കർണാടകയില്‍ ബിജെപി ചരിത്രം തിരുത്തും: ആദ്യമായി തനിച്ച് കേവലഭൂരിപക്ഷം നേടുമെന്ന് ജഗദീഷ് ഷെട്ടർ
നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ആർ എസ് എസ് അണികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരു: കർണാടക ഭരണം നിലനിർത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ബി ജെ പിക്ക് വലിയ അനുകൂല ഘടകമാകുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടർ. സർക്കാരിനെതിരെ ചില ഭരണവിരുദ്ധതയുണ്ടെങ്കിലും അത് മറികടക്കാൻ തങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് ഷെട്ടർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ബി ജെ പിക്ക് ശക്തമായ അടിത്തറയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോദിക്ക് നേരിട്ട് വോട്ട് ചെയ്യുന്നു. പ്രാദേശിക പാർട്ടികളേക്കാള്‍ ജനങ്ങള്‍ താല്‍പര്യപ്പെടുന്നത് ദേശീയ പാർട്ടികളേയാണെന്നും അദ്ദേഹം പറയുന്നു.

ഞങ്ങളുടെ കുടുംബം ജനസംഘത്തിൽ
ഞങ്ങളുടെ കുടുംബം ജനസംഘത്തിൽ സജീവമായിരുന്നു. ഏകദേശം 30-40 വർഷങ്ങൾക്ക് മുമ്പ്, ഞങ്ങൾ ഗ്രാമങ്ങളിൽ പോകുമ്പോൾ 10 പേർ പോലും പാർട്ടിക്ക് വേണ്ടി ഒത്തുകൂടാറുണ്ടായിരുന്നില്ല. ആ സ്ഥാനത്ത് ഇപ്പോൾ, 200 മുതൽ 300 വരെ യുവാക്കൾ ബി ജെ പിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങൾക്ക് ഗ്രാമപഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ട്. പാർട്ടി എല്ലായിടത്തും ശക്തമായ സാന്നിധ്യമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കേഡറുകളാണ് പാർട്ടിയുടെ വളർച്ചയ്ക്ക് കാരണം. ഇതുവരെ, ഞങ്ങൾ കർണാടകയില്‍ മാന്ത്രിക സംഖ്യയായ 113 കടന്നിട്ടില്ല (നിയമസഭയിലെ 224 സീറ്റുകളിൽ), എന്നാൽ ഇത്തവണ ഞങ്ങൾ വ്യക്തമായ ഭൂരിപക്ഷം നേടും. ഏതൊരു സർക്കാരിനും ഭരണ വിരുദ്ധത ഒരു പരിധിവരെ ഉണ്ടാകും. രണ്ടാം തവണയും മൂന്നാം തവണയും വോട്ടെടുപ്പിന് പോകുമ്പോൾ എംഎൽഎമാർ പോലും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഇത്. അവർ 100 ൽ 50 മുതൽ 60 വരെ ജോലികൾ ചെയ്യുകയും 30 മുതൽ 40 വരെ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പോലും അത് ഭരണവിരുദ്ധതയിലേക്ക് നയിക്കും. നിങ്ങൾ നിങ്ങളുടെ ജോലി നന്നായി കൈകാര്യം ചെയ്യുന്നില്ലെങ്കിൽ, അത് ഭരണവിരുദ്ധതയിലേക്ക് നയിക്കും. നാം ഭരണവിരുദ്ധതയെ മറികടക്കേണ്ടതുണ്ടെന്നും ജഗദീഷ് ഷെട്ടാർ പറയുന്നു.

ദേശീയ തലത്തിൽ കോൺഗ്രസ് വളരെ ദുർബല
ദേശീയ തലത്തിൽ കോൺഗ്രസ് വളരെ ദുർബലവും കർണാടകയിൽ വിഭാഗീയതകളുള്ള ഘടകവുമാണ്. ഐക്യം ഉറപ്പാക്കാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, പക്ഷേ അത് നടക്കുന്നില്ല. ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളും അടുത്ത മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി അവരുടെ അനുയായികള്‍ക്കിടയില്‍ ആഭ്യന്തര സംഘർഷമുണ്ട്. ഇത് അവരെ വലിയ രീതിയില്‍ ബാധിക്കും. അത് ബി ജെ പിക്ക് നേട്ടമാകും.
ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും മുരിങ്ങ കഴിക്കാതിരിക്കില്ല: അറിയാം അത്ഭുത നേട്ടങ്ങള്‍

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്
അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് യെദ്യൂരപ്പ തന്നെയാണ് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം നടത്തി വീട്ടിൽ ഇരുന്നാൽ കാര്യം വേറെ. പക്ഷേ, എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്ന അദ്ദേഹം, പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം തന്നെ മറ്റ് തരത്തിലുള്ള പ്രചരണങ്ങള്‍ തള്ളിക്കളയുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കേന്ദ്രത്തിൽ സുസ്ഥിരവും മികച്ചതുമായ ഭരണമാണ് നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ മോദിയുടെ റാലികളിൽ പങ്കെടുക്കുന്നു. 2012-13 കാലത്ത് ജനങ്ങൾക്ക് മോദിയോട് ഉണ്ടായിരുന്ന അതേ തീക്ഷ്ണതയും ആകാംക്ഷയും ആകർഷണവും ഇപ്പോഴുമുണ്ട്. മോദിയുടെ നേതൃത്വത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി അനുദിനം വർധിക്കുന്നതും നിങ്ങൾ സർവേകളിൽ കണ്ടതാണ്. അത് രാഷ്ട്രീയമായി നമ്മെ സഹായിക്കും. താഴേത്തട്ടിൽ നിന്ന് തന്നെ ഞങ്ങൾക്ക് വളരെ ശക്തമായ ഒരു സംഘടനയുണ്ട്.

1967ൽ ഞങ്ങൾക്ക് ജനസംഘത്തിൽ നിന്ന് നാല് എം എൽ എമാരുണ്ടായിരുന്നു. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ആർ എസ് എസ് അണികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം ചെറിയ തോതിലുള്ള ഭരണവിരുദ്ധതയെ മറികടന്ന് അധികാരത്തിൽ തിരിച്ചെത്താൻ സഹായിക്കും. യെദ്യൂരപ്പ ഒരിക്കലും ബി ജെ പി സർക്കാരിനെതിരെ സംസാരിച്ചിട്ടില്ല, വാസ്തവത്തിൽ, അദ്ദേഹം പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും ഷെട്ടാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications