പൗരത്വ നിയമം: അനൂകൂല പ്രമേയത്തിന് കര്‍ണാടക നിയമസഭ, മാര്‍ച്ച് ആദ്യത്തോടെ പ്രമേയം പാസാക്കും!!
ബെംഗളൂരു: പൗരത്വ നിയമത്തിനെതിരായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ കര്‍ണാടക പുതിയ നീക്കത്തിന്. പൗരത്വ നിയമത്തിന് അനുകൂലമായി പ്രമേയം പാസാക്കാനുള്ള നീക്കമാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് കര്‍ണാടക നിയമസഭ പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുന്നത്. മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളിലായി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് നടക്കുന്ന പ്രത്യേക ചര്‍ച്ചയുടെ അവസാനമായിരിക്കും പ്രമേയം പാസാക്കുക എന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്കാണ് കര്‍ണാടക കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ സാക്ഷിയായത്. മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവെയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ ജെഡിഎസും കോണ്‍ഗ്രസും ബിജെപി അവതരിപ്പിക്കുന്ന പ്രമേയത്തെ കര്‍ണ്ണാടക നിയമസഭയില്‍ എതിര്‍ക്കും.

ജനുവരിയിലാണ് ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള എതിര്‍പ്പ് നില്‍ക്കെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസാക്കിയത്.
കേരളത്തിന് പുറമേ പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. എന്നാല്‍ അടുത്ത കാലത്ത് തെലങ്കാന സര്‍ക്കാരും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു തെലങ്കാന നിയമസഭയില്‍ പാസാക്കിയ പ്രമേയം. കേന്ദ്രസര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കരുതെന്നും പ്രമേയം പറയുന്നു. എല്ലാ മതങ്ങളെയും മതത്തിന് കീഴില്‍ തുല്യരായി പരിഗണിക്കാനാണ് ക്യാബിനറ്റ് മുന്നോട്ടുവെച്ച നിര്‍ദേശം.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങില്‍ നിന്നുള്ള സിഖ്, ജെന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് അംഗീകാരം നല്കിയ പൗരത്വ നിയമഭേദഗതി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications