കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ബിജെപിക്ക് വന്‍ തിരിച്ചടി; രാജിക്കൊരുങ്ങി എംപിയും എംഎല്‍എയും, പ്രശ്നപരിഹാരത്തിനോടി യെഡ്ഡി

Google Oneindia Malayalam News

Recommended Video

cmsvideo
യെഡിയൂരപ്പയ്ക്ക് തിരിച്ചടിയായി നേതാക്കളുടെ രാജി ഭീഷണി

ബെംഗളൂരു: വിമത എംഎല്‍എമാരുടെ സഹായത്തോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ വീഴിത്തി അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും വലിയ പ്രതിസന്ധിയിലൂടെയാണ് കര്‍ണാടകയിലെ ബിജെപി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി എംഎല്‍എമാര്‍ക്കിടയില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണ്.

മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് ഒരുമാസം കഴിഞ്ഞിട്ടായിരുന്നു മന്ത്രിസഭ വികസിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത്. 34 മന്ത്രിമാര്‍ വേണ്ടിടത്ത് 17 മന്ത്രിമാരെ മാത്രമായിരുന്നു ബിജെപി പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം ലഭിക്കാതെ പോയവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതിലും പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഏറെ പണിപ്പെട്ടാണ് യെഡിയൂരപ്പ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വകുപ്പ് വിഭജനം പൂര്‍ത്തിയായില്ല

വകുപ്പ് വിഭജനം പൂര്‍ത്തിയായില്ല

മന്ത്രിസഭയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കായി വടംവലി ശക്തമാക്കിയത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതോടെ വകുപ്പ് വിഭജനം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്നങ്ങള്‍ സംസ്ഥാനതലത്തില്‍ തന്നെ തീര്‍പ്പാക്കണമെന്നാണ് കേന്ദ്രനേതൃത്വം യെഡിയൂരപ്പക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എങ്ങനെ കരകയറാം

എങ്ങനെ കരകയറാം

നേതാക്കളെ പിണക്കാതെ എങ്ങനെ ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറണമെന്ന് അറിയാതെ നിലനില്‍ക്കുമ്പോഴാണ് രാജി ഭീഷണിയുമായി ചില നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഒരു എംഎല്‍എയും എപിയും രാജിക്ക് ഒരുങ്ങുന്നുവെന്ന സൂചന കര്‍ണാടക ബിജെപിയില്‍ ചെറുതല്ലാത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എംഎല്‍എയും എംപിയും

എംഎല്‍എയും എംപിയും

ചാമരാജ് എംപി വി ശ്രീനിവാസ പ്രസാദും നന്‍ജാന്‍ഗുഡ് എംഎല്‍എ ബി ഹര്‍ഷവര്‍ധനും പാര്‍ലമെന്‍ററി സ്ഥാനങ്ങള്‍ രാജിവെക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനിവാസ പ്രസാദിന്‍റെ മരുമകന്‍ കൂടിയാണ് ബി ഹര്‍ഷവര്‍ധന. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇവരെ പാര്‍ട്ടിയോട് അകലുന്നതിന് ഇടയാക്കിയത്.

തര്‍ക്കം

തര്‍ക്കം

യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തങ്ങളുടെ മണ്ഡലത്തിലെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങല്‍ നടപ്പിലാക്കാന്‍ യെഡിയൂരപ്പ തയ്യാറായില്ല. പാര്‍ട്ടി സമിതികളില്‍ എംപിയും എംഎല്‍എയും വിഷയം ഉന്നയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഇതോടെയാണ് ഇവര്‍ രാജിക്കൊരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍കോണ്‍ഗ്രസ് നേതാവ്

മുന്‍കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീനീവാസ പ്രസാദ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി തെറ്റിപ്പിരഞ്ഞായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ചാമരാജ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹത്തിന് മികച്ച വിജയം സ്വന്തമാക്കാനും കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തായിരുന്നു ഹര്‍ഷവര്‍ധന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അനുനയ ശ്രമങ്ങള്‍

അനുനയ ശ്രമങ്ങള്‍

ഇരുവരേയും അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാറിന് വലിയ ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലെടുത്ത് ഇരുവരും നടത്തുന്ന വിലപേശല്‍ തന്ത്രമായും പാര്‍ട്ടിയിലെ ചിലര്‍ ഇതിനെ കാണുന്നു. രാജിക്കാര്യത്തില്‍ ഇപ്പോള്‍ ഇരുമനസ്സാണ് ഉള്ളതെന്നും വരുംദിവസങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും ശ്രീനീവാസ പ്രസാദും ഹര്‍ഷവര്‍ധനും പറഞ്ഞു.

നേതൃത്വം പറഞ്ഞത്

നേതൃത്വം പറഞ്ഞത്

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെഡിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയിലാണ് നേതൃത്വം. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് യെഡിയൂരപ്പയുടെ ശ്രമം.

 കേരളത്തിന് കൈത്താങ്ങായി സിപി​എം; ദുരിതാശ്വാസ നിധിയിലേക്ക് സമഹാരിച്ചു നല്‍കിയത് 22 കോടി 90 ലക്ഷം രൂപ കേരളത്തിന് കൈത്താങ്ങായി സിപി​എം; ദുരിതാശ്വാസ നിധിയിലേക്ക് സമഹാരിച്ചു നല്‍കിയത് 22 കോടി 90 ലക്ഷം രൂപ

ബിജെപിയെ വെല്ലുവിളിക്കും; ഡികെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കും?; എല്ലാം 12 ന് ശേഷം അറിയാമെന്ന് ഗുണ്ടറാവുബിജെപിയെ വെല്ലുവിളിക്കും; ഡികെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കും?; എല്ലാം 12 ന് ശേഷം അറിയാമെന്ന് ഗുണ്ടറാവു

English summary
Karnataka bjp: Srinivas Prasad and Harshavardhan may resign from bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X