എന്തുകൊണ്ട് കർണാടകയില്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കണം: പരാജയപ്പെട്ടാല്‍ വന്‍ തകർച്ചയിലേക്കോ
കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം നേടാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. 224 അംഗ നിയമസഭയിൽ കോണ്‍ഗ്രസ് പാർട്ടി 141 സീറ്റുകളെങ്കിലും നേടുമെന്നും ബിജെപി 60-ൽ താഴെ മണ്ഡലങ്ങളിലേക്ക് ചുരുങ്ങുമെന്നുമാണ് പി സി സി പ്രസിഡന്റ് ഡികെ ശിവകുമാർ തിരഞ്ഞെടുപ്പ് ദിവസം അവകാശപ്പെട്ടത്.
അധിക എക്സിറ്റ് പോള്‍ പ്രവചനങ്ങളും തൂക്ക് സഭയ്കുള്ള സാധ്യതകള്‍ തുറന്ന് വിടുന്നുവെന്നതും ശ്രദ്ധേയമാണ്. 113 എന്നകേവല ഭൂരിപക്ഷ സംഖ്യ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ സർക്കാർ രൂപീകരിക്കുക കോണ്‍ഗ്രസിനെ സംബന്ധിച്ച് ബുദ്ധിമുട്ട് ഏറിയതായിരിക്കും. അഞ്ച് എക്‌സിറ്റ് പോളുകൾ കർണാടകയിൽ തൂക്കു നിയമസഭയാണ് പ്രവചിക്കുന്നത്. അതായത് ജെ ഡി എസ് ഇത്തവണയും കിങ് മേക്കർ കളിച്ചേക്കും. എന്നാൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കാമെന്ന് മറ്റ് ചിലർ പറുന്നു.

ന്യൂസ് 18 സർവേ പ്രകാരം കോൺഗ്രസിന് 99-109 സീറ്റുകളും ബിജെപിക്ക് 88-98 സീറ്റുകളുമാണ് ലഭിക്കുക. ജെഡിഎസ് 21-26 സീറ്റുകൾ നേടിയേക്കും. ഇത്തവണ ഒരു മാറ്റത്തിനുള്ള മൂഡിലാണ് വോട്ടർമാർ എന്നാണ് പൊതുവെ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ഇന്ത്യ ടിവി-സിഎൻഎക്‌സ് സർവേ പ്രകാരം കോൺഗ്രസിന് 105 സീറ്റുകൾ ലഭിക്കുമെന്നും ബിജെപി 85 സീറ്റിൽ ഒതുങ്ങുമെന്നും സൂചിപ്പിക്കുന്ന. ജനതാദൾ സെക്യുലർ (എസ്) 32 സീറ്റും മറ്റുള്ളവർക്ക് രണ്ട് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പും അതിന് മുമ്പ് നിർണ്ണായക നിയമസഭ തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കുന്നതിനാല്‍ കർണാടകയിലെ വിജയം കോണ്‍ഗ്രസിനും നിർണ്ണായകമാണ്. കർണാടകയില്‍ അധികാരം പിടിച്ചാല്‍ അത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. മറിച്ച് പരാജയമാണെങ്കില്‍ അത് കോണ്‍ഗ്രസ് പാർട്ടിയെ സാരമായി ബാധിക്കുകയും ചെയ്യും.
2018 അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ അധികാരം നേടിയ ശേഷം പാർട്ടിക്ക് ഒരു പ്രധാന സംസ്ഥാനം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഹിമാചലില്‍ അധികാരം പിടിക്കാന്‍ സാധിച്ചത് മാത്രമാണ് ആശ്വാസം. മറുവശത്ത് പഞ്ചാബ്, മധ്യപ്രദേശ് ഉള്‍പ്പടെ നഷ്ടമാവുകയും ചെയ്തു. എംഎൽഎമാർ ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടർന്നായിരുന്നു കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാർ തകർന്നത്.

182 അംഗ ഗുജറാത്ത് അസംബ്ലിയിൽ പാർട്ടി അതിന്റെ എക്കാലത്തെയും കുറഞ്ഞ സീറ്റ് ആയ 117 ലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ വർഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു.
ഈ സാഹചര്യത്തില്‍ കർണാടകയിലെ വിജയം കോണ്‍ഗ്രസിന് ഒരു "ധാർമ്മിക ബൂസ്റ്റർ" മാത്രമല്ല, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാനുള്ള പ്രധാന കക്ഷിയായി സ്വയം ഉയർത്തിക്കാട്ടുന്നതിന് കൂടുതൽ സ്വാധീനം ചെലുത്താനും കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ബി ജെ പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനത്തില്‍ നിന്നും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും കർണാടയിലെ അനുകൂല വിധിക്കുണ്ട്. തെലങ്കാന, എംപി, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മികച്ച രീതിയില്‍ ഒരുങ്ങാനും കർണാടകയില്‍ കോണ്‍ഗ്രസിന് വിജയിക്കേണ്ടതുണ്ട്.
മാത്രമല്ല, കർണാടക കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം സംസ്ഥാനം കൂടിയുമാണ്. 130-ലധികം സീറ്റുകൾ നേടുന്നതിന് കോൺഗ്രസിന് അനുകൂലമായി 5 ശതമാനത്തിലധികം വോട്ടുകളാണ് ആവശ്യം. കേവല ഭൂരിപക്ഷത്തിൽ കുറവായാൽ കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി കുതിരക്കച്ചവടത്തിന് വിധേയരാക്കുമെന്ന ആകാംക്ഷയുമുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications