കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സില്ല, കടകളും ഹോട്ടലുകളുമില്ല; ബന്ദില്‍ നിശ്ചലമായി ബെംഗളൂരു!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: സെപ്തംബര്‍ മാസത്തിലെ മൂന്നാമത്തെ ബന്ദ് നഗരത്തെ ശരിക്കും ബാധിച്ചു. കലസ - ബാന്ദുരി കനാല്‍ പ്രൊജക്ട് ഉടന്‍ പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെട്ടാണ് വിവിധ കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ബി എം ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ റിക്ഷയും സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടച്ചിട്ട നിലയിലാണ്. രാവിലെ തുറന്ന കടകളും ഉച്ചയോടെ അടച്ചു. ഹോട്ടലുകള്‍ തുറക്കാത്തതും ആളുകളെ ബാധിച്ചിട്ടുണ്ട്. ഐ ടി കമ്പനികള്‍ക്ക് ശനിയാഴ്ച അവധിയായതിനാല്‍ ബന്ദ് കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

ബന്ദ് പൂര്‍ണം

ബന്ദ് പൂര്‍ണം

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം പോലെയല്ല കര്‍ണാടകയിലെ ഈ ബന്ദ്. കര്‍ഷകരടക്കമുള്ള കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ബന്ദ് ഇവിടെ ഏതാണ്ട് പൂര്‍ണമാണ്. ജനജീവിതം തടസ്സപ്പെട്ടു.

ബി എം ടി സി ബസുകള്‍ ഇല്ല

ബി എം ടി സി ബസുകള്‍ ഇല്ല

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബി എം ടി സി ബസുകളും ഓടുന്നില്ല. എന്നാല്‍ സ്വാകാര്യ വാഹനങ്ങളും ഓട്ടോറിക്ഷ - ടാക്‌സികളും സര്‍വ്വീസ് നടത്തുന്നുണ്ട്.

ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും പെട്ടു

ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും പെട്ടു

ദൂരദേശത്ത് നിന്നും രാവിലെ നഗരത്തില്‍ എത്തിയവര്‍ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും പെട്ടുപോയി. രംഗം മുതലെടുത്ത് ഓട്ടോറിക്ഷകളും ടാക്‌സികളും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി ആക്ഷേപമുണ്ട്.

അവധി പ്രഖ്യാപിച്ചു

അവധി പ്രഖ്യാപിച്ചു

സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളും കോളജുകളും നേരത്തെ അവധി പ്രഖ്യാപനം നടത്തിയിരുന്നു

ബന്ദ് നാട്ടുകാര്‍ക്ക് വേണ്ടി

ബന്ദ് നാട്ടുകാര്‍ക്ക് വേണ്ടി

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കിട്ടാന്‍ വേണ്ടിയാണ് ബന്ദ് നടത്തുന്നതെന്ന് ബന്ദിന് ആഹ്വാനം ചെയ്ത കന്നഡ ഒക്കൂട്ട പ്രസിഡണ്ട് വാട്ടാള്‍ നാഗരാജ് പറഞ്ഞു.

പ്രശ്‌നം ഗോവയുമായി

പ്രശ്‌നം ഗോവയുമായി

സാധാരണ കര്‍ണാടകയുടെ ജലതര്‍ക്കങ്ങള്‍ തമിഴ്‌നാടുമായിട്ടാണ്. ഈ പ്രശ്‌നത്തില്‍ പക്ഷേ തര്‍ക്കം ഗോവയുമായിട്ടാണ്. കലസ - ബാദുരി പ്രോജക്ടിലൂടെ മലപ്രഭ നദിയിലെ ജലം ഉപയോഗിച്ച് ഹൂബ്ലി - ധാര്‍വാഡ് നഗരങ്ങളിലെയും ബല്‍ഗാവി, ഗഡഗ് തുടങ്ങിയ ജില്ലകളിലെയും ജലക്ഷാമം പരിഹരിക്കാനാകും എന്നാണ് കരുതുന്നത്.

English summary
Normal life was affected in the IT city and other parts of Karnataka on Saturday following a 12-hour statewide bandh called by several pro-Kannada outfits demanding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X