കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നീക്കങ്ങളില്‍ ബിജെപിക്ക് അന്താളിപ്പ്; അനുവദിക്കരുതെന്ന് സോണിയ,3 പേരുമായി യെഡ്ഡി കളത്തില്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാകുന്നു. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ തന്ത്രപരമായ നീക്കങ്ങള്‍ സംശയത്തോടെയാണ് കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. വിമത ശല്യം രൂക്ഷമായതോടെ ഭരണം വരെ അനിശ്ചിതത്വത്തില്‍ നില്‍ക്കവെയാണ് യെഡിയൂരപ്പയുടെ പുതിയ ഇടപെടല്‍. വിമതരെ ആശ്വസിപ്പിച്ച് ഭരണം സുഗമമാക്കുകയാണ് യെഡിയൂരപ്പയുടെ തന്ത്രം.

എന്നാല്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പമല്ല. യെഡ്ഡിയുടെ മോഹത്തിന് പ്രധാന തടസം കോണ്‍ഗ്രസാണ്. രാജ്യസഭാ സ്ഥാനാര്‍ഥികളുടെ അന്തിമ തീരുമാനം കേന്ദ്രത്തിന് വിട്ടുകൊടുക്കുകയാണ് കര്‍ണാടക ബിജെപി നേതൃത്വം ചെയ്തത്. മൂന്ന് പേരുകള്‍ നിര്‍ദേശിച്ച ബിജെപിയുടെ നീക്കത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കോര്‍ കമ്മിറ്റി തീരുമാനം

കോര്‍ കമ്മിറ്റി തീരുമാനം

കര്‍ണാടക ബിജെപിയുടെ കോര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. പ്രഭാകര്‍ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു. കര്‍ണാടകത്തില്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷമുണ്ട്. രണ്ടു സ്ഥാനാര്‍ഥികളെ എളുപ്പം ജയിപ്പിക്കാം.

പ്രമുഖരുടെ സാന്നിധ്യം

പ്രമുഖരുടെ സാന്നിധ്യം

മുഖ്യമന്ത്രി യെഡിയൂരപ്പ, മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍, സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കള്‍ എന്നിവരാണ് സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രിമാരായ ഡിവി സദാനന്ദ ഗൗഡ, പ്രഹ്ലാദ് ജോഷി, കര്‍ണാടകയുടെ ചുമതലയുള്ള മുരളീധര്‍ റാവു എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു.

മറ്റു അഞ്ചു പേരുകള്‍

മറ്റു അഞ്ചു പേരുകള്‍

വിജയ് സങ്കേശ്വര്‍, തേജസ്വിനി, സുധ മൂര്‍ത്തി, കെവി കാമത്ത്, പ്രഫസര്‍ എം നാഗരാജ് തുടങ്ങിയവരുടെ പേരുകളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. ഏറ്റവും ഒടുവില്‍ മൂന്ന് പേരെ നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. വിമതനീക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയത്. ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്.

മൂന്നും ഒന്നിനൊന്ന് മികച്ചത്

മൂന്നും ഒന്നിനൊന്ന് മികച്ചത്

നിലവില്‍ രാജ്യസഭാ അംഗമാണ് പ്രഭാകര്‍ കൊറെ, വിമത നീക്കത്തിന് നേതൃത്വം നല്‍കുന്ന ഉമേഷ് കട്ടിയുടെ സഹോദരനാണ് രമേശ് കട്ടി. ഹോട്ടല്‍ വ്യവസായ ശൃംഖലയുള്ള നേതാവാണ് പ്രകാശ് ഷെട്ടി. വടക്കന്‍ കര്‍ണാടകയിലെ വിമത നീക്കം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രമേഷ് കട്ടിയെ നിര്‍ദേശിച്ചിരിക്കുന്നത്.

ആ വാക്ക് പാലിക്കണം

ആ വാക്ക് പാലിക്കണം

രമേശ് കട്ടിയെ ലോക്‌സഭ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ പരിഗണിച്ചിരുന്നു. പക്ഷേ അവസാന നിമിഷങ്ങളില്‍ സ്ഥാനാര്‍ഥി മാറി മറിഞ്ഞു. അന്ന് രാജ്യസഭാ സീറ്റ് നല്‍കാമെന്നാണ് ബിജെപി നേതൃത്വം നല്‍കിയ വാക്ക്. ഈ വാക്ക് പാലിക്കണമെന്നാണ് ഇപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ കട്ടി സഹോദരങ്ങള്‍ ആവശ്യപ്പെടുന്നത്.

