കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു തീവ്രവാദത്തിന്റേ കേന്ദ്രമെന്ന് ബിജെപി എംപി തേജസ്വി സൂര്യ; അമിത്ഷായുമായി കൂടികാഴ്ച്ച

Google Oneindia Malayalam News

ദില്ലി: ബെംഗ്‌ളൂരു ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറിയെന്ന് യുവ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബെംഗാളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സ്ഥിരം യൂണിറ്റ് ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത്ഷായോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. അമിത്ഷാ ഇക്കാര്യം ഉറപ്പ് നല്‍കിയെന്നും എംപി കൂടിയായ തേജസ്വി പ്രതികരിച്ചു.

കൊവിഡ് വ്യാപിക്കുന്നു; സര്‍ക്കാരിനെതിരായ ആള്‍ക്കൂട്ട സമരങ്ങള്‍ യുഡിഎഫ് അവസാനിപ്പിക്കുന്നുകൊവിഡ് വ്യാപിക്കുന്നു; സര്‍ക്കാരിനെതിരായ ആള്‍ക്കൂട്ട സമരങ്ങള്‍ യുഡിഎഫ് അവസാനിപ്പിക്കുന്നു

തേജസ്വി സൂര്യ

തേജസ്വി സൂര്യ

കഴിഞ്ഞ ദിവസം ബിജെപി ദേശീയ തലത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിലായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള എംപിയായ തേജസ്വി സൂര്യയെ യുവമോര്‍ച്ചയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത.് ഇതിന് പിന്നാലെ ആയിരുന്നു ബെംഗ്‌ളൂരുവിനെതിരായ തേജസ്വിയുടെ പരാമര്‍ഷം.മുമ്പ് അറബ് വനിതകളെ കുറിച്ചുള്ള തേജസ്വിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

തേജസ്വിയുടെ ട്വീറ്റ്

തേജസ്വിയുടെ ട്വീറ്റ്

2015 ലുള്ളതായിരുന്നു ട്വീറ്റ്. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകനും എഴുത്ത്കാരനുമായ തരേക്ക് ഫത്താഹിന്റെ അഭിമുഖത്തെ ഉദ്ധരിച്ചുള്ള ട്വീറ്റ് ആയിരുന്നു വിവാദത്തിനിടയാക്കിയത്. കഴിഞ്ഞ നൂറ് വര്‍ഷമായി 95 ശതമാനം അറബ് വനിതകള്‍ക്കും രതിമൂര്‍ച്ച സംഭവിക്കുന്നില്ല. അമ്മമാര്‍ സ്‌നേഹത്തിലുപരി ലൈംഗികതയുടെ ഫലമായി മാത്രമാണ് മക്കളെ പ്രസവിക്കുന്നത് എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്.

തീവ്രവാദ ഗ്രൂപ്പുകള്‍

തീവ്രവാദ ഗ്രൂപ്പുകള്‍

അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുകയും യുഎഇ രാജകുടുംബം ബിജെപി എംപിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗ്‌ളൂരുവിനെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഇന്‍കുബേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ആലോചിക്കുന്നുണ്ടെന്നായിരുന്നു തേജസ്വിയുടെ വിമര്‍ശനം.

സംഘര്‍ഷം

സംഘര്‍ഷം

ഇക്കാര്യങ്ങള്‍ താന്‍ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അതിനുള്ള നീക്കങ്ങള്‍ നടത്താമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. മുമ്പ് ഡിഎച്ച് ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളില്‍ നടന്ന ആള്‍കൂട്ട ആക്രമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടയിരുന്നു തേജസ്വി സൂര്യയുടെ വിമര്‍ശനം. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

Recommended Video

cmsvideo
Yediyurappa Govt Looks To Ban Cow Slaughter | Oneindia Malayalam
ബെംഗ്‌ളൂരുവില്‍

ബെംഗ്‌ളൂരുവില്‍

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യമായ സൗകര്യങ്ങളും മാനവശേഷിയും എന്‍ഐഎക്ക് ഇല്ലെന്ന് എംപി പറഞ്ഞു. ബെംഗ്‌ളൂരുവില്‍ ക്യാമ്പ് ഓഫീസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയുടെ സാമ്പത്തിക നാഡി കേന്ദ്രമായ ബെംഗ്ലൂരുവിനെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

'പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?'; സംഘപരിവാരം തലകുനിക്കുന്ന ഭക്തിയെന്ന് ഡോ: ആസാദ്'പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?'; സംഘപരിവാരം തലകുനിക്കുന്ന ഭക്തിയെന്ന് ഡോ: ആസാദ്

 കടിച്ച് തൂങ്ങാനില്ല, കോൺഗ്രസ് നേതൃത്വത്തോട് തുറന്ന പോരിന് കെ മുരളീധരൻ, അതൃപ്തി പുകഞ്ഞ് പ്രതികരണം കടിച്ച് തൂങ്ങാനില്ല, കോൺഗ്രസ് നേതൃത്വത്തോട് തുറന്ന പോരിന് കെ മുരളീധരൻ, അതൃപ്തി പുകഞ്ഞ് പ്രതികരണം

English summary
karnataka BJP MP Tejasvi Surya alleges Bengaluru has become an epicentre of terror activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X