Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറ്റ് കോണ്‍ഗ്രസിന് അനുകൂലം: തന്ത്രം മാറ്റി പാർട്ടി, ജനം ഒപ്പം നിന്നാല്‍ ഭരണം പിടിക്കും

congressk

കൂറുമാറ്റം കൊണ്ട് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. 2019 ഇരുപതിലേറെ എം എല്‍ എമാർ പദവികള്‍ രാജിവെച്ച് ബി ജെ പിയിലേക്ക് പോയപ്പോള്‍ ജെ ഡി എസുമായി ചേർന്നുള്ള സംസ്ഥാന ഭരണം കൂടിയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരേ കീഴ്മേല്‍ മറഞ്ഞിരിക്കുകയാണ്.

നിരവധി നേതാക്കളാണ് ബി ജെ പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സംസ്ഥാന ഭരണം കോണ്‍ഗ്രസ് പിടിച്ചേക്കുമെന്ന സാധ്യതകള്‍ ശക്തമായതോടെയാണ് നേതാക്കന്‍മാരുടെ ഈ കൂറുമാറ്റം. ഇതോടൊപ്പം തന്നെ വിജയ സാധ്യതകള്‍ ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് അണിയറയിലും സജീവമാവുകയാണ്.

കർണാടക തിരഞ്ഞെടുപ്പ് 2023

കർണാടക തിരഞ്ഞെടുപ്പ് 2023

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തമിഴ്നാട്, ദില്ലി മാതൃകയില്‍ വോട്ടർമാർക്കായി ഉറപ്പുകളുടെയും സൗജന്യങ്ങളുടെയും മഴ തന്നെ പെയ്യുകയാണ് കർണാടകയില്‍. വിജയ സാധ്യത മുന്നില്‍ കാണുന്ന കോണ്‍ഗ്രസാണ് ഇതില്‍ കേമന്‍മാർ. ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇത്രയേറെ സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഭരണം മാറാനുള്ള സാധ്യത കൂടുതല്‍ ശക്തമാവുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.

കന്നി വോട്ടർമാരെയും യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ട്

കന്നി വോട്ടർമാരെയും യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ട് മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി അധികാരത്തില്‍ എത്തിയാല്‍ കർണാടകയിലെ തൊഴിൽരഹിതരായ ഡിപ്ലോമ ജേതാക്കള്‍ക്കും ബിരുദധാരികൾക്കും യുവ നിധിയുടെ കീഴിൽ പ്രതിമാസ അലവൻസ് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

"യുവനിധി' പദ്ധതി പ്രകാരം, ഡിപ്ലോമക്കാർക്ക്

"യുവനിധി' പദ്ധതി പ്രകാരം, ഡിപ്ലോമക്കാർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 1,500 രൂപയും ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ലഭിക്കും. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കൾക്ക് ജോലി നൽകുമെന്നും 2.5 ലക്ഷം സർക്കാർ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

നരച്ച മുടി പറിച്ചെടുത്താല്‍ ബാക്കിയുള്ളവയും നരയ്ക്കുമോ: അബദ്ധം കാണിച്ച് കഷണ്ടിക്ക് വഴിവെക്കരുത്

200 യൂണിറ്റ് സൗജന്യ വൈദ്യുതി

എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), ഓരോ കുടുംബത്തിലെയും സ്ത്രീകള്‍ക്ക് (ഗൃഹ ലക്ഷ്മി) 2000 രൂപ പ്രതിമാസ സഹായം (ഗൃഹ ലക്ഷ്മി), ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി (അന്ന ഭാഗ്യ) എന്നിങ്ങനെ മൂന്ന് തിരഞ്ഞെടുപ്പ് 'ഗ്യാരണ്ടികൾ' കോൺഗ്രസ് ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും

സൗജന്യങ്ങൾ വളരെക്കാലമായി ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമാണ്. വോട്ടർമാരെ ആകർഷിക്കുന്നതിനും അവരുടെ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഒരു ഉപകരണമായി രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും സൗജന്യങ്ങൾ ഉപയോഗിക്കുന്നു. ചില സന്ദർഭങ്ങളിൽ, സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക ഘടകമായും മാറും. മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച കുമാരസ്വാമി കാമരാജ്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും എന്ന രൂപത്തിൽ അവതരിപ്പിച്ചതോടെയാണ് ഇന്ത്യയിലെ സൗജന്യ സംസ്‌കാരം തമിഴ്‌നാട്ടിൽ നിന്ന് ആരംഭിക്കുന്നത്.

ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ

പിന്നീട് എം.ജി.രാമചന്ദ്രനും ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ സി.എൻ.അണ്ണാദുരൈയും ചേർന്ന് ഈ സൌജന്യ രീതി മുന്നോട്ടു കൊണ്ടുപോയി. രണ്ട് രൂപയ്ക്ക് അരി, ലാപ്‌ടോപ്പുകൾ, കർഷകരുടെ കടം എഴുതിത്തള്ളൽ തുടങ്ങിയ ജനകീയ നടപടികൾ തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിച്ച ചരിത്രവും തമിഴ്നാട്ടിലുണ്ട്. എന്നാൽ ഇത് കർണാടകയിൽ പ്രവർത്തിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ,

രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ,

രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പു സമയത്തെ സൗജന്യങ്ങൾ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നാണ്. ഒരു പ്രത്യേക പാർട്ടിയിൽ നിന്ന് സൗജന്യങ്ങൾ സ്വീകരിക്കുന്ന വോട്ടർമാർ ആ പാർട്ടിക്ക് വോട്ടുചെയ്യുന്ന പ്രവണത കാണിക്കുന്നു. എന്നാല്‍ എല്ലാവരുടെ കാര്യത്തിലും ഇത് സംഭവിക്കണമെന്നത് ഉറപ്പില്ല. , കർണാടകയിലെ വോട്ടർമാരും തമിഴ്നാട്ടുകാരെപോലെ ചിന്തിച്ചാല്‍ ഭരണം പിടിക്കല്‍ കോണ്‍ഗ്രസിന് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+