കര്‍ണാടക തിരഞ്ഞെടുപ്പ്; അവസാന ലാപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; പിന്തുണച്ച് പ്രമുഖ സമുദായം
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ നേട്ടം. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ണാടക വീരശൈവ ലിംഗായത്ത് ഫോറം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി ലെറ്റര്‍ പാഡില്‍ പ്രസ്താവന ഇറക്കി.
സമുദായ അംഗങ്ങള്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്. ശക്തമായ പോരാട്ടത്തിന് വേദിയാകുന്ന കര്‍ണാടകത്തില്‍ ഏത് സംഘടനയുടെയും പിന്തുണ ലഭിക്കുന്നത് വലിയ കാര്യമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരെല്ലാം പ്രചാരണത്തിന് കര്‍ണാടകത്തിലുണ്ട്.













Click it and Unblock the Notifications