കോണ്‍ഗ്രസിന്റെ ആ കോട്ടയും പൊളിക്കണം; ലക്ഷ്യം പത്തില്‍ പത്ത് സീറ്റും, പ്രചരണം നയിക്കാന്‍ അമിത് ഷാ എത്തുന്നു
നിയമസഭാ സമ്മേളനം കഴിയുന്നതോടെ മറ്റ് പാർട്ടികളിലേക്ക് മാറാൻ കുറച്ച് എംഎൽഎമാർ ആലോചിക്കുന്നുണ്ട്.

2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം പിടിച്ചത് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യമായിരുന്നു. എണ്‍പതോളം സീറ്റുകളുള്ള കോണ്‍ഗ്രസ് അതിന്റെ പകുതി മാത്രം സീറ്റുള്ള ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തായിരുന്നു സർക്കാർ രൂപീകരിച്ചത്. എന്നാല്‍ ഒന്നര വർഷത്തിന് ശേഷം കോണ്‍ഗ്രസിലും ജെ ഡി എസിലേയും അംഗങ്ങളെ കൂറുമാറ്റിച്ച് ബി ജെ പി കുമാരസ്വാമി സർക്കാറിനെ വീഴ്ത്തി അധികാരം പിടിച്ചു.
ബിഎസ് യദ്യൂരപ്പയായിരുന്നു ആദ്യം മുഖ്യമന്ത്രിയായതെങ്കിലും പിന്നീട് അധികാരം ബൊമ്മയിലേക്ക് എത്തി. സംസ്ഥാനം ഇത്തവണ മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുമ്പോള്‍ ബി ജെ പിയെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖകരമല്ല. അതുകൊണ്ട് തന്നെ അധികാരം നിലനിർത്താനായി വലിയ ശ്രമങ്ങളാണ് ബി ജെ പി സംസ്ഥാനത്ത് നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രചരണങ്ങള്‍ ഏകോപിക്കുന്നതിനും വോട്ട് തേടിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ബല്ലാരി വിജയനഗർ ജില്ലകൾ സന്ദർശിക്കും. കർണാടകയിൽ ഏകദേശം മൂന്ന് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, ഭരണകക്ഷിയായ ബി ജെ പി അമിത് ഷായെ നിരന്തരം സംസ്ഥാനത്ത് എത്തിച്ച് പ്രചരണം ശക്തമാക്കുന്നത്.

പുതിയ വിജയനഗർ ജില്ലയുടെ
വ്യാഴാഴ്ച ഉച്ചയ്ക്ക്, പുതിയ വിജയനഗർ ജില്ലയുടെ തലസ്ഥാനമായ ഹോസ്പേട്ടിൽ പ്രാദേശിക എം എൽ എമാർ, എംപിമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി തന്ത്രപരമായ സെഷനിൽ സംവദിക്കുന്നതിന് മുമ്പ് ഷാ ഖനന കേന്ദ്രമായ സന്ദൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും. ബല്ലാരി, വിജയനഗർ ജില്ലകളിൽ 10 അസംബ്ലി സീറ്റുകളാണുള്ളത്, അതിൽ ഏഴെണ്ണം എസ്‌സി/എസ്‌ടിക്ക് സംവരണം ചെയ്തവയാണ്. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.

ബല്ലാരി, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, റായ്ച്ചൂർ
സന്ദൂരിൽ റാലിയെ അഭിസംബോധന ചെയ്യുന്ന ബി ജെ പി നേതാവ് ബല്ലാരി, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, റായ്ച്ചൂർ, കൊപ്പൽ ജില്ലകളിലെ വാൽമീകി വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് 15 അസംബ്ലി മണ്ഡലങ്ങൾ പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്, കൂടാതെ മുകളിൽ പറഞ്ഞ അഞ്ച് ജില്ലകളിൽ കൊപ്പൽ ഒഴികെയുള്ള 10 സീറ്റുകൾ എസ്ടിക്ക് സംവരണം ചെയ്തവയാണ്. ഇവയിൽ പലതും പരമ്പരാഗതമായി കോൺഗ്രസിന്റെ കൈവശമായിരുന്നു, ഇത്തവണ ഇതിനൊരു മാറ്റം വരുത്താനാണ് ബി ജെ പിയുടെ നീക്കം.

മുൻ ബി ജെ പി മന്ത്രിയും ഖനി വ്യവസായിയുമായ
ഒരു പതിറ്റാണ്ടിലേറെ മുമ്പ്, ഈ പ്രദേശം മുൻ ബി ജെ പി മന്ത്രിയും ഖനി വ്യവസായിയുമായ ജി ജനാർദൻ റെഡ്ഡിയുടെ രാഷ്ട്രീയ തട്ടകമായിരുന്നു. കല്യാണ കർണാടക പ്രഗതി പക്ഷ എന്ന സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിച്ച അദ്ദേഹം ബി ജെ പിയെ നേരിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ്ഡി ശ്രീരാമുലുവിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവാണ്, അദ്ദേഹത്തിന്റെ പുതിയ പാർട്ടി അതിന്റെ വോട്ടുകൾ ഭിന്നിക്കുന്നതിലും കോൺഗ്രസിനെ ഈ സഹായിക്കുന്നതിലും ബിജെപിക്ക് ആശങ്കയുണ്ട്. ഷായുടെ യോഗങ്ങൾ ഈ മേഖലയിൽ റെഡ്ഡിയുടെ സ്വാധീനം നിർവീര്യമാക്കുമെന്നാണ് ബിജെപി നേതാക്കൾ കരുതുന്നത്.

ഷായുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തനങ്ങളെ വേഗത്തിലാക്കുകയും ഏത് വഴിയാണ് നീങ്ങേട്ടെന്ന പൊതുധാരണ പ്രവർത്തകരിലുണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിയമസഭാ സമ്മേളനം കഴിയുന്നതോടെ മറ്റ് പാർട്ടികളിലേക്ക് മാറാൻ കുറച്ച് എംഎൽഎമാർ ആലോചിക്കുന്നുണ്ട്. ബജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കും, ഈ എംഎൽഎമാർ തങ്ങളുടെ തീരുമാനവും ഉടന്‍ തന്നെ നേതൃത്വത്തെ അറിയിക്കും












Click it and Unblock the Notifications