കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് 2023: ഡെയ്‌ലിഹണ്ടിനോടൊപ്പം തുടരൂ.. അതിവേഗത്തില്‍ ഫലം അറിയൂ
നിർണ്ണായകമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 13 ശനിയാഴ്ച പുറത്ത് വരും. 224 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 10 ന് ഒറ്റഘട്ടമായിട്ടാണ് നടന്നത്. ആകെ 2,613 സ്ഥാനാർത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതിൽ 2,427 പേർ പുരുഷന്മാരും 184 പേർ സ്ത്രീകളും 2 പേർ മറ്റുവിഭാഗങ്ങളിൽ നിന്നുളളവരുമായിരുന്നു.
അംഗീകൃത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് മത്സരിച്ചവരിൽ 224 പേർ ബി ജെ പിയിൽ നിന്നും 223 പേർ കോണ്‍ഗ്രസില്‍ നിന്നുമാണ്. മേലുക്കോട്ട് മണ്ഡലത്തില്‍ സർവോദയ കർണാടക പാർട്ടിയെ പിന്തുണയ്ക്കുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്. ജെ ഡി എസില്‍ നിന്ന് 207 പേരും മത്സരിച്ചു. 209 പേർ എ എ പി, 133 പേർ ബി എസ് പി, 4 പേർ സി പി ഐ(എം), 8 പേർ ജെ ഡി യു, എന്‍ പി പി 2 പേർ എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ നില. 685 പേർ രജിസ്റ്റർ ചെയ്ത അൺറെക്കഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടികളിൽ (ആർയുപിപി) നിന്നുള്ളവരാണെങ്കിൽ 918 പേർ സ്വതന്ത്രരാണ്.

ഈ വർഷം 5,31,33,054 പേർ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 16 ലക്ഷം പേർ കന്നി വോട്ടർമാരാണ്. കർണാടകയിലെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിലുള്ളവർക്കും വികലാംഗർക്കും വീട്ടിൽ നിന്ന് വോട്ടുചെയ്യാനുള്ള (വിഎഫ്എച്ച്) സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി അവതരിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഡെയ്‌ലിഹണ്ട് കവറേജ്
ഡെയ്‌ലിഹണ്ട് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ എല്ലാ പ്രാധാന്യവും ഉള്‍കൊണ്ട് തത്സമയം റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് വെറും സംഖ്യകളല്ലെന്ന് ഡെയ്‌ലിഹണ്ട് ഉറച്ച് വിശ്വസിക്കുന്നു. ഓരോ പൗരന്റെയും ജീവിതത്തെ സ്വാധീനിക്കുന്ന ഒരു കൃത്യമായ ചിത്രത്തിൽ എത്തിച്ചേരുന്നതിന് ഡാറ്റ, പാറ്റേണുകൾ, വിശകലനം എന്നിവ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് വ്യാഖ്യാനത്തിലാണ് ഞങ്ങളുടെ ശ്രദ്ധ.
ഫല സൂചനകള്‍ ലഭിച്ച് തുടങ്ങിയാൽ, ഞങ്ങൾ എല്ലാ വീക്ഷണകോണുകളില്‍ നിന്നുമുള്ള വിശകലനം ആരംഭിക്കും. ഡാറ്റയിലേക്കും അതിന്റെ വിവിധ വശങ്ങളിലേക്കുമുള്ള ഒരു സമഗ്രമായ വിലയിരുത്തലുകളാവും ഡെയ്‌ലിഹണ്ട് പങ്കുവെക്കുക. ഒരു തുടക്കക്കാരനായ വ്യക്തിക്ക് മുതൽ രാഷ്ട്രീയ വിദഗ്ധൻ വരെയുള്ള എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ഫല വിശകലനമായിരിക്കും ഞങ്ങള്‍ അവതരിപ്പിക്കുക.
ഡെയ്‌ലിഹണ്ടില്‍ തിരഞ്ഞെുപ്പ് ഫലത്തിന്റെ സമഗ്രമായ കവറേജാണ് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്. ഇന്ത്യയിലുടനീളമുള്ള (ഉപതിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പടെ) ഫലങ്ങളുടെ തത്സമയ അപ്‌ഡേറ്റുകൾ മികച്ച രീതിയില്‍ പട്ടികപ്പെടുത്തിയ ഫോർമാറ്റിൽ പ്രേക്ഷകർക്ക് ലഭ്യമാക്കുന്നു. നിലവിലെ സീറ്റ് നില, കഴിഞ്ഞതവണത്തെ പ്രകടനവുമായുള്ള താരതമ്യപ്പെടുത്തല്‍, സീറ്റ് മാറ്റങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, സംസ്ഥാന - നിയോജകമണ്ഡലം അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ, ട്വിറ്ററിലെ ട്രെൻഡുകൾ എല്ലാം ഡെയ്‌ലിഹണ്ടില്‍ ലഭ്യമായിരിക്കും.
തത്സമയ വീഡിയോകൾ, വൈറൽ മീമുകൾ, ട്രെൻഡിംഗ് സ്റ്റോറികൾ, വീഡിയോകൾ തുടങ്ങിയവും തിരഞ്ഞെടുപ്പ് സംബന്ധിച്ച ഞങ്ങളുടെ സമഗ്രമായ കവറേജിൽ ഉള്‍പ്പടുന്ന ചില കാര്യങ്ങൾ മാത്രമാണ്.
ഫലം അറിയാം ഡെയ്‌ലിഹണ്ടിനോടൊപ്പം.












Click it and Unblock the Notifications