കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ബന്ദ് തുടങ്ങി; വണ്ടിയില്ല, സ്‌കൂളില്ല, സിനിമയില്ല... ബെംഗളൂരു മിക്കവാറും ഷട്ട് ഡൗണ്‍!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് വിവിധ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് തുടങ്ങി. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് സംസ്ഥാന വ്യാപക ബന്ദ്. കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിന് സിനിമാ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകളും ഇന്ന് (ജൂൈ 30 ശനിയാഴ്ച) തുറന്ന് പ്രവര്‍ത്തിക്കില്ല.

കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!

കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ട്. ചില സ്ഥലങ്ങളില്‍ കടകളും തുറന്നിട്ടുണ്ട്. ബി എം ടി സി ബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളും മറ്റും റോഡിലുണ്ടെങ്കിലും ഇവ തടയുമെന്ന് കന്നഡ രക്ഷണ വേദികെ പോലുള്ള സംഘടനകള്‍ താക്കീത് നല്‍കിയിട്ടുണ്ട്. ബന്ദ് പ്രമാണിച്ച് പ്രൈവറ്റ് സ്‌കൂളുകളും കോളജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

bandh-karnataka

പത്രം, പാല്‍, ആശുപത്രി തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ബന്ദ് ബാധിക്കില്ല. അതേസമയം ബി എം ടി സി, കെ എസ് ആര്‍ ടി സി തുടങ്ങിയവ ബന്ദുമായി സഹകരിക്കും. എന്നാല്‍ മെട്രോ സാധാരണ പോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. രാവിലെ 5 മുതല്‍ രാത്രി 11 വരെ മെട്രോ സര്‍വ്വീസ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഓട്ടോ - ടാക്‌സി യൂണിയനുകളും ബന്ദിനോട് സഹകരിക്കുന്നുണ്ട്.

മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളുമായി നടന്നുവരുന്ന മഹാദയി നദീജല തര്‍ക്കമാണ് സംസ്ഥാന ബന്ദിന് കാരണമായത്. മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന കര്‍ണാടകയുടെ ആവശ്യം മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ ബുധനാഴ്ച തള്ളിയിരുന്നു. മൂന്ന് ദിവസത്തെ ബി എം ടി സി, കെ എസ് ആര്‍ ടി സി സമരത്തിന് പിന്നാലെയാണ് കര്‍ണാടകയില്‍ ബന്ദ് നടക്കുന്നത്.

English summary
While essential services like medical shops, hospitals, ambulances and milk outlets will operate normally on Saturday, July 30, transportation, schools, colleges and other business operation likely to take a hit due Karnataka bandh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X