Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ബിജെപിക്ക് അമ്പരപ്പ്; പ്രമുഖ ദളിത് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു

 26-1679471835.jpg -Properti

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ച് പാർട്ടിയിലേക്ക് പ്രമുഖരുടെ കുത്തൊഴുക്ക് തുടരുകയാണ്. ബി ജെ പി എം എൽ എമാർ, എംഎൽസിമാർ എന്നിവർ അടക്കമുള്ളവരാണ് പാർട്ടി വിട്ട് ഇതുവരെ കോൺഗ്രസിൽ ചേർന്നത്. അതിനിടയിൽ ഇപ്പോഴിതാ സംസ്ഥാനത്തെ മുതിർന്ന ദളിത് നേതാക്കളും കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. ബി ജെ പി വലിയ സ്വാധീനം നേടിയെടുത്ത മഡിഗ സമുദായത്തിൽ നിന്നുള്ള 20 ഓളം നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.

മഡിഗ സംവരണ സമര സമിതി നേതാക്കൾ

മഡിഗ സംവരണ സമര സമിതി നേതാക്കൾ


സംവരണം ആവശ്യപ്പെട്ട് കൊണ്ട് ദശാബ്ദങ്ങൾ നീണ്ട സമരത്തിന് മുൻപന്തിയിൽ നിൽക്കുന്ന മഡിഗ സംവരണ സമര സമിതി (എംആർഎച്ച്എസ്) യുടെ സംസ്ഥാനതല നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്. അംബണ്ണ അരോലിക്കർ (എംആർഎച്ച്എസ് സംസ്ഥാന നേതാവ്), തിമ്മപ്പ അൽകൂർ (എംആർഎച്ച്എസ് റായ്ച്ചൂർ ജില്ലാ നേതാവ്), രാജണ്ണ (എംആർഎച്ച്എസ് ചിത്രദുർഗ ജില്ലാ നേതാവ്) എന്നിവരും കോൺഗ്രസിൽ ചേർന്നവരിൽ ഉൾപ്പെടുന്നു. 2018 ൽ മഡിഗ വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്കായിരുന്നു.

നേതാക്കളുടെ കൂടുമാറ്റത്തിന് വഴിവെച്ചത്

നേതാക്കളുടെ കൂടുമാറ്റത്തിന് വഴിവെച്ചത്


എജെ സദാശിവ കമ്മിഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര സംവരണം ഏർപ്പെടുത്തുന്നതിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതായിരുന്നു മഡിഗ വിഭാഗത്തെ ബി ജെ പിയിലേക്ക് തിരിയാൻ അന്ന് പ്രേരിപ്പിച്ചത്. സദാശിവ ശിപാർശകൾ നടപ്പാക്കുമെന്ന് അന്ന് ബി ജെ പി സർക്കാർ സമുദായാംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകൾ പാലിക്കുന്നതിൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടു. ഇതാണ് ഒരു വിഭാഗം നേതാക്കളുടെ കൂടുമാറ്റത്തിന് വഴിവെച്ചത്.

സമുദായങ്ങൾക്ക് നീതി ലഭിക്കൂ എന്ന്

സമുദായങ്ങൾക്ക് നീതി ലഭിക്കൂ എന്ന്


അതേസമയം ദളിത് നേതാക്കളുടെ പാർട്ടിയിലേക്കുള്ള വരവിനെ കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്തു. കോൺഗ്രസിൽ നിന്ന് മാത്രമേ ഈ സമുദായങ്ങൾക്ക് നീതി ലഭിക്കൂ എന്ന് ദളിത് നേതാക്കൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും നേതൃത്വവുമായുള്ള കൂടുതൽ ചർച്ചയ്ക്ക് ശേഷമാണ് നേതാക്കൾ കോൺഗ്രസിൽ ചേർന്നതെന്നും മാനിഫെസ്റ്റോ കമ്മിറ്റി തലവൻ ജി പരമേശ്വര പറഞ്ഞു. ദളിതർക്കെതിരെ അനീതിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും പരമേശ്വര ആഹ്വാനം ചെയ്തു.'കർണാടക കോൺഗ്രസിനെ സംബന്ധിച്ച് ഇത് ചരിത്രപരമായ ദിവസമാണ്. കാരണം ഇടത്-വലത് ദളിത് നേതാക്കൾ കോൺഗ്രസിലെത്തി കഴിഞ്ഞു. കോൺഗ്രസ് വിട്ട് പോയ നേതാക്കൾ തിരിച്ചെത്തി കഴിഞ്ഞു. ഭരണഘടനയെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികളുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കാൻ നമ്മൾ ഒന്നിക്കുമെന്നതിന്റെ സൂചനയാണിത്. ഏത് അനീതിക്കെതിരെയും ഞങ്ങൾ പ്രതിഷേധിക്കും എന്ന സന്ദേശം നൽകാൻ ഞങ്ങൾ ഇവിടെയുണ്ട്', സുധം ദാസ് പറഞ്ഞു.

ബിജെപി നേതാക്കൾ ചതിക്കുകയായിരുന്നുവെന്ന്

ബിജെപി നേതാക്കൾ ചതിക്കുകയായിരുന്നുവെന്ന്


തങ്ങളെ ബിജെപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ചതിക്കുകയായിരുന്നുവെന്ന് ദളിത് നേതാക്കൾ ആരോപിച്ചു. അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ സംവരണം വർധിപ്പിക്കുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ അത്തരമൊരു ബിൽ സംസ്ഥാന സർക്കാർ പാർലമെന്റിന് അയച്ചിട്ടില്ലെന്ന മറുപടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കുക എന്നതിനേക്കാൾ ബദൽ ലക്ഷ്യങ്ങളൊന്നും ഞങ്ങൾക്കില്ല, അതിനാൽ ഞങ്ങൾ ഇടതുപക്ഷത്തോടും കോൺഗ്രസിനോടും കൈകോർത്തു', നേതാക്കൾ പറഞ്ഞു. അതേസമയം ദളിത് നേതാക്കളുടെ, പ്രത്യേകിച്ച് മഡിഗ നേതാക്കളുടെ വരവ് കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ വലിയ ഗുണം ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും ആഭ്യന്തര സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാണെന്നിരിക്കെ വിഷയം ജാഗ്രതയോടെയായിരിക്കും കോൺഗ്രസ് കൈകാര്യം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+