കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!
ബെംഗളൂരു: മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ സംഘര്‍ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍. ബെംഗളൂരു നഗരത്തില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എം ജി റോഡില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി മെട്രോ സ്‌റ്റേഷന് നേരെ ആക്രമണത്തിന് ഒരുങ്ങി. ബ്രിഗേഡ് റോഡും എം ജി റോഡും പോലീസ് അടച്ചിടാന്‍ ഒരുങ്ങുകയാണ്.
കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. ബി എം ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വന്നെത്തിയവര്‍ പ്രധാന സ്‌റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. മജസ്റ്റിക്കില്‍ പെട്ടുപോയവരില്‍ മലയാളികള്‍ അടക്കമുള്ള ഒരുപാട് പേരുണ്ട്.

ബെംഗളൂരുവില്‍ പല സ്ഥലത്തും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ അനുവദിക്കും എന്ന് ഇന്നലെ പറഞ്ഞിരുന്നെങ്കിലും പലയിടത്തും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞു. കാറിലും ബൈക്കിലും മറ്റും വരുന്നവരെ വലിയ വടിയെടുത്ത് അടിച്ച് ഓടിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ കോലം കത്തിച്ചു.
യുബര്‍, ഓല തുടങ്ങിയ ടാക്‌സികള്‍ അപൂര്‍വ്വം ചിലയിടത്ത് സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഈ വണ്ടികള്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. ടാക്‌സികള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് പറ്റുന്നതും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ടി വി ചാനലുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു. കര്‍ണാടക ബന്ദ് പ്രമാണിച്ച് സ്വകാര്യ സ്‌കൂളുകളും കോളജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.












Click it and Unblock the Notifications