കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണറുടെ നിർദേശം വീണ്ടും തള്ളി; കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച, നിയമസഭ പിരിഞ്ഞു!

Google Oneindia Malayalam News

ബെംഗളൂരു: വെള്ളിയാഴ്ചയും ഗവർണറുടെ നിർദേശം തള്ളി കർണാടക സ്പീക്കർ. തിങ്കളാഴ്ചത്തേക്ക് നിയമസഭ പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻപി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കഴിഞ്ഞ ദിവസം എച്ച് ഡി കുമാരസ്വാമിക്ക് ഗവർണർ കത്തയച്ചിരുന്നു. എന്നാൽ അത് നിയമസഭയിൽ തള്ളി.

<strong>നമ്മള്‍ ഋഷിമാരുടെ മക്കള്‍, കുരങ്ങനില്‍ നിന്നുള്ളവരല്ല, ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി ബിജെപി നേതാവ്</strong>നമ്മള്‍ ഋഷിമാരുടെ മക്കള്‍, കുരങ്ങനില്‍ നിന്നുള്ളവരല്ല, ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി ബിജെപി നേതാവ്

പിന്നീട് വൈകുന്നേരം ആറ് മണിക്ക് മുമ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകുകയായിരുന്നു. എന്നാൽ ഗവർണറുിടെ ഈ നിർദേശവും സ്പീക്കർ തള്ളിയിരിക്കുകയാണ്. നിയമസഭ സമ്മേളനം തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന.

BS Yeddyurappa

ഗവർണറുടെ നിർദേശം പാലിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ബിജെപി എംൽഎമാർ. " ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. ഗവർണറുടെ അവസാന കത്തിൽ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണം എന്നാണ്. ഞങ്ങളുടെ കൂടെയുള്ള എംഎൽഎമാർ എല്ലാവരും വളരെ സമാധാനത്തേടെ രാത്രി വൈകിയും ഇരിക്കും. എത്ര സമയമെടുക്കുമെങ്കിലും ഗവർണറുടെ നിർദ്ദേശത്തെ മാനിക്കണം" എന്ന് ബിജെപി നേതാവ് ബിഎസ് യെദ്ദ്യൂരപ്പ സ്പീക്കറോട് വ്യക്തമാക്കി. എന്നാൽ സ്പീക്കർ ഇത് തള്ളുകയായിരുന്നു.

അതിനിടെയാണ് അവസാന അടവെന്ന നിലയില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജുലൈ 17 ലെ കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്നാണ് ഹരജിയിലെ ആവശ്യം. വിമതരുടെ രാജിക്കാര്യത്തിലോ അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി പറഞ്ഞത്. വിമതരോട് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ആവില്ലെന്നും വിധിയിൽ പറയുന്നുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തില്ലെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. വിശ്വാസ പ്രമേയത്തിന്‍മേല്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള സമയം നല്‍കിയ ശേഷമേ വോട്ടെടുപ്പ് നടക്കൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയരുന്നത്. എന്നാൽ വൈകുന്നേരം ആറ് മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി വൻ പ്രതിഷേധത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പാണ്.

English summary
Karnataka Assembly Session has been adjourned till July 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X