കർണാടക ബന്ദ്; എതിർപ്പുമായി സംസ്ഥാന സർക്കാർ: പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ ബാധിക്കുമെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: മാർച്ച് 22 ന് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ബന്ദിനെതിരെ കെ പി സി സി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. ബന്ദ് ശരിയായ സമീപനമല്ലെന്നും ഇത് ബോധ്യപ്പെടുത്താന്‍ ബന്ദിന് ആഹ്വാനം ചെയ്ത സംഘടനകളുമായി സംസാരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ബന്ദുമായി മുന്നോട്ട് പോകാനാണ് സംഘടനകള്‍ തീരുമാനിക്കുന്നതെങ്കില്‍ അത് എസ് എസ് എല്‍ സി പരീക്ഷകളേയടക്കം ബാധിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'ഇത്തരം പ്രതിഷേധങ്ങൾ നിർണായകമായ ബോർഡ് പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22 ന് കാവേരി ആരതിയോടൊപ്പം ഒരു മാസം നീണ്ടുനിൽക്കുന്ന ജലസംരക്ഷണ സംരംഭം ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സമയത്ത് ഇത്തരമൊരു ബന്ദ് ആവശ്യമുണ്ടായിരുന്നില്ല. ബന്ദ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സംഘടനകള്‍ സംസ്ഥാന സർക്കാറുമായി ചർച്ച നടത്തണമായിരുന്നു. ഞങ്ങൾ ഒരു ബന്ദിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. കോടതികളും ഒരു ബന്ദിനെ പിന്തുണയ്ക്കുന്നില്ല. രാഷ്ട്രീയ പാർട്ടിയുടേത് ആയാലും ഏതെങ്കിലും ഗ്രൂപ്പ് പ്രഖ്യാപിക്കുന്ന ബന്ദ് ആയാലും എല്ലാത്തിനോടും സർക്കാറിനോട് ഒരേ സമീപനമാണ്. കന്നഡ സംഘടനകളോട് സംസാരിക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനവ്യാപകമായി നടക്കുന്ന ബന്ദിന് വ്യാപകമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവെന്നാണ് കന്നഡ ഒക്കുട്ട നേതാവും ആക്ടിവിസ്റ്റുമായ വാട്ടൽ നാഗരാജ് ബുധനാഴ്ച പറഞ്ഞത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയ പാർട്ടികളും ടി എ നാരായണ ഗൗഡയും പ്രവീൺ ഷെട്ടിയും നയിക്കുന്ന കർണാടക രക്ഷണ വേദികെ പോലുള്ള ശക്തമായ സംഘടനകളും ബന്ദിനെ പിന്തുണച്ചിട്ടില്ല.
ബെലഗാവിയിൽ മറാത്തി ഗ്രൂപ്പുകൾ കെ എസ് ആർ ടി സി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ 'കന്നഡ ഒക്കൂട്ട ' ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ട് അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications