കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ബിജെപി ശുദ്ധികലശം; ടിപ്പു ജയന്തി റദ്ദാക്കി, യെഡിയൂരപ്പ പണി തുടങ്ങി

Google Oneindia Malayalam News

Recommended Video

cmsvideo
ടിപ്പു ജയന്തി ആഘോഷത്തിന് വിലക്ക്

ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ച്ചയായി വാര്‍ഷിക ആഘോഷമായി നടത്തിയിരുന്ന ടിപ്പു ജയന്തി കര്‍ണാടകത്തിലെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആഘോഷം റദ്ദാക്കി കന്നഡ-സാംസ്‌കാരിക വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

tipu

ഹസ്രത്ത് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം റദ്ദാക്കി എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ 2015 മുതല്‍ ആഘോഷിച്ചുവരുന്നതാണ് ടിപ്പു ജയന്തി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ യുദ്ധക്കളത്തില്‍ മരിച്ചുവീണ മൈസൂരു ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ഇദ്ദേഹത്തിന്റെ ജന്മദിനമാണ് കോണ്‍ഗ്രസ് വന്‍ ആഘോഷമാക്കിയിരുന്നത്.

ഇതിനെതിരെ നേരത്തെ ബിജെപി പ്രതിഷേധിച്ചിരുന്നു. ടിപ്പു ഹിന്ദു വിരുദ്ധനാണ് എന്നാണ് ബിജെപിയുടെ ആരോപണം. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീര നായകനാണ് ടിപ്പുവെന്ന് കോണ്‍ഗ്രസ് പറയുന്നു. ടിപ്പു ജയന്തി ആഘോഷം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് കെജി ബൊപ്പയ്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്.

ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്ചിലര്‍ തന്റെ വീട്ടില്‍വന്നു... ഉന്നാവോ ബലാല്‍സംഗ ഇരയുടെ വെളിപ്പെടുത്തല്‍, ചീഫ് ജസ്റ്റിസിന് കത്ത്

കഴിഞ്ഞവര്‍ഷം കൊടക് ജില്ലയില്‍ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും ബൊപ്പയ്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Karnataka BJP govt orders cancellation of Tipu Jayanti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X