കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രതിസന്ധി; ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ, മിന്നൽ വേഗത്തിൽ രാജി അംഗീകരിക്കില്ല!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സിപീക്കർക്കെതിരായ വിമത എംഎൽഎമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെആര്‍ രമേശ് കുമാര്‍ രംഗത്തെത്തി. പത്ത് വിമത എംഎൽഎമാർ വിദാൻ സൗധയിലെത്തി തങ്ങളുടെ രാജി കത്ത് വീണ്ടും നൽകിയതിന് പിന്നാലെ കർണാടക സ്പീക്കർ മാധ്യമങ്ങളെ കാണുകയായിരുന്നു.

<strong>പത്ത് വിമത എംഎല്‍എമാും ജെപി നദ്ദയെ കണ്ടു... മന്ത്രിസഭ പുന:സംഘടന ഉടന്‍; ഗോവയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല?</strong>പത്ത് വിമത എംഎല്‍എമാും ജെപി നദ്ദയെ കണ്ടു... മന്ത്രിസഭ പുന:സംഘടന ഉടന്‍; ഗോവയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല?

താനാണു നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആറാം തീയതി രാജി സമര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് എംഎല്‍എമാര്‍ സ്പീക്കറെ കാണാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ പക്കലാണു രാജിക്കത്ത് സമര്‍പ്പിച്ചത്. ഇത് ഏറെ വിവാദമായിരുന്നു.

ഓടിപ്പോയതല്ല

ഓടിപ്പോയതല്ല


എംഎൽഎമാരെ കാണാൻ സ്പീക്കർ തയ്യാറായില്ലെന്നായിരുന്നു ആരോപണം ഉയർന്നത്. എന്നാൽ ഇതിന് മറുപടിയുമായി അദ്ദേഹം വ്യാഴാഴ്ച രംഗത്തെത്തുകയായിരുന്നു. ഗവര്‍ണര്‍ എന്നെ വിവരം അറിയിക്കുന്നത് ആറാം തീയതിയാണ്. അതുവരെ ഞാന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് സ്വകാര്യ ആവശ്യത്തിനായിപ്പോയി. ആറാം തീയതി ഒന്നരവരെ ഞാന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അതിനു മുന്‍പ് എന്നെ കാണാന്‍ വരുന്നതായി എംഎല്‍എമാര്‍ അറിയിച്ചിരുന്നില്ല. അവര്‍ വന്നത് രണ്ടുമണിക്കാണ്. അനുമതി വാങ്ങിയിരുന്നില്ല.

ഗവർണറെ കണ്ടത് ശരിയായില്ല

ഗവർണറെ കണ്ടത് ശരിയായില്ല

അല്ലാതെ അവരെ കാണാതെ ഓടിപോയി എന്നത് വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എംഎൽഎമാരുടെ രാജി സംബന്ധിച്ച് മിന്നൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സ്പീക്കർ കെആർ. രമേശ് കുമാർ വ്യക്തമാക്കി. വിമതർ തന്നെ കാണാതെ ഗവർണറെ കണ്ടതു ശരിയായില്ലെന്നും സ്പീക്കർ പറഞ്ഞു.

സുരക്ഷ നൽകാം...

സുരക്ഷ നൽകാം...

ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് മുംബൈക്കു പോയതെന്നും എംഎല്‍എമാര്‍ തന്നോടു പറഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ താന്‍ അവര്‍ക്കു സുരക്ഷ നല്‍കാമെന്നു പറഞ്ഞെന്നും ഒരു ഭൂകമ്പം ഉണ്ടായതുപോലെയാണ് അവര്‍ പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

സുപ്രീംകോടതി നിർദേശം

സുപ്രീംകോടതി നിർദേശം

രാജിവയ്ക്കാനുള്ള തീരുമാനം നിയമസഭാ സ്പീക്കറെ നേരിൽ കണ്ട് അറിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനെ തുടർന്നാണ് ഏഴ് കോൺഗ്രസ് വിമത എംഎൽഎമാരും മൂന്ന് ജെഡിയു വിമത എംഎൽഎമാരും സ്പീക്കറെക്കാൻ വിദാൻ സൗധയിലെത്തിയത്. രാജിവച്ച മൂന്നു വിമത പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടുമുണ്ട്.

അയോഗ്യരാക്കണമെന്ന് ജെഡിഎസ്

അയോഗ്യരാക്കണമെന്ന് ജെഡിഎസ്

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നു കാട്ടിയാണ് നാരായൺ ഗൗഡ, എച്ച്. വിശ്വനാഥ്, ഗോപാലയ്യ എന്നിവരെ അയോഗ്യരാക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ നേരിടാൻ തയാറെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. സംസ്ഥാന സർക്കാർ അവിശ്വാസ പ്രമേയം അതിജീവിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

English summary
Karnataka assembly speaker KR Ramesh Kumar addresses the media at Vidhana Soudha after meeting rebel MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X