Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടക ബന്ദ്; കർണാടക-തമിഴ്നാട് അത്തിബെല്ലെ അതിർത്തി തിങ്കളാഴ്ച മുതൽ അടക്കും?, മുന്നറിയിപ്പ്

കർണാടക-തമിഴ്നാട് അത്തിബെല്ലെ അതിർത്തി അടച്ചിടണമെന്ന ആഹ്വാനവുമായി മുൻ എംഎൽഎയും കന്നഡ അനുകൂല സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാൾ നാഗരാജ്. തമിഴ്നാട്ടിലുള്ള വാഹനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല കർണാടകയിലെ വാഹനങ്ങളെ തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും നാഗരാജ് പറഞ്ഞു. ശനിയാഴ്ച മൈസൂരിൽ നടന്ന പ്രതിഷേധ റാലിയാണ് പ്രതികരണം.

തിങ്കളാഴ്ച രാവിലെ 11 മണി മുതൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു വാഹനവും അത്തിബെല്ലെ അതിർത്തി വഴി കർണാടകയിലേക്കും തിരിച്ചും കടക്കാൻ അനുവദിക്കില്ലെന്നാണ് നാഗരാജുവിൻ്റെ മുന്നറിയിപ്പ്. കാവേരി വിഷയത്തിൽ ഓഗസ്റ്റ് 13 ന് ആഹ്വാനം ചെയ്ത കർണാടക ബന്ദിന് മുന്നോടിയായി തമിഴ്നാടിനുള്ള മുന്നറിയിപ്പാണിതെന്ന് കന്നഡ പ്രവർത്തകർ പറഞ്ഞു.

bandh-30

മേഖേദാതു, മഹദായി, കലസ ബന്ധൂരി പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ ബന്ദിന് ആഹ്വാനം ചെയ്തത്. നേരത്തേ ബന്ദിൽ നിന്നും പിൻമാണമെന്ന് മുഖ്യമന്ത്രി ഡികെ ശിവാകുമാർ സംഘടനയോട് അഭ്യർത്ഥിച്ചരുന്നുവെങ്കിലും ബന്ദിൽ നിന്നും പിന്നോട്ടില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്.

രണ്ടായിരത്തിലധികം കന്നഡാനുകൂല സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നാഗരാജി അറിയിച്ചു. ഓഗസ്റ്റ് 13 ആകുമ്പോഴേക്കും പിന്തുണക്കുന്ന സംഘടനകളുടെ എണ്ണം 3000 ആയി ഉയരുമെന്നും നാഗരാജ് പറഞ്ഞു.അതേസമയം ഓഗസ്റ്റ് 13 ന് നടക്കുന്ന ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിലെയും മൈസൂരിലെയും ഹോട്ടലുകൾ അന്നേ ദിവസം അടച്ചിടണമെന്ന് നാഗരാജ് അഭ്യർത്ഥിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ജോസഫിൻ്റെ കർണാടത സന്ദർശനത്തിനെ കുറിച്ചും നാഗരാജു പ്രതികരിച്ചു. , മേഖലദാട്ടു ബാലൻസിംഗ് റിസർവോയർ നിർമ്മാണത്തിന് പൂർണ പിന്തുണ നൽകിയതിനാൽ അദ്ദേഹത്തെ തടയില്ലെന്ന് നാഗരാജു പറഞ്ഞു. മറിച്ചാണ് തീരുമാനമെങ്കിൽ എയർപോർട്ട് അടച്ചിടുമെന്നും വിജയിയെ കർണാടകത്തിൽ കാല് കുത്താൻ അനുവദിക്കില്ലെന്നും നാഗരാജ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടകയിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാവേരി വെള്ളം വിട്ടുനൽകുന്നതിനെയാണ് സംഘടനകൾ ചോദ്യം ചെയ്യുന്നത്. തമിഴ്നാടിന് ജലം വിട്ടുനൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവിനെതിരേ കർണാടകം കാവേരിജല മാനേജ്മെന്റ് അതോറിറ്റിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതോെടെ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകം നിർബന്ധിതരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+