കര്‍ണ്ണാടക ബന്ദ് ; എടിഎം സെന്റര്‍ തകര്‍ത്തു, എം പി മാരുടെ കോലം കത്തിച്ചു !!
ബെംഗളൂരു: മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ദില്‍ പരക്കെ അക്രമം. ഗാന്ധിനഗറില്‍ എടിഎം സെന്റര്‍ അക്രമികള്‍ തകര്‍ത്തു. എടിഎം സെന്ററിന്റെ ഷട്ടറിടാന്‍ സെക്യുരിറ്റി ജീവനക്കാരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു.
ടൗണ്‍ഹാളിനു സമീപമെത്തിയ 1000 ത്തോളം പ്രതിഷേധക്കാര്‍ സംസ്ഥാനത്തുനിന്നുള്ള 28 എംപി മാരുടെ കോലം കത്തിച്ചു. തുടര്‍ന്ന് അള്‍സൂരു ഗേറ്റ്, കെംപഗൗഡ ഗൗഡ റോഡ്, ഗാന്ധിനഗര്‍ വഴി ഫ്രീഡം പാര്‍ക്കിലേയ്ക്ക് മാര്‍ച്ച് നടത്തി. സിനിമാരംഗത്തുളളവരും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ ഒട്ടേറെ പേര്‍ റാലിയില്‍ പങ്കെടുത്തു.

ബന്ദില്‍ നമ്മ മെട്രോയും കെ എസ് ആര്‍ ടി സി - ബിഎംടിസി സര്‍വ്വീസുകളും നിര്‍ത്തിവച്ചു. കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയപ്പോള്‍ ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. പല സ്ഥലത്തും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കടകളും തുറന്നു പ്രവര്‍ത്തിച്ചില്ല.












Click it and Unblock the Notifications