Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സുരേഷ് ഗോപിയും; കമല്‍ഹാസനെ തേടി കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണ രംഗത്ത് നിറയാന്‍ സിനിമാ താരങ്ങളും. നടന്‍ സുരേഷ് ഗോപി തിങ്കളാഴ്ച ബിജെപിയുടെ പ്രചാരണത്തിന് എത്തും. ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലാണ് സുരേഷ് ഗോപി പ്രചാരണം നടത്തുക. ഇവിടെ ബിജെപി സ്ഥാനാര്‍ഥി എസ് മുനിരാജുവാണ്.

ഈ മണ്ഡലത്തില്‍ നടക്കുന്ന വാഹന പ്രചാരണ റാലിയില്‍ സുരേഷ് ഗോപി തിങ്കളാഴ്ച വൈകീട്ട് പങ്കെടുക്കും. മല്ലസാന്ദ്ര ആശുപത്രിക്ക് സമീപം നിന്നാണ് ജാഥ ആരംഭിക്കുക. ദോസ്തി മൈതാനത്ത് ജാഥ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനമുണ്ടാകും. സുരേഷ് ഗോപി പ്രചാരണത്തിന് എത്തണമെന്ന് കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

k

അതേസമയം, നടന്‍ കമല്‍ഹാസന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയും കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും കമല്‍ഹാസനെ ക്ഷണിച്ചിരുന്നു. കമല്‍ഹാസന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. എന്നാല്‍ ഏത് ദിവസമാണ് എത്തുക എന്ന് വ്യക്തമല്ല.

മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടില്‍ സജീവ രാഷ്ട്രീയത്തിലുള്ള കമല്‍ഹാസന്‍ അടുത്തിടെ കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഡിഎംകെ, കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കമല്‍ഹാസന്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.

സുരേഷ് ഗോപി കേരളത്തിലെ ബിജെപിയുടെ മുഖമാണ്. രാജ്യസഭാ എംപിയായിരുന്നു. ബിജെപി കേരള സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. അതേസമയം, കേരളത്തിലെ ബിജെപിയുടെ ജനകീയ മുഖമാണ് സുരേഷ് ഗോപി.

സുരേഷ് ഗോപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അദ്ദേഹം തൃശൂരില്‍ മല്‍സരിച്ചിരുന്നുവെങ്കിലും ടിഎന്‍ പ്രതാപനോട് തോല്‍ക്കുകയാണ് ചെയ്തത്. അടുത്ത തവണ സുരേഷ് ഗോപിക്ക് സാധ്യതയുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മല്‍സരിക്കുമെന്ന ചില സൂചനകള്‍ സുരേഷ് ഗോപിയും നല്‍കിയിരുന്നു.

കന്നഡ നടന്‍ കിച്ച സുധീപ് ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തുണ്ട്. അദ്ദേഹം മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് കിച്ച സുധീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരമാണിത് എന്നായരുന്നു നടന്‍ പ്രകാശ് രാജിന്റെ പ്രതികരണം.

അതേസമയം, നടി സുമലത ഇത്തവണ ബിജെപിക്കൊപ്പമാണ്. നേരത്തെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്രയായി മല്‍സരിച്ച് ജയിച്ച വ്യക്തിയാണിവര്‍. കഴിഞ്ഞ മാസമാണ് ഇനി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. 2019ല്‍ കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ ആണ് സുമലത പരാജയപ്പെടുത്തിയത്. ബിജെപി പിന്തുണയോടെയായിരുന്നു സുമലത അന്ന് മല്‍സരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+