Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്കന്‍ കർണാടക പിടിക്കാനായി കോണ്‍ഗ്രസിന്റെ മാസ്റ്റർ പ്ലാന്‍: ജെഡിഎസ് കോട്ടകള്‍ ഒരോന്നായി പൊളിക്കണം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓൾഡ് മൈസൂർ മേഖലയിലെ തെക്കൻ കർണാടക ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് ബി ജെ പിയും. ഇതുവരേയുള്ള തിരഞഞെടുപ്പുകളില്‍ ജെ ഡി എസ് ആധിപത്യം പുലർത്തിപ്പോന്നിരുന്ന മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോണ്‍ഗ്രസ് ബി ജെ പിയും ഇറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള ചാമരാജനഗർ മുതൽ ബെംഗളൂരു റൂറൽ ജില്ല വരെ ഈ മേഖല നീണ്ടുകിടക്കുന്നു. മൈസൂരു, മാണ്ഡ്യ, രാമനഗരം ജില്ലകളിലെ കാവേരി ഹൃദയഭൂമിയിലൂടെ കടന്ന് ഹാസൻ, കോലാർ, ചിക്കബെല്ലാപ്പൂർ, തുംകൂർ എന്നിവിടങ്ങള്‍ കൂടി ഉള്‍പ്പടുന്ന ഈ മേഖല മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ പഴയ തട്ടകം കൂടിയാണ്. എന്നാല്‍ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാറിന്റെയും ശക്തികേന്ദ്രങ്ങളാണ് മൈസൂരും കനകപുരയും.

karnataka

കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിൽ ജെഡി (എസ്) ന്റെ സ്വാധീനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരിമിതമായിരുന്നുവെങ്കിലും, ഭൂവുടമസ്ഥരായ കർഷക സമൂഹമായ വൊക്കലിഗാസ് ആധിപത്യം പുലർത്തുന്ന തെക്കൻ കർണാടക ജില്ലകൾ പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേടിയ നിയമസഭാ സീറ്റുകളുടെ സിംഹഭാഗവും ഈ പ്രദേശത്താണ്.

മേഖലയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടി സംസ്ഥാനത്ത് തനിച്ച് കേവല ഭൂരിപക്ഷം നേടാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. വൊക്കലിഗക്കാരനായ ശിവകുമാറിനെ കെ പി സി സി തലവനായി നിയമിച്ചതും മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നുള്ള പ്രചരണം മേഖലയിലെ ചില ഭാഗങ്ങളിൽ ജെഡി (എസ്) ന്റെ സ്വാധീനത്തിന് ഭീഷണിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Vastu Tips: ഉറങ്ങുമ്പോള്‍ തല ഏത് ഭാഗത്തേക്ക് വെക്കണം: വീട്ടില്‍ ഐശ്വര്യവും ആരോഗ്യവും വർധിക്കാന്‍ ചെയ്യേണ്ടത്

ഏഴ് മാസം മുമ്പ് രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കഴിഞ്ഞ വർഷം സെപ്റ്റംബർ 30 ന് കർണാടകയിൽ പ്രവേശിച്ചതോടെയാണ് ഈ മേഖലയിൽ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്. "40% കമ്മീഷൻ", "പേസിഎം" കാമ്പെയ്‌നുകൾ ഉപയോഗിച്ച് ബി.ജെ.പി സർക്കാരിനെതിരായ കോൺഗ്രസിന്റെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ഹൈപ്പുകൾക്കിടയിലൂടെയാണ് അദ്ദേഹം ചാമരാജനഗർ, മൈസൂരു, മാണ്ഡ്യ, തുംകൂർ ജില്ലകളിലൂടെ റാലി നടത്തിയത്.

തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ ജെഡിഎസും കോൺഗ്രസും ഈ മേഖലയിലെ സീറ്റുകള്‍ സ്വന്തമാക്കുമ്പോള്‍. നിയമസഭയിൽ ഭൂരിപക്ഷം നേടാനാകാത്തത് ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് വേണ്ടത്ര സീറ്റുകൾ ലഭിക്കാത്തതോടെയാണെന്ന് ബി ജെ പിയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2004, 2008, 2018 വർഷങ്ങളിൽ മൂന്ന് തവണ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നുവെങ്കിലും നിയമസഭയിൽ ഭൂരിപക്ഷം നേടാനാവശ്യമായ സംഖ്യയിൽ തൊടാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നില്ല.

bjpcongress-

2008ലും 2019ലും ഓപ്പറേഷൻ കമലയിലൂടെ എതിരാളികളിൽ നിന്നുള്ള അംഗങ്ങളെ കൂറുമാറ്റിയാണ് ബി ജെ പി ഭരണം പിടിച്ചത്. അതിനാൽ, ഈ മേഖലയിൽ ചുവടുറപ്പിക്കാൻ കണ്ണുവെച്ച ബി ജെ പി ഇതിനകം തന്നെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു, ആഭ്യന്തര മന്ത്രി അമിത് ഷാ മാത്രമല്ല, മാണ്ഡ്യയിൽ ബെംഗളൂരു-മൈസൂർ അതിവേഗ പാത ഉദ്ഘാടനം ചെയ്യാൻ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കുന്നത് വ്യക്തമായ സൂചന തന്നെയാണ. ഈ ആഴ്ച ആദ്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാണ്ഡ്യയിൽ വീണ്ടും പ്രചരണത്തിന് എത്തിയിരുന്നു.

മൈസൂരിലെ മുൻ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ ഉറിഗൗഡയും ദൊഡ്ഡനഞ്ജെഗൗഡയും എന്ന വൊക്കലിഗ യോദ്ധാക്കൾ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒരു ആഖ്യാനം കെട്ടിപ്പടുക്കാൻ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ബി ജെ പി ശ്രമിച്ചിരുന്നു. എന്നാല്‍ അത് ഫലത്തില്‍ ബി ജെ പിക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇത്തരമൊരു അവകാശവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രരേഖകളില്ലാത്തതിനുപുറമെ, "ഉറിഗൗഡയും ദൊഡ്ഡനഞ്ജഗൗഡയും" എന്ന സിനിമ നിർമ്മിക്കാനുള്ള ചലച്ചിത്ര നിർമ്മാതാവായ ബിജെപി മന്ത്രി മുനിരത്‌നയുടെ നിർദ്ദേശത്തോട് ആദിചുഞ്ചനഗിരി മഠാധിപതി ശ്രീ നിർമ്മലാനന്ദനാഥ സ്വാമിജിയുടെ വിയോജിപ്പും ബി ജെ പിക്ക് തിരിച്ചടിയായി.

അതേസമയം, 2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ, ഹാസൻ ജില്ലകളിൽ ബിജെപി നേടിയ ഒരു സീറ്റ് ഒഴികെ ജെഡി(എസ്) ഫലത്തിൽ സീറ്റുകള്‍ തൂത്തുവാരി. മൈസൂരു, രാമനഗരം, തുംകൂർ ജില്ലകളിലും മികച്ച പ്രകടനം നടത്തി. ഭൂരിഭാഗം മേഖലയിലും കോൺഗ്രസുമായും മൈസൂരു, തുംകൂർ, ഹാസൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ ബിജെപിയുമായിട്ടായിരുന്നു മത്സരം.

ദക്ഷിണ കർണാടക ജില്ലകളായ ചാമരനഗർ, മൈസൂരു, മാണ്ഡ്യ, ഹാസൻ, രാമനഗരം, ബംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ, തുംകൂർ എന്നീ ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിൽ 2018ലെ തിരഞ്ഞെടുപ്പിൽ ജെഡി(എസ്) 29ഉം കോൺഗ്രസ് 19 സീറ്റിലുമായിരുന്നു വിജയിച്ചത്. ബിജെപി ഒമ്പത് മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിഎസ്പിയും സ്വതന്ത്രനും ഓരോ സീറ്റ് വീതമായിരുന്നു നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+