നുള്ള മുൻ എം എൽ എയായ ചിഞ്ചുസുർ 2018 ലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്. 2019 ലോക്‌സഭാ കാലത്ത് കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ ശക്തമായി പ്രചാരണം നടത്തിയവരിൽ ഒരാൾ കൂടിയായിരുന്നു ചിഞ്ചുസർ. ഉടൻ തന്നെ ചിഞ്ചസുർ കോൺഗ്രസിൽ ഔദ്യോഗികമായി ചേരുമെന്നാണ് റിപ്പോർട്ട്.

ബി ജെ പിയിൽ നിന്ന് നേതാക്കളുടെ ഒഴുക്ക്
നേരത്തേ സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബി ജെ പി എം എല്‍ സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ രണ്ട് മുന്‍ എം എല്‍ എമാരും മൈസൂരു മുന്‍ മേയറും ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൊല്ലഗല്‍ മുന്‍ എം എ ല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എം എ ല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും ബി ജെ പി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്നവരാണ്.

ബി ജെ പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നേതാക്കളുടെ ചുവടുമാറ്റം ബി ജെ പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം പ്രമുഖർ അടക്കം ഇനിയും കൂടുതൽ നേതാക്കൾ ബി ജെ പി വിട്ട് കോൺഗ്രസിൽ എത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.നേതാക്കളുടെ കൂട്ടപാർട്ടി പ്രവേശം കോൺഗ്രസിന് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നതിന്റെ സൂചനയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം ബി ജെ പി വിട്ടെത്തിയ നേതാക്കൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

224 സീറ്റിൽ 150 സീറ്റുകൾ വരെ നേടാനാണ്
ബി ജെ പിയിൽ നിന്നെത്തുന്നവർക്ക് സീറ്റ് നൽകിയാൽ അത് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായേക്കും. ഇതിനോ
ടകം തന്നെ ബി ജെ പി നേതാക്കളുടെ പാർട്ടി പ്രവേശനത്തിൽ കോൺഗ്രസിൽ അതൃപ്തികൾ ഉയരുന്നുണ്ട്. അതിനിടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഉഗാധിക്ക് ശേഷം കോൺഗ്രസ് പ്രഖ്യാപിച്ചേക്കും. 125 പേരുടെ പട്ടികയാണ് പ്രഖ്യാപിക്കുക. 80 ഓളം സീറ്റുകളിൽ തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാൻ സാധിച്ചെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 50-60 സീറ്റുകളിൽ ഇപ്പോഴും നേതൃത്വത്തിന് സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ സീറ്റുകളിൽ ഹൈക്കമാന്റ് നിലപാടെടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. 224 സീറ്റിൽ 150 സീറ്റുകൾ വരെ നേടാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications