കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

Google Oneindia Malayalam News

ബെംഗളൂരു; കൊവിഡ് പ്രതിസന്ധിയ്ക്കിടെ കർണാടകത്തിൽ മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയ്ക്കെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. നേരത്തേ തന്നെ മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിൽ അതൃപ്തി അറിയിച്ച് നിരവധി നേതാക്കൾ ദേശീയ നേതൃത്വത്തോട് പരാതി പെട്ടിരുന്നു. പ്രതിപക്ഷമായ കോൺഗ്രസിനോട് യെഡി മൃദു സമീപനം പുലർത്തുന്നുവെന്നാണ് പാർട്ടി പ്രവർത്തകരും നേതാക്കളും പരാതി ഉയർത്തുന്നത്.

Recommended Video

cmsvideo
BJP leder Umesh Katti and 20 MLA's against BS Yediyurappa; asks for ministerial berth

അതിനിടടെ മുഖ്യമന്ത്രിയ്ക്കെതിരെ വാളെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎമാർ. വടക്കൻ കർണാടകത്തിൽ നിന്നുള്ള 20 എംഎൽഎമാരാണ് യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയത്.

യെഡ്ഡിക്കെതിരെ എംഎൽഎമാർ

യെഡ്ഡിക്കെതിരെ എംഎൽഎമാർ

കൊവിഡിനെ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കുന്നതിനിടെയാണ് പാർട്ടിക്ക് തലനേദനയായി കർണാടകത്തിൽ മുഖ്യമന്ത്രിക്കെതിരെ സ്വന്തം എംഎൽഎമാർ രംഗത്തെത്തിയിരിക്കുന്നത്. മുൻ മന്ത്രി ഉമേഷ് കട്ടിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ യെഡ്ഡിക്കെതിരെ പടയൊരുക്കം നടത്തുന്നത്.

എട്ട് തവണ എംഎൽഎ

എട്ട് തവണ എംഎൽഎ

ബെൽഗാമിൽ നിന്നുള്ള ശക്തനായ ലിംഗായത്ത് വിഭാഗം നേതാവാണ് ഉമേഷ് കട്ടി. എട്ട് തവണ എംഎൽഎയായ അദ്ദേഹത്തെ മന്ത്രിയാക്കണമെന്നാണ് എംഎൽഎമാർ ഉയർത്തുന്ന ആവശ്യം. കഴിഞ്ഞ ദിവസം 20 എംഎൽഎമാർക്കായി കട്ടിയുടെ നേതൃത്വത്തിൽ ഒരു ഡിന്നർ പാർട്ടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ ഇത്തരം ഒരു ആവശ്യമുയർത്തിയിരിക്കുന്നത്.

പ്രവർത്തന ശൈലി മാറ്റണം

പ്രവർത്തന ശൈലി മാറ്റണം

ഉമേഷ് കട്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം സഹോദരനായ രമേഷ് കട്ടിക്ക് രാജ്യസഭ സീറ്റ് നൽകണമെന്നും എംഎൽഎമാർ ആവശ്യപ്പെടുന്നു. യെഡിയൂരപ്പയുടെ പ്രവർത്തന ശൈലി മാറ്റണമെന്നതാണ് എംഎൽഎമാർ ഉയർത്തുന്ന മറ്റൊരു ആവശ്യം.

മന്ത്രി സ്ഥാനത്തിന്

മന്ത്രി സ്ഥാനത്തിന്

വിമതരെ കൂട്ടുപിടിച്ച് കോൺഗ്രസ് ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി യെഡിയൂരപ്പ കർണാടകത്തിൽ അധികാരം പിടിച്ചത് മുതൽ തന്നെ സംസ്ഥാന ബിജെപിയിൽ ഭിന്നതകൾ ശക്തമായിരുന്നു. ഇതിന് പിന്നാലെ കൂറുമാറിയെത്തിവരെ മന്ത്രിമാരാക്കിത് ബിജെപി എംഎൽഎമാരെ ചൊടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയെ മാറ്റണം

മുഖ്യമന്ത്രിയെ മാറ്റണം

മന്ത്രിസ്ഥാനം ലഭിക്കാത്തവർ യെഡിയൂരപ്പയ്ക്കെതിരെ ചേരി തിരിഞ്ഞ് രംഗത്തെത്തി. മുഖ്യമന്ത്രിയെ തത്സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് ചില നേതാക്കൾ ദില്ലിക്ക് വണ്ടി കയറിയ സംഭവവും ഉണ്ടായി. 77 വയസുകാരനായ യെഡിയൂരപ്പയ്ക്ക് ശാരീരിക അവശതകൾ കാരണം ഭരണം ശരിയായ രീതിയിൽ നടത്താൻ ആകുന്നില്ലെന്നായിരുന്നു നേതാക്കൾ ഉയർത്തിയ പരാതി.

മകനെതിരേയും വിമർശനം

മകനെതിരേയും വിമർശനം

മാത്രമല്ല സർക്കാരിൽ യെഡിയൂരപ്പയുടെ ബന്ധുക്കൾ അനാവശ്യ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മകൻ ബിഎസ് വിജേന്ദ്ര സൂപ്പർ മുഖ്യമന്ത്രി ചമയുന്നുണ്ടെന്നും നേതാക്കൾ രൂക്ഷവിമർശനം ഉന്നയിച്ചു. യെഡ്ഡിക്കെതിരെ വിവിധ ആക്ഷേപങ്ങൾ ഉയർത്തി ഒരു അജ്ഞാത കത്തും പ്രചരിച്ചിരുന്നു. എന്നാൽ ഉത്തരം പ്രശ്നങ്ങൾ കൊടുംപിരി കൊള്ളുന്നതിനിടയിലാണ് കർണാടകത്തിൽ കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്.

വിശദീകരണം തേടി

വിശദീകരണം തേടി

എന്നാൽ കൊവിഡിനിടയിലും എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം നടത്തുന്നതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം.
അതേസമയം പാർട്ടിയിലെ പുതിയ നീക്കത്തിന് പിന്നാലെ ഉമേഷ് കട്ടിയിൽ നിന്നും വിശദീകരണം തേടിയിരിക്കുകയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ. തന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് കട്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിആർ പാട്ടീലിനെതിരെ

ബിആർ പാട്ടീലിനെതിരെ

നേരത്തേ സർക്കാരിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മുതിർന്ന ലിംഗായത്ത് നേതാവ് ബിആർ പാട്ടിലിനെതിരേയും യെഡിയൂരപ്പ രംഗത്തെത്തിയിരുന്നു. അതേസയം കർണാടക സർക്കാരിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നാണ് ബിജെപി നേതാക്കൾ ആവർത്തിക്കുന്നത്.

നീരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

നീരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

അതിനിടെ ബിജെപി എംഎൽഎമാരുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസും ജെഡിഎസും. നിലവിൽ ജെഡിഎസുമായി കൈകോർക്കാനുള്ള ശ്രമങ്ങൾ അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ബിജെപിയിലെ ആഭ്യന്തര കലങ്ങൾ മുതലെടുത്ത് കോൺഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലെത്തി കർണാടകത്തിൽ അട്ടിമറി നീക്കങ്ങൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

English summary
BJP leder Umesh Katti and 20 MLA's against BS Yediyurappa; asks for ministerial berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X