ഉറപ്പുണ്ടെങ്കില്‍ മാത്രം

ഉറപ്പുണ്ടെങ്കില്‍ മാത്രം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടത് 44 വോട്ടാണ്. ബിജെപിക്ക് രണ്ട് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. ജയിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ മൂന്നാം സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കൂ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഇനിയും 15 വോട്ടുകള്‍ വേണം

ഇനിയും 15 വോട്ടുകള്‍ വേണം

മൂന്ന് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണമെങ്കില്‍ ബിജെപിക്ക് ഇനിയും 15 വോട്ടുകള്‍ വേണം. ഇത് തരപ്പെടുത്താനുള്ള രഹസ്യ നീക്കം ബിജെപി തുടങ്ങിയിട്ടുണ്ട്. ജെഡിഎസ്, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ എംഎല്‍എമാരുമായി രഹസ്യ ചര്‍ച്ച ബിജെപി നടത്തുണ്ടെന്നാണ് വിവരം. ഈ ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ ഒരു പക്ഷേ പ്രകാശ് ഷെട്ടിയെ പിന്‍വലിച്ചേക്കും.

ഓപറേഷന്‍ ലോട്ടസ്

ഓപറേഷന്‍ ലോട്ടസ്

കളംമാറ്റം പതിവായി നടക്കുന്ന രാഷ്ട്രീയാണ് കര്‍ണാടകയിലേത്. അടുത്തിടെ 17 എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് മാറിയപ്പോഴാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്. ഇനിയും സമാനമായ നീക്കം ബിജെപി നടത്തിയേക്കും. 15 വോട്ടുകള്‍ അധികം ലഭിക്കുമെന്ന് കണ്ടാല്‍ മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

കേന്ദ്രം ധൈര്യപ്പെടില്ല

കേന്ദ്രം ധൈര്യപ്പെടില്ല

വിമതരുടെ ആവശ്യം പരിഗണിച്ചതോടെ യെഡിയൂരപ്പ ആശ്വാസത്തിലാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം വിമതര്‍ നിര്‍ദേശിച്ച രമേഷ് കാട്ടിയെ സ്ഥാനാര്‍ഥിയാക്കണം. അതുകൊണ്ടുതന്നെ പന്ത് നിലവില്‍ കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്. വ്യത്യസ്തമായ തീരുമാനമെടുത്ത് കര്‍ണടാക ബിജെപിയില്‍ ഇനിയും വിവാദമുണ്ടാക്കാന്‍ കേന്ദ്രം മെനക്കെടില്ലെന്നുറപ്പാണ്.

ഇനിയും ചോര്‍ച്ചയോ

ഇനിയും ചോര്‍ച്ചയോ

അതേസമയം, ബിജെപി മൂന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് ആശങ്കയിലാണ്. തങ്ങള്‍ക്കിടയില്‍ നിന്ന് ഇനിയും ചോര്‍ച്ച സംഭവിക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിനും ജെഡിഎസ്സിലും. ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടല്‍.

എന്തുവില കൊടുത്തും പരാജയപ്പെടുത്തണം

എന്തുവില കൊടുത്തും പരാജയപ്പെടുത്തണം

മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ജെഡിഎസ് സ്ഥാനാര്‍ഥിയാക്കുമെന്ന് കരുതുന്നു. 34 അംഗങ്ങളുള്ള ജെഡിഎസിന് ഇനിയും ആവശ്യമുള്ള 10 വോട്ടുകള്‍ കോണ്‍ഗ്രസ് നല്‍കിയേക്കും. ഇക്കാര്യം ജെഡിഎസ് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ഥിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുക എന്നതാണ് ഹൈക്കമാന്റില്‍ നിന്ന് കര്‍ണാടക കോണ്‍ഗ്രസിന് ലഭിച്ച നിര്‍ദേശം.

ബിലാല്‍ സൈക്കോ അല്ല; കുതന്ത്രശാലിയായ കാമുകന്‍, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം, പക്ഷേ...ബിലാല്‍ സൈക്കോ അല്ല; കുതന്ത്രശാലിയായ കാമുകന്‍, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം, പക്ഷേ...

English summary
Karnataka BJP recommended 3 names for Rajya Sabha election; Congress Contest One seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X