കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടക ബന്ദ്: മോദി കാണണം കുടിവെള്ളമില്ലാത്തവരുടെ ദുരിതം, സ്കൂളുകള്‍ക്ക് അവധി??

ബന്ദ് സമാധാനപരമായിട്ടായിരിക്കുമെന്നും അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും നാഗരാജ് വ്യക്തമാക്കിയിട്ടുണ്ട്

Google Oneindia Malayalam News

ബെംഗളൂരു: മഹാദായി കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി തിങ്കളാഴ്ച കര്‍ണ്ണാടക ബന്ധ്. കന്നഡ അനുകൂല സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ശനിയാഴ്ച സ്കൂള്‍ കോളേജ് മാനേജ്മെന്‍റുകള്‍ യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. എന്നാല്‍ ജൂണ്‍ എട്ടിന് തുറന്നു പ്രവര്‍ത്തിച്ച പ്രീ യൂണിവേഴ്സിറ്റി കോളേജുകള്‍ തിങ്കളാഴ്ച അടച്ചിട്ട് ബന്ദില്‍ പങ്കുചേരും. അവശ്യ സര്‍വ്വീസുകളെ സര്‍വ്വീസ് ബാധിക്കും.

കുടിവെള്ളപദ്ധതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെ
ടല്‍ തേടിക്കൊണ്ടാണ് വട്ടല്‍ നാഗരാജ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കോലാര്‍, ചിക്കബല്ലപൂര്‍, ദേവനഗര, ചിത്രദുര്‍ഗ്ഗ, മേക്കദാട്ട് എന്നിവിടങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാണ് വട്ടല്‍ നാഗരാജ് ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ മറ്റ് ചില സംഘടനകള്‍ ബന്ദിനുള്ള തങ്ങളുടെ പിന്തുണ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബന്ദ് സമാധാനപരമായിട്ടായിരിക്കുമെന്നും അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും നാഗരാജ് വ്യക്തമാക്കിയിട്ടുണ്ട്.

karnataka

സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കര്‍ണ്ണാടക അസോസിയേറ്റഡ് മാനേജ്മെന്‍റ്സ് ഓഫ് പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്കൂള്‍ ജനറല്‍ സെക്രട്ടറി ഡി ശശികുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Schools and colleges are yet to take a decision on whether to declare a holiday or not on Monday in the wake of the bandh call given by pro-Kannada organisations to press for the Mahadayi drinking water project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X