കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക: പ്രതിഷേധിച്ച്‌ പ്രതിപക്ഷം

Google Oneindia Malayalam News

ബംഗളൂരു: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമസഭ. പ്രതിഷേധിച്ച കോണ്‍ഗ്രസ്‌ അംഗങ്ങള്‍ സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. കര്‍ണാടക പ്രിവിന്‍ഷന്‍ ഒഫ്‌ സ്‌ളോര്‍ ആന്‍ഡ്‌ പ്രിവിന്‍ഷന്‍ ഓഫ്‌ കാറ്റില്‍ ബില്‍-2020 എന്ന പേരിലാണ്‌ ബില്ല്‌ അവതരിപ്പിച്ചത്‌.

പശുക്കള്‍ കിടാക്കള്‍,എരുമകള്‍ എന്നിവയുടെ കശാപ്പ്‌ നിരോധിക്കുന്നതാണ്‌ ബില്‍. 12 വയസിന്‌ മുകളില്‍ പ്രായമുള്ളവരോ പ്രജനനത്തിന്‌ ഉപയോഗിക്കാനാവാത്തതോ ആയ കാളകള്‍,പോത്ത്‌ തുടങ്ങിയവയെ കശാപ്പ്‌ ചെയ്യാം. നിയമം ലംഘിക്കുന്നവര്‍ക്ക്‌ മൂന്ന്‌ വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും അമ്പതിനായിരം മുതല്‍ അഞ്ച്‌ ലക്ഷം വരെ പിഴയുമാണ്‌ ബില്‍ വ്യവസ്ഥ ചെയ്യുന്നത്‌.

karnataka

സംസ്ഥാനത്ത്‌ പശുക്കളെ കൊല്ലുന്നത്‌ പൂര്‍ണമായും നിരോധിക്കുക, പശുക്കടത്ത്‌, പശുക്കളെ ഉപദ്രവിക്കല്‍, പശു കശാപ്പ്‌ തുടങ്ങിയവക്ക്‌ കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതാണ്‌ ബില്‍ എന്ന്‌ ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ബില്‍ നിയമസഭയില്‍ പാസായതായി കര്‍ണാടകയിലെ നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി ജെസി മധു സ്വാമി പറഞ്ഞു. പശുക്കളേയും കിടാക്കളേയും കൂടാതെ എരുമകളേയും അവയുടെ 12 വയസിനു താഴെ പ്രായമുള്ള കിടാക്കളേയും സംരക്ഷിക്കാന്‍ ലക്ഷ്യമുടുന്നതാണ്‌ ബില്‍
നിയമം ലംഘിക്കുന്നവരുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുക.

കാലികളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്‌. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസിന്‌ പരിശോധന നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ട്‌. കൂടാതെ കാലികളെ സംരക്ഷിക്കുന്നവര്‍ക്ക്‌ സംരക്ഷണം നല്‍കുകയും ചെയ്യും. സഭയില്‍ വലിയ ബഹളം നടന്നതിനാല്‍ ചര്‍ച്ചകളൊന്നും കൂടാതെയാണ്‌ ബില്‍ പാസാക്കിയത്‌.

English summary
Karnataka assembly passes anti cow slaughter bill; opposition walk out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X