കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മരണക്കളി... കര്‍ഷകരുടെ മേല്‍ നരനായാട്ട്.. ഗര്‍ഭിണിയുടെ വയറ്റത്തും ലാത്തിച്ചാര്‍ജ്ജ്!

  • By Muralidharan
Google Oneindia Malayalam News

ഇവര്‍ തീവ്രവാദികളല്ല, രാജ്യത്തിനെതിരെ യുദ്ധം ചെയ്തവരല്ല, ഇവര്‍ക്ക് രാഷ്ട്രീയമില്ല, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഉദ്ദേശമില്ല.. പട്ടിണിയും പരിവട്ടവും കൊണ്ട് ജിവിക്കുന്ന കര്‍ഷകരാണ് ഇവര്‍. ഇവര്‍ക്ക് വേണ്ടത് വെള്ളം, വെള്ളം മാത്രം. വെള്ളത്തിന് വേണ്ടി ബന്ദ് നടത്തുന്ന കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ സിദ്ധരാമയ്യ പോലീസിന്റെ നരനായാട്ട്. അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ആളുകളെ അടിച്ച് വീഴ്ത്തുകയാണ്.

ധാര്‍വാഡ് ജില്ലയിലെ യെമനൂരില്‍ വൃദ്ധരെന്നോ സ്ത്രീകളെന്നോ ഗര്‍ഭിണിയെന്നോ നോക്കാതെ പോലീസ് കര്‍ഷകരെ ലാത്തികൊണ്ട് അടിച്ചുവീഴ്ത്തി. ബന്ദിന് അനൂകൂലമായി നിലകൊണ്ട കര്‍ഷകരെ നിരത്തി നിര്‍ത്തി ഓരോരുത്തെരെയായി ഓടിച്ച് പിന്നില്‍ നിന്നും ലാത്തികൊണ്ട് തല്ലുകയാണ് പോലീസ്. പോലീസിന്റെ ലാത്തിവീശലില്‍ ഗര്‍ഭിണിയുടെ വയറ്റത്തും പോറലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഇപ്പോള്‍.

കര്‍ണ്ണാടക ബന്ദ് ; എടിഎം സെന്റര്‍ തകര്‍ത്തു, എംപി മാരുടെ കോലം കത്തിച്ചു!!കര്‍ണ്ണാടക ബന്ദ് ; എടിഎം സെന്റര്‍ തകര്‍ത്തു, എംപി മാരുടെ കോലം കത്തിച്ചു!!

കര്‍ണാടക ബന്ദിന്റെ സൂത്രധാരന്‍.. കഴുതപ്പുറത്തും രഥത്തിലും കയറി വരും.... വാട്ടാള്‍ നാഗരാജ് ഡാ!കര്‍ണാടക ബന്ദിന്റെ സൂത്രധാരന്‍.. കഴുതപ്പുറത്തും രഥത്തിലും കയറി വരും.... വാട്ടാള്‍ നാഗരാജ് ഡാ!

a-farmer-showing-marks-of-lathicharge

പ്രക്ഷോഭം നടത്തിയ ആളുകളെ തെരുവില്‍ തല്ലുന്നതിന് പുറമേ നിലതെറ്റിയ പോലീസുകാര്‍ വീടുകളില്‍ കയറിയും ലാത്തിച്ചാര്‍ജ്ജ് നടത്തുന്നുണ്ട്. വീട്ടുസാധനങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചുകൊണ്ടാണ് പോലീസിന്റെ വിളയാട്ടം. പുറത്തും കയ്യിലും തുടയിലും അടിയേറ്റ പാടുകള്‍ ടി വി ക്യാമറകള്‍ക്ക് മുന്നില്‍ കാണിച്ച് പൊട്ടിക്കരയുകയാണ് സ്ത്രീകള്‍ അടക്കമുളള കര്‍ഷകര്‍.

കഴിഞ്ഞില്ല, അടികൊണ്ട പാടുകളുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഓടിയ സ്ത്രീകളോട് ചായം പൂശി വന്നിരിക്കുകയാണോ എന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍ ചോദിച്ചത്. മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്ന കര്‍ണാടകയുടെ ആവശ്യം മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ ബുധനാഴ്ച തള്ളിയതിനെ തുടര്‍ന്ന് നടക്കുന്ന ബന്ദിലാണ് അക്രമസംഭങ്ങള്‍ ഉണ്ടായത്.

English summary
Karanataka Bandh: Protesters brutally beaten up by police. Many farmers injuerd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X