Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിഎസ് നേരിട്ടത് 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടി: കോട്ടകള്‍ ഇളക്കി മറിച്ച് കോണ്‍ഗ്രസ്

കർണാടകയിലെ കോണ്‍ഗ്രസ് തേരോട്ടത്തില്‍ തകർന്നടിഞ്ഞ് ജെ ഡി എസും. വൊക്കലിഗ ആധിപത്യമുള്ള മേഖലയിൽ ശക്തമായ വോട്ടർ അടിത്തറയുള്ള പാർട്ടിക്ക് പരമ്പരാഗത കോട്ടകളിലെല്ലാം ശക്തമായ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായ 19 സീറ്റുകളാണ് ഇത്തവണ ജെ ഡി എസിന് സംസ്ഥാനത്ത് ലഭിച്ചത്.

തൂക്ക് സഭയാണെങ്കില്‍ 'കിംഗ് മേക്കർ' റോൾ വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെ ഡി എസിന്റെ സീറ്റുകളുടെ എണ്ണം 2018 ലെ 37 ൽ നിന്നാണ് ഇത്തവണ 19 ആയി കുത്തനെ ഇടിഞ്ഞത്. വോട്ടിങ് ശതമാനത്തിലും പാർട്ടി വലിയ തിരിച്ചടി നേരിട്ടു. 2018-ൽ 18.6 ശതമാനമായിരുന്നു വോട്ടു വിഹിതമെങ്കില്‍ ഇത്തവണ അത് 13.3% ആയി. ജനതാദൾ ജെഡി(എസ്), ജനതാദൾ (യുണൈറ്റഡ്) എന്നിങ്ങനെ പിളർന്നതിനെത്തുടർന്ന് 1999-ൽ 10.42% വോട്ടുകൾ നേടിയാതായിരുന്നു ജെ ഡി എസിന്റെ എക്കാലത്തെയും മോശം പ്രകടനം.

hd-kumaraswamy-1

ഓൾഡ് മൈസൂർ മേഖലയിലെ (ബെംഗളൂരു ഒഴികെ) വൊക്കലിഗ ആധിപത്യമുള്ള 10 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ 2018 ല്‍ 28 സീറ്റുകൾ നേടിയിരുന്നു. അന്ന് സിദ്ധരാമയ്യ വിരുദ്ധ തരംഗമാണ് വൊക്കലിഗ ഏകീകരണത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത്തവണ ശക്തമായ അടിത്തറയുള്ള മേഖലയിൽ 14 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. കോൺഗ്രസ് 39 സീറ്റുകളിലേക്ക് ഉയർന്നപ്പോൾ ബി.ജെ.പി ആറ് സീറ്റിലേക്ക് ചുരുങ്ങി. രണ്ട് സീറ്റില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഇവർ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

മാണ്ഡ്യയിലെ നിരവധി മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചു. പ്രത്യേകിച്ച് മദ്ദൂർ, ശ്രീരംഗപട്ടണം, മാണ്ഡ്യ മണ്ഡലങ്ങളിലെ ബി ജെ പിയുടെ പ്രകടനം ജെഡി (എസ്) സാധ്യതകളെ ഇല്ലാതാക്കി. മാണ്ഡ്യയിൽ 2018ൽ നേടിയ ഏഴ് സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നിലനിർത്താനായുള്ളൂ. ഹാസനിലെ ഏഴിൽ ആറെണ്ണം നേടിയതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നാലെണ്ണത്തില്‍ മാത്രം വിജയിച്ചു.

ബിജെപിയിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടുത്തെങ്കിലും രണ്ടെണ്ണം ബി ജെ പിക്കും ഒരെണ്ണം കോൺഗ്രസിനും വിട്ടുകൊടുത്തു. അതുപോലെ, രണ്ട് പ്രധാന വൊക്കലിഗ ജില്ലകളായ മൈസൂരിലും തുമകൂരിലും പാർട്ടിയുടെ സാന്നിധ്യം നാല് സീറ്റുകളിൽ നിന്ന് രണ്ട് സീറ്റുകളായി കുറഞ്ഞു. പാർട്ടി കോട്ടയായ രാമനഗര ജില്ലയിൽ നിന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും തോറ്റതോടെ പാർട്ടിയുടെ അംഗബലം മൂന്നിൽ നിന്ന് ഒന്നായി കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+