കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാദയി നദി തര്‍ക്കം: ബന്ദില്‍ സമ്മിശ്ര പ്രതികരണം

Google Oneindia Malayalam News

ബെംഗളൂരു: മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ കര്‍ഷക സംഘടനകള്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.രാവിലെ മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. ബിഎംടിസികള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം ബെംഗളൂരു മെട്രോ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്.

harthal

ബന്ദ് പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും,പെട്രോള്‍ ബങ്കുകളും അടഞ്ഞ് കിടക്കുകയാണ്.ഇന്ന് നടത്താനിരുന്ന പല പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. ആസ്പത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമരത്തെ അനുകൂലിച്ച് തങ്ങള്‍ ബ്ലാക്ക് ബാന്‍റ് ധരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. മലപ്രഭ നദി സ്ഥിതി ചെയ്യുന്ന കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളെയാകും ബന്ദ് കാര്യമായി ബാധിക്കുക.അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന നഗരങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി കര്‍ണാടകയും ഗോവയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നമാണ് മഹാദയി നദി ജല തര്‍ക്കം. മഹാദയി നദിയില്‍ നിന്ന് കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വര്‍ഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ട് നല്‍കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.
ബിജെപിയുടെ നവകര്‍ണാടക പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫിബ്രവരി നാലിനും ബെംഗളൂരില്‍ ബന്ദ് നടത്തുമെന്നും കന്നഡ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

English summary
Pro-Kannada organisations have also called for a Bengaluru bandh on February 4 which will coincide with Prime Minister Narendra Modi's visit to the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X