കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌൺ ചട്ടം കാറ്റിൽപ്പറത്തി ബിജെപി എംഎൽഎയുടെ മകൻ: ദേശീയപാതയിൽ കുതിരസവാരി!!

Google Oneindia Malayalam News

ബെംഗളൂരു: ബോളിവുഡ് രംഗങ്ങളെ വെല്ലുന്ന പ്രകടനവുമായി ലോക്ക്ഡൌണിനിടെ ബിജെപി എംഎൽഎയുടെ മകന്റെ കുതിര സവാരി. കൊറോണ വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് മാസ്ക് ധരിക്കുകയോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യാതെ കുതിരസവാരിക്കിറങ്ങിയത്. ബിജെപിയുടെ ഗുണ്ടൽപേട്ട് മണ്ഡലം എംൽഎ നിരഞ്ജൻ കുമാറിന്റെ മകൻ ഭുവൻ കുമാറാണ് കുതിരയുമായി റോഡിൽ സവാരിക്കിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ചാമരാജ്നഗർ ജില്ലയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തോടെ രാജ്യത്ത് വീടിന് പുറത്തിറങ്ങുന്നതിന് മാസ്ക് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ മാർഗ്ഗനിർദേശങ്ങൾ കാറ്റിൽപ്പറഞ്ഞി ബിജെപി എംഎൽഎയുടെ മകൻ കുതിരസവാരി നടത്തുന്നത്.

വിദ്യാർത്ഥികളോട് മടക്കയാത്രക്ക് ബസ് തയ്യാറാക്കാൻ ആവശ്യപ്പെട്ടില്ല: വ്യാജവാർത്ത പൊളിച്ചടുക്കി സർക്കാർവിദ്യാർത്ഥികളോട് മടക്കയാത്രക്ക് ബസ് തയ്യാറാക്കാൻ ആവശ്യപ്പെട്ടില്ല: വ്യാജവാർത്ത പൊളിച്ചടുക്കി സർക്കാർ

സംഭവത്തിൽ എംഎൽഎയുടെ മകനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. ദേശീയ പാതയിലൂടെ കുതിരസവാരി നടത്തിയ സംഭവത്തിൽ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാമരാജ് നഗർ എസ്പി വ്യക്തമാക്കി. എംഎൽഎയെ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ല.

bjp4-156974

കർണാടകത്തിൽ ഇതിനകം 900 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 42 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന കണക്ക്. ഇതുവരെയും കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ഹാസനിൽ അഞ്ച് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 42 പുതിയ കേസുകളിൽ 15 എണ്ണവും ബാഗൽകോട്ടിൽ നിന്നാണ്.

 വർഗീയ പരാമർശം; 'നമോ ടി.വി' അവതാരകയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാണമെന്ന് ഹൈക്കോടതി വർഗീയ പരാമർശം; 'നമോ ടി.വി' അവതാരകയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാണമെന്ന് ഹൈക്കോടതി

ധാർവാർഡിൽ ഒമ്പത് പേർക്കും ഹാസനിൽ അഞ്ച് പേർക്കും ബെംഗളൂരു അർബനിൽ മൂന്ന് പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ബിദർ, യാദ്ഗീർ എന്നിവിടങ്ങളിൽ രണ്ട് പേർക്കും ബെല്ലാരി, ചിക്കബെല്ലാപുര, മണ്ഡ്യ, കലബുറഗി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെയുള്ള എംഎൽഎയുടെ പ്രവൃത്തി ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

English summary
Karnataka BJP MLA’s Son violates lockdown and ride horse without mask in highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X