കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി ശക്തം; കര്‍ണാടക അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗം ആര്‍ക്കും പ്രവേശിക്കാന്‍ ഇനി സാധിക്കില്ല.

p

അതേസമയം, കര്‍ണാടകത്തില്‍ നിന്ന് തിരിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കും. പ്രവേശനത്തിന് മാത്രമാണ് വിലക്കുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടും. ഇവിടെ നിന്ന് ആളുകള്‍ കൂടുതലായി എത്തിയാല്‍ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥ വരുമെന്നാണ് യെഡിയൂരപ്പ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മെയ് 18ന് സമാനമായ നീക്കം കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അന്ന് നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവയായിരുന്നു അവര്‍. പിന്നീട് കേരളത്തെ ഒഴിവാക്കി. സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമേ യാത്രകള്‍ സാധ്യമാകൂ എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

അതേസമയം, ജൂണ്‍ ഒന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 200 ട്രെയിനുകള്‍ കൂടിയാണ് സര്‍വീസ് നടത്തുക. കര്‍ണാടക പുതിയ സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് മുതലുള്ള ട്രെയിന്‍ സര്‍വീസ് തടയുമോ എന്ന് വ്യക്തമല്ല. സംസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ വിലക്കുന്നത് ഉചിതമല്ല എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പൗരന്‍മാരെ സ്വീകരിക്കുന്നതിന് പകരം അകറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് ഇവരുടെ ആക്ഷേപം. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ യാത്രകള്‍ തടയരുതെന്നും അവരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്നും ഭക്ഷണവും വെള്ളവും നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

English summary
Karnataka Ban travelers from five States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X