Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, വിശ്വാസം തെളിയിക്കാൻ 15 ദിവസം!!

Recommended Video

cmsvideo
    BJP നേതാവ് കോണ്‍ഗ്രസ്സ് MLA മാരുടെ ഭാര്യമാരെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ പുറത്ത്‌

    ബെംഗളൂരു: കര്‍ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടാതെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്ക് ശേഷമുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ തുടർന്ന് കാണാം:

    May 19, 2018, 10:44 pm IST

    എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മെയ് 23ന് ബുധനാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു.
    May 19, 2018, 9:59 pm IST

    അധികാരവും പണവും ഉപയോഗിച്ച് കുതിരകച്ചവടം നടത്തി പൊതുജനാഭിപ്രായത്തെ തട്ടിമാറ്റാനുള്ള ബിജപി ശ്രമമാണ് കർണാടകയിൽ പരാജയപ്പട്ടത്, ഇത് രാജ്യത്ത് നല്ല മെസേജാണ് നൽകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് എംഎൽഎമാരെ വിലക്ക് വാങ്ങാനാണ് ബിജെപി ശ്രമിച്ചത്. മണിപ്പൂരിലെയും ഗോവയിലേയും പോലെ ഭരണഘടനയെയും നിയമത്തെയും തട്ടിമാറ്റാനുള്ള ശ്രമമായിരുന്നു ഒരു രാത്രിയും പകലും നടന്നത്. നികുതി വകുപ്പ്, അന്വേഷണ ഏജൻസികൾ തുടങ്ങിയ അധികാരം ഉപയോഗിച്ച് എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും കൂട്ടുനിന്നെന്നും കെസി വേണുഗോപാൽ പറഞ്ഞു.
    May 19, 2018, 9:44 pm IST

    കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. കോൺഗ്രസ് പ്രവർത്തകരും നേതൃത്വവും പൊതുവെ ധാർഷ്യ വും അഹങ്കാരവുമുള്ളവരാണ്. കോൺഗ്രസ് തന്ത്രപരമായി നേടിയ വിജയമാണ് കർണാടകിൽ ആഘോഷിക്കുന്നതെന്നും അദ്ദഹം പറഞ്ഞു. ഉറുദു കവി അല്ലാമ ഇക്ബാലിന്റെ വരികൾ കടമെടുത്താണ് നഖ്വി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
    May 19, 2018, 9:08 pm IST

    ജനാധിപത്യത്തെ കൊന്നൊടുക്കി എന്നൊക്കെയുള്ള ഗവർണർക്കെതിരെയുടെ വ്യക്തിഗത അധികേഷപങ്ങളും പ്രസ്താവനകളും കോൺഗ്രസ് അംഗീകിരക്കുന്നില്ലെന്ന് കോൺഗ്രസ് രൺദീപ് സുർജീവാല.
    May 19, 2018, 9:03 pm IST

    മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന എച്ച്ഡി കുാരസ്വാമി ബെംഗളൂരുവിലെ ആദിചുഞ്ചനഗിരി മഠം സന്ദർശിക്കും. വൊക്കലിംഗ സമുദായത്തിലെ മുതിർന്ന ആചാര്യൻ നിർമലാനന്ദനാഥ ഗുരുവിന്റെ അനുഹ്രഹം തേടും.
    May 19, 2018, 8:54 pm IST

    തിങ്കളാഴ്ച നടക്കുന്ന സ്തയപ്രതിജ്ഞ ചടങ്ങിൽ ദേശീയ പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെലുങ്കാന മുഖ്യമന്ത്രി കെസി റാവു തുടങ്ങിയവരെ സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിക്കുമെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
    May 19, 2018, 7:56 pm IST

    ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതായി കുമാരസ്വാമി. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തിങ്കളാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്യ് 12 ന് നടക്കുമെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു.നാളെ മന്ത്രിസഭാ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും
    May 19, 2018, 7:52 pm IST

    സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാനന്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് കുമാരസ്വാമി നന്ദി പറഞ്ഞു
    May 19, 2018, 7:51 pm IST

    സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാനന്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് കുമാരസ്വാമി നന്ദി പറഞ്ഞു
    May 19, 2018, 7:43 pm IST

    തിങ്കളാഴ്ച മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കണ്ഠീവര സ്റ്റേഡിയത്തില്‍ നടക്കും.സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ദേശീയ നേതാക്കളായ സോണിയാ ഗാന്ധി, മമതാ ബാനര്‍ജി, മായാവതി, ചന്ദ്രശേഖര്‍ റാവു, അഖിലേഷ് യാദവ് എന്നിവരെ ക്ഷണിച്ചു
    May 19, 2018, 7:42 pm IST

    എച്ച്ഡി കുമാരസ്വാമി ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു.
    May 19, 2018, 7:40 pm IST

    കോണ്‍ഗ്രസ്-ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന സര്‍ക്കാരിന് ആയുസ്സ് ഉണ്ടാകിലെന്ന് ബിജെപി നേതാവ് അനന്തകുമാര്‍. കോണ്‍ഗ്രസിനെ കര്‍ണാടകയിലെ ജനങ്ങള്‍ പുറത്തു നിര്‍ത്തിയതാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി രൂപീകരിക്കുന്ന സര്‍ക്കാരിന് മാത്രമേ കര്‍ണാടകയില്‍ ദീര്‍ഘായുസ് ഉണ്ടാകൂവെന്നും അനന്ത കുമാര്‍ പറ‍ഞ്ഞു.
    May 19, 2018, 7:26 pm IST

