കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള്‍ തകര്‍ത്തു, സ്‌കൂളുകള്‍ അടച്ചു, കെഎസ്ആര്‍ടിസി നിര്‍ത്തി

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ പ്രഖ്യാപിച്ച ബന്ദിനിടെ പലയിടത്തും അക്രമം. ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങില്‍ ബസ് കത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ശിവകുമാറിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദ് അക്രത്തിലേക്ക് വഴിമാറി. മൈസൂരു-ബെംഗളൂരു ഹൈവേയില്‍ ഗതാഗതം മുടങ്ങി. കേരള ആര്‍ടിസി ബസുകള്‍ ഇതുവഴിയുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

രാഷ്ട്രീയ പ്രേരിതമായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്‌റ്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ പറയുന്നു. കര്‍ണാടകത്തിലെ ചില ബിജെപി നേതാക്കളും അറസ്റ്റില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

അറസ്റ്റ് ചൊവ്വാഴ്ച രാത്രി

അറസ്റ്റ് ചൊവ്വാഴ്ച രാത്രി

കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപക ബന്ദാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍കരുതലെന്നോളം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നില്ല. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് ഡികെ ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തത്. നാല് ദിവസമായി അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു.

പ്രതിഷേധം അക്രത്തിലേക്ക് നീങ്ങി

പ്രതിഷേധം അക്രത്തിലേക്ക് നീങ്ങി

അറസ്റ്റിന് തൊട്ടുപിന്നാലെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടു. ശിവകുമാറിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, രാമനഗരം ജില്ലകളില്‍ പ്രതിഷേധം അക്രത്തിലേക്ക് നീങ്ങി. ബെംഗളൂരു-മൈസൂരു ഹൈവെ പ്രതിഷേധക്കാര്‍ തടഞ്ഞു. കല്ലേറില്‍ നാല് കര്‍ണാടക ആര്‍ടിസി ബസുകള്‍ തകര്‍ന്നു.

രണ്ടു ബസുകള്‍ക്ക് തീയിട്ടു

രണ്ടു ബസുകള്‍ക്ക് തീയിട്ടു

രണ്ടു ബസുകള്‍ക്ക് സമരക്കാര്‍ തീയിട്ടു. കനകപുരയിലും രാമനഗരയിലുമാണ് ബസുകള്‍ക്ക് തീവച്ചത്. യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മിക്കയാളുകളും യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ്.

കെഎസ്ആര്‍ടിസി നിര്‍ത്തി

കെഎസ്ആര്‍ടിസി നിര്‍ത്തി

സതാനൂരില്‍ ചൊവ്വാഴ്ച രാത്രി 10 ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. രാമനഗരയില്‍ സര്‍വീസ് നടത്തരുതെന്ന കര്‍ണാടക ആര്‍ടിസി ബസുകളോട് പോലീസ് ആവശ്യപ്പെട്ടു. നേരത്തെ സര്‍വീസ് തുടങ്ങിയിരുന്ന ബസുകള്‍ പലയിടത്തും നിര്‍ത്തിയിട്ടു. ചിലത് വഴിതിരിച്ചുവിട്ടു. കേരള ആര്‍ടിസി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി.

ബിജെപി ഓഫീസുകള്‍ക്ക് വന്‍ സുരക്ഷ

ബിജെപി ഓഫീസുകള്‍ക്ക് വന്‍ സുരക്ഷ

മിക്ക പ്രധാന റോഡുകളും സമരക്കാര്‍ തടഞ്ഞിരിക്കുകയാണ്. വഴി മാറി യാത്ര ചെയ്യണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വസതിക്ക് സുരക്ഷ ശക്തമാക്കി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെ ബിജെപി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു.

 ശിവകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും

ശിവകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും

ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡി ഉദ്യോഗസ്ഥരുടെ തീരുമാനം. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് അവര്‍ പറയുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ് എന്ന് ശിവകുമാര്‍ ട്വീറ്റ് ചെയ്തു. പ്രവര്‍ത്തകര്‍ അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Recommended Video

cmsvideo
ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം
ബിജെപി ശ്രദ്ധ തിരിച്ചുവിടുന്നു

ബിജെപി ശ്രദ്ധ തിരിച്ചുവിടുന്നു

ഇഡി ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. അറസ്റ്റിന് ശേഷം ശിവകുമാറിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും ഏറെ പ്രയാസം നേരിട്ടു. പ്രധാന നേതാക്കളെ ജയിലിലടയ്ക്കാനാണ് ബിജെപിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സാമ്പത്തിക രംഗം തകരുമ്പോള്‍ ബിജെപി ജനശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സൗദിയില്‍ മലയാളിയുടെ കൈപ്പത്തി മുറിച്ചുമാറ്റില്ല; ശിക്ഷ റദ്ദാക്കി കോടതി, പകരം തടവും 400 അടിയും

English summary
Karnataka Bandh: Buses Torched, KSRTC stopped as Congress Protests Against Shivakumar’s Arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X