കോണ്‍ഗ്രസ് അടിച്ച് കയറുന്നു, കർണാടക കൈ വിടുമോ? ബിജെപിയില്‍ ആശങ്ക, കൂടുതല്‍ സജീവമാവുന്നു
2018ൽ തുമാകൂരിൽ ബിജെപിക്ക് നേടാനായത് നാല് സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ 2019ലെ ഉപതിരഞ്ഞെടുപ്പിൽ സിറ സീറ്റ് നേടിയതോടെ ബി ജെ പി നില മെച്ചപ്പെടുത്തി

ബെംഗളൂരു: ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും കനത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ബി ജെ പി നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് വിധേനെയും വിജയം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ വലിയ തന്ത്രങ്ങളാണ് ബി ജെ പി കർണാടകയില്‍ പയറ്റുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമുദായിക വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനം.
കഴിഞ്ഞ വർഷം നവംബറിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 108 അടി ഉയരമുള്ള നാദപ്രഭു കെംപെഗൗഡയുടെ പ്രതിമ (അഭിവൃദ്ധിയുടെ പ്രതിമ) പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തുകൊണ്ട് വൊക്കലിഗ ഹൃദയഭൂമി കീഴടക്കാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി തുടക്കം കുറിച്ചു.

കർണാടക തിരഞ്ഞെടുപ്പ്
മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് കളത്തില്‍ ബി ജെ പിക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ മാറി മറിഞ്ഞിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മറ്റും ബി ജെ പിയെ പ്രതിരോധത്തിലാക്കിയപ്പോള്‍ കോണ്‍ഗ്രസ് അടിച്ച് കയറുകയായിരുന്നു. ഇതോടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറുകയും ചെയ്തു.

പാർട്ടി കൂടുതല്‍ പ്രതിരോധത്തിലേക്ക് പോവുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നത്. ഡിസംബറിൽ മാണ്ഡ്യയിൽ ഒരു രാഷ്ട്രീയ റാലിക്ക് തുടക്കമിട്ട ഷാ നിരന്തരമായി കർണാടകയിലുണ്ട്. ജെഡി(എസ്)നെ പരാജയപ്പെടുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപിയുടെ 'ബിയോണ്ട് ബെംഗളുരു' എന്ന പുതിയ മിഷനും ഷാ പ്രഖ്യാപിച്ചു.

ബിയോണ്ട് ബെംഗളുരു ദൗത്യം
ബിയോണ്ട് ബെംഗളുരു ദൗത്യത്തിന്റെ ഭാഗമായി, കെംപഗൗഡയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അവതി ഗ്രാമത്തിലെ ചന്നകേശവനെ പ്രാർത്ഥിച്ചതിന് ശേഷം ഷാ കഴിഞ്ഞ ആഴ്ച ദേവനഹള്ളിയിൽ പാർട്ടിയുടെ നാലാമത്തെ വിജയ സങ്കൽപ രഥയാത്ര ഷാ ആരംഭിച്ചതും കൃത്യമായ വൊക്കലിംഗ വോട്ട് ബാങ്ക് ലക്ഷ്യത്തോടെയാണ്.

വൊക്കലിഗ ഹൃദയഭൂമിയെ പ്രധാനമായും നാല് ഉപജാതി ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഗംഗാത്കർ വൊക്കലിഗ, റെഡ്ഡി വൊക്കലിഗ, മൊറാസു വൊക്കലിഗ, കുഞ്ചിറ്റിഗ വൊക്കലിഗ എന്നിവരയാണ് ആ ഗ്രൂപ്പുകള്‍. ബംഗളൂരു അർബനുമായി അതിർത്തി പങ്കിടുന്ന കോലാർ, ചിക്കബല്ലാപ്പൂർ, തുംകുരു, രാമനഗര, ബംഗളൂരു റൂറൽ ജില്ലകളിലാണ് ഷാ പ്രധാനമായും പ്രചരണം നടത്തുന്നത്. 30 എംഎൽഎമാരെ നിയമസഭയിലേക്ക് അയക്കുന്ന ഈ മേഖലയിൽ നിന്നാണ് ജെ ഡി എസിന്റെ തട്ടകം തകർക്കാനുള്ള നീക്കത്തിന് തുടക്കമിടേണ്ടതെന്നും ബി ജെ പി വ്യക്തമാക്കുന്നു.

വൊക്കലിഗ ബെൽറ്റ് അവസാനിക്കുകയും
വൊക്കലിഗ ബെൽറ്റ് അവസാനിക്കുകയും ലിംഗായത്ത് സ്വാധീനം ശക്തി പ്രാപിക്കുകയും ചെയ്യുന്ന തുംകൂരിൽ ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് നടക്കുന്നത്. എന്നാൽ ബാക്കിയുള്ള നാല് ജില്ലകളിൽ, കോൺഗ്രസും ജെഡിഎസും തമ്മിൽ എല്ലായ്പ്പോഴും നേരിട്ടുള്ള പോരാട്ടമാണ്, 2018 ലെ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഇവിടെ ഒരുമിച്ച് 25 സീറ്റുകൾ നേടി - കോൺഗ്രസ് 14 ഉം ജെഡി (എസ്) 11 ഉം.

2018ൽ തുംകൂരിൽ ബിജെപിക്ക് നേടാനായത് നാല് സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ 2019ലെ ഉപതിരഞ്ഞെടുപ്പിൽ സിറ സീറ്റ് നേടിയതോടെ ബി ജെ പി നില മെച്ചപ്പെടുത്തി. ദേവനഹള്ളിയിൽ വിജയ സങ്കൽപത്തിന്റെ നാലാം പാദത്തിന് തുടക്കമിട്ട ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്, മേഖലയിലെ 50 ശതമാനം സീറ്റെങ്കിലും പാർട്ടി നേടുന്നതിന് നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കണമെന്ന്.

ബിജെപിക്ക് അഞ്ച് സീറ്റുകളുള്ള തുംകൂരിൽ
നിലവിൽ ബിജെപിക്ക് അഞ്ച് സീറ്റുകളുള്ള തുംകൂരിൽ നിയമമന്ത്രി ജെ സി മധുസ്വാമി ചിക്കനായകനഹള്ളിയിലും സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ മന്ത്രി ബി സി നാഗേഷ് ടിപ്റ്റൂരിലും ഭരണ വിരുദ്ധതയെ തുടർന്ന് കൈവശം വച്ചിരുന്ന സീറ്റ് നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ കൊരട്ടഗെരെയിലെ ബിജെപിയുടെ പുതിയ പ്രവേശം, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബി എച്ച് അനിൽകുമാർ, കോൺഗ്രസിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രി സ്ഥാനമോഹിയുമായ ഡോ ജി പരമേശ്വരയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.












Click it and Unblock the Notifications