    കുമാരസ്വാമി രാജ്ഭവനില്‍ എത്തി. ഗവര്‍ണറെ കാണുന്നു
    May 19, 2018, 7:21 pm IST

    സത്യപ്രതിജ്ഞാ ചടങ്ങിന് മമതയേയും തേജസ്വി യാദവിനേയും ക്ഷണിച്ചു
    May 19, 2018, 7:14 pm IST

    സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് കുമാര സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
    May 19, 2018, 6:50 pm IST

    സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഇന്ന് 7.30 ന് ഗവർണറെ കാണും
    May 19, 2018, 6:49 pm IST

    കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രകാശ് ജാവേദ്കര്‍. കോണ്‍ഗ്രസ് അധികാര കേന്ദ്രങ്ങളെ ബഹുമാനിക്കുന്നില്ലെന്നും ജാവേദ്കര്‍
    May 19, 2018, 6:30 pm IST

    യെദ്യൂരപ്പ പാവം.കളിക്കാരുടെ കയ്യിലെ പാവയെന്നാണ് ചിദബംരത്തിന്‍റെ ട്വീറ്റ്.പാവകളിക്കാരന്‍ പരാജയപ്പെടുമ്പോള്‍ പാവകള്‍ വീഴുകയും തകരുകയും ചെയ്തുവെന്നും ചിദംബരം ട്വീറ്റില്‍ കുറിച്ചു.
    May 19, 2018, 6:20 pm IST

    കർണാടകയിൽ 30 അംഗ മന്ത്രിസഭയ്ക്ക് സാധ്യത.കോൺ‍ഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും.സിദ്ധരാമയ്യയെ തോൽപ്പിച്ച ജിടി ദേവഗൗഡ മന്ത്രിയാകും
    May 19, 2018, 5:28 pm IST

    യെദ്യൂരപ്പയുടെ രാജി ബിജെപിക്കേറ്റ വലിയ തിരിച്ചടിയാണെന്ന് ബിഎസ്പി നേതാവ് മായാവതി.
    May 19, 2018, 5:08 pm IST

    യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഹ്ളാദം പങ്കിടുന്നു.
    May 19, 2018, 5:06 pm IST

    തിങ്കളാഴ്ച എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.
    May 19, 2018, 5:03 pm IST

    പ്രതിപക്ഷ ഐക്യത്തില്‍ അഭിമാനമുണ്ടെന്നും ഈ ഐക്യം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
    May 19, 2018, 4:58 pm IST

    ഇന്ത്യയെക്കാള്‍ വലുതല്ല പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി.രാജ്യത്തെക്കാള്‍ വലുതാണെന്ന ചിന്തയും പ്രധാനമന്ത്രി തിരുത്തണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്നും രാഹുല്‍ പറഞ്ഞു.
    May 19, 2018, 4:56 pm IST

    അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും ഗവര്‍ണറും ഇറങ്ങിപ്പോയതിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
    May 19, 2018, 4:38 pm IST

    യെദ്യൂരപ്പ രാജിവെച്ച് ഇറങ്ങി പോയത് ദേശീയഗാനത്തിനിടെ
    May 19, 2018, 4:35 pm IST

    ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം സന്തോഷമെന്ന് ചന്ദ്രബാബു നായിഡു.ജനാധിപത്യത്തിന്റെ വിജയമെന്ന് മമതാ ബാനർജി
    May 19, 2018, 4:35 pm IST

    യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി
    May 19, 2018, 4:30 pm IST

    കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ വിജയം. അല്‍പ സമയത്തിനകം രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും.
    May 19, 2018, 4:20 pm IST

    വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെയാണ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചത്. ഓപ്പറേഷന്‍ താമരയുടെ പരാജയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്നും കോണ്‍ഗ്രസ്.
    READ MORE

    ബിജെപിക്ക് 104 ഉം കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് 116 എംഎല്‍എമാരുമാണുള്ളത്. കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും ജെഡിഎസ് എംഎല്‍എമാരെയും ബിജെപി ക്യാമ്പിലെത്തിക്കുക അസാധ്യമാണ്.

    ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് എംഎല്‍എമാര്‍ രാജിവെക്കുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യാമെന്നതാണ് സാധ്യമായ മാര്‍ഗ്ഗം. കോൺഗ്രസിനെ ലക്ഷ്യംവെക്കുന്ന ബിജെപി കോൺഗ്രസിൽ നിന്നുള്ള എംഎൽഎമാരെ തങ്ങളുടെ പാളയിലെത്തിക്കുന്നതിനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

    vidhan-soudha-bangalore-

    വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ് പ്രോടെം സ്പീക്കര്‍ കെജി ബൊപ്പയ്യയുടെ നേതൃത്വത്തിലായിരിക്കും. എന്നാല്‍ പ്രോടെം സ്പീക്കര്‍ നിയമനം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടി പരിഗണിക്കാനിരിക്കെയാണ് നീക്കം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+