Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് തോറ്റു..: കോണ്‍ഗ്രസ് ജയിച്ചത് അതിനാല്‍, ബിജെപി കർണാടകയിലെ പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നു

ബെംഗളൂരു: കർണാടക നിയമസഭ തിരഞഞെടുപ്പിലെ ഞെട്ടിച്ച തോല്‍വിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേർത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങൾ, എം എൽ എമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കർണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടായി വ്യക്തമാക്കിയത്..

ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇൻചാർജ് നേതാക്കളുമായും ചർച്ച നടത്തി വിവരങ്ങൾ ആരാഞ്ഞതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വിവിധ ഉറപ്പുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല. ജെഡിഎസിന്റെ വോട്ട് വിഹിതം കോൺഗ്രസിലേക്ക് നീങ്ങി. അതുകൊണ്ട് അവർക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചുവെന്നും അവകാശപ്പെട്ടു.

modi-

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ചില മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം വർധിച്ചപ്പോൾ ചില മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞു. എല്ലാ തരത്തിലിമുള്ള അവലോകനങ്ങള്‍ നടത്തി വരികയാണ്. പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ പാർലമെന്ററി ബോർഡായിരിക്കും തീരുമാനമെടുക്കുകയെന്നും സിംഗ് പറഞ്ഞു.

ഇതിന് മുന്നോടിയായി പാർട്ടി എംഎൽഎമാർ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. ദരിദ്രർ, കർഷകർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കായി കേന്ദ്രസർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഇത് കർണാടകയിലെ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് നിലപാട് മാറ്റുകയാണെന്ന് ആരോപിച്ച് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി രംഗത്ത് വന്നു. "നേരത്തെ, എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും 3,000 രൂപ ലഭിക്കുമെന്ന് അവർ പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ഈ അധ്യയന വർഷം പാസാകുന്നവർക്കാണ് പദ്ധതിയെന്ന നിബന്ധന വെച്ചിട്ടുണ്ട്," രവി ​​പറഞ്ഞു.

 jayanagard

തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ സമൂലമായ മാറ്റത്തിനും വഴിയൊരുങ്ങുന്നുണ്ട്. പാർട്ടി അതിന്റെ സംസ്ഥാന അധ്യക്ഷനെ മാറ്റിയേക്കും. കൂടാതെ പാർട്ടിക്കുള്ളിൽ ബസവരാജ് ബൊമ്മൈയുടെ കഴിവിലും ജനപ്രീതിയിലുമുളള ആശങ്കകൾ കാരണം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകൾ പുനഃക്രമീകരിക്കുകയാണെന്നുമാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ബസവരാജ് യത്‌നാലിനെപ്പോലെ ഒരു കടുത്ത ഹിന്ദുത്വ മുഖത്തെയോ യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെപ്പോലുള്ള ലിംഗായത്ത് നേതാവിനെയോ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. ബൊമ്മൈക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകിയായിരിക്കും മാറ്റം കൊണ്ട് വരിക. എന്നാല്‍ ഇതേക്കുറിച്ച് മുന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് സൂചന.

മെയ് 13ന് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224 നിയമസഭാ മണ്ഡലങ്ങളിൽ 66 എണ്ണത്തിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാനായിരുന്നുള്ള. ഉയർന്ന ഭരണവിരുദ്ധതയാണ് തോൽവിയുടെ പ്രധാന കാരണം. ലിംഗായത്ത് വോട്ടർ അടിത്തറ നിലനിർത്തുന്നതിലെ പരാജയം, ടിക്കറ്റ് വിതരണ തന്ത്രത്തിൽ ബിഎൽ സന്തോഷിന്റെ സ്വാധീനം, അടിസ്ഥാന യാഥാർത്ഥ്യം പഠിക്കാനുള്ള പാർട്ടിയുടെ കഴിവില്ലായ്മ എന്നിവയാണ് പ്രധാനപ്പെട്ട പരാജയ കാരണങ്ങളായി വിലയിരുത്തുന്നത്.

2019 ഓഗസ്റ്റിൽ, ദക്ഷിണ കന്നഡയിൽ നിന്ന് മൂന്ന് തവണ ലോക്‌സഭാ പ്രതിനിധിയായ കട്ടീലിനെ മൂന്ന് വർഷത്തേക്കാണ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. കാലാവധി ഇതിനോടകം അവസാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടി നല്‍കുകയായിരുന്നു. ഈയിടെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ഇതേക്കുറിച്ച് സൂചന നൽകുകയും പദവിയുടെ കാര്യത്തിൽ ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+