കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം: അനൂകൂല പ്രമേയത്തിന് കര്‍ണാടക നിയമസഭ, മാര്‍ച്ച് ആദ്യത്തോടെ പ്രമേയം പാസാക്കും!!

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ കര്‍ണാടക പുതിയ നീക്കത്തിന്. പൗരത്വ നിയമത്തിന് അനുകൂലമായി പ്രമേയം പാസാക്കാനുള്ള നീക്കമാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് കര്‍ണാടക നിയമസഭ പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുന്നത്. മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളിലായി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് നടക്കുന്ന പ്രത്യേക ചര്‍ച്ചയുടെ അവസാനമായിരിക്കും പ്രമേയം പാസാക്കുക എന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോതിരാദിത്യ സിന്ധ്യയ്ക്കും ദിഗ്വിജയ് സിംഗിനും പണി കൊടുത്ത് പ്രിയങ്ക! കോൺഗ്രസിൽ പുത്തൻ പൊട്ടിത്തെറിജോതിരാദിത്യ സിന്ധ്യയ്ക്കും ദിഗ്വിജയ് സിംഗിനും പണി കൊടുത്ത് പ്രിയങ്ക! കോൺഗ്രസിൽ പുത്തൻ പൊട്ടിത്തെറി

പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്കാണ് കര്‍ണാടക കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ സാക്ഷിയായത്. മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ ജെഡിഎസും കോണ്‍ഗ്രസും ബിജെപി അവതരിപ്പിക്കുന്ന പ്രമേയത്തെ കര്‍ണ്ണാടക നിയമസഭയില്‍ എതിര്‍ക്കും.

yeddi

ജനുവരിയിലാണ് ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള എതിര്‍പ്പ് നില്‍ക്കെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസാക്കിയത്.

കേരളത്തിന് പുറമേ പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. എന്നാല്‍ അടുത്ത കാലത്ത് തെലങ്കാന സര്‍ക്കാരും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു തെലങ്കാന നിയമസഭയില്‍ പാസാക്കിയ പ്രമേയം. കേന്ദ്രസര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കരുതെന്നും പ്രമേയം പറയുന്നു. എല്ലാ മതങ്ങളെയും മതത്തിന് കീഴില്‍ തുല്യരായി പരിഗണിക്കാനാണ് ക്യാബിനറ്റ് മുന്നോട്ടുവെച്ച നിര്‍ദേശം.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങില്‍ നിന്നുള്ള സിഖ്, ജെന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയ പൗരത്വ നിയമഭേദഗതി.

English summary
Karnataka assembly likely to pass pro CAA resolution